ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്..
വയനാട് ദുരന്ത മുഖത്തേക്ക് ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്, ഒരു ലോറി നിറയെ വിഭവങ്ങളും 15 ഓളം ഈരാറ്റുപേട്ട പൗരാവലി പ്രവർത്തകരും പുറപ്പെട്ടു. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ, പൂഞ്ഞാർ MLA adv സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ, നദീർ മൗലവി, ടീം നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ, പൊതു പ്രവർത്തകർ വിവിധ രാഷ്ട്രീയ പ്രവർത്തകർ, ഈരാറ്റുപേട്ട പൗരാവലി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫ് കർമ്മം adv സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു.ഈരാറ്റുപേട്ട പൗരാവലിയുടെ ലക്ഷ്യം വയനാടിനു ഒരു വീട് എന്നത് ആണ്, അതിനു വേണ്ട എല്ലാ സഹായങ്ങളും MLA എന്ന നിലയിൽ ചെയ്യും എന്നും അദ്ദേഹം ഉറപ്പ് നൽകി, ഇങ്ങനെ ചാടുലതയോടെ ഉള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ ഈരാറ്റുപേട്ട യിലെ യുവ തലമുറക്കെ സാധിക്കു എന്നും അദ്ദേഹം കൂട്ടി ചേർത്തു