പ്രാദേശികം

പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം . പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അതേസമയം മഴയ്ക്ക് നേരിയ ശമനം വന്നതോടെ ഉടൻ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ.