ദാറുൽ ഖുർആൻ സനദ് ദാനവും ഖുർആൻ സമ്മേളനവും സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഗൈഡൻസ് പബ്ലിക് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ സനദ് ദാന സമ്മേളനവും ഖുർആൻ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്ഥാപനത്തിൽ നിന്നുംഖുർആൻ ഹിഫ്‌ള് പൂർത്തിയാക്കിയ ഏഴ് കുട്ടികൾ സനദ് ഏറ്റുവാങ്ങി. ഖുർആൻ മുഴുവനായി ഒരു ദിവസം കൊണ്ട് ഓതിത്തീർത്ത മൂന്ന് കുട്ടികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ചെയർമാൻ എം.കെ. മുഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.എൻ.എം മർക്കസ്സുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് മാഷ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ ഹാഷിം സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൾ അക്ബർ സ്വലാഹി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ ഹാരിസ് സ്വലാഹി, പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ അൻസാരി, പി.ഇ. ഇർഷാദ്, കെ.പി. ഷെഫീഖ്, വി.എ. നജീബ്, ഇ.എം സാബിർ, പി.എ. അബ്ദുൽ ഖാദർ, സിറാജ്, അബ്ദുൽ റഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.