വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എസ് എസ് എൽ സി ഫുൾ എ പ്ലസ്

ഫായിസ് സിറാജ് എസ് എസ് എൽ സി ഫുൾ എ പ്ലസ് (സെൻ്റ് മേരീസ് എച്ച് എസ് എസ്, തീക്കോയി)   ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ വി.എം.സിറാജിന്റെ  പുത്രനാണ്.

പ്രാദേശികം

"എന്റെ ഈരാറ്റുപേട്ട" മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു – സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ

ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന "എന്റെ ഈരാറ്റുപേട്ട" മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ മൊബൈലിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നും വ്യക്തിഗത വിവരങ്ങളിൽ തെറ്റുകൾ ഉള്ളതായി കാണുന്നവർ +91 9744 80 2009 എന്ന നമ്പറിൽ അറിയിക്കണമെന്നും ആപ്ലിക്കേഷൻ കോഡിനേറ്റ് ചെയ്യുന്ന നസിബ് വട്ടക്കയം അറിയിച്ചു അപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം https://play.google.com/store/apps/details?id=com.iqbaltld.erattupetta   

പ്രാദേശികം

ഫെയ്സ് വനിതാവേദി സംഘടിപ്പിക്കുന്ന മധുരം മഹനീയം മാതൃത്വം മാതൃദിന പരിപാടി നാളെ

ഈരാറ്റുപേട്ട: മെയ്‌ 11 മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മധുരം മഹനീയം മാതൃത്വം എന്ന പേരിൽ മാതൃദിന പരിപാടി സംഘടിപ്പിക്കുന്നു.വൈകുന്നേരം നാലിന് ഫെയ്സ് ഓഫീസ് ഹാളിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.

ഈരാറ്റുപേട്ട.കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.മേഖലാ പ്രസിഡന്റ് വി.എം അഷറഫ് അദ്യക്ഷത വഹിച്ച യോഗം കെ.എൻ.എം. കോട്ടയം ജില്ലാ സെക്രട്ടറി നസീർ റ്റി.എച്ച് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ അനസ് നദ്‌വി, പി.കെ. സക്കരിയ്യ സ്വലാഹി,ഉമ്മു സ്വലാഹിയ എന്നിവർ പ്രഭാഷണം നടത്തി. കെ.എൻ.എം. ജില്ലാ പ്രസിഡന്റ്. പി.എച്ച്.ജാഫർ, മണ്ഡലം സെകട്ടറി വി.എം. സത്താർ, ജോയിൻറ് സെക്രട്ടറി പി.പി.എം. നൗഷാദ്, ഷാഹിദ ഇബ്രാഹിം, നാഷിദ ഹാരിസ്, സനാ ഫാത്തിമ എന്നിവർ സംസാരിച്ചു.

പ്രാദേശികം

തണൽ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.നടയ്ക്കൽ അമാൻ ജംഗ്ഷനിൽ വലിയവീട്ടിൽ ബിൾഡിംഗിൽ തണൽ മെഡിക്കൽ ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചു. എം.ഇ.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തണൽ മെഡിക്കൽ ലാബിൻ്റെ ബ്രാഞ്ചായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മെഡിക്കൽ ടെസ്റ്റുകൾ ഈ ലാബിലൂടെ ചെയ്യാൻ കഴിയും... ലാബിലൂടെ ലഭിക്കുന്ന വരുമാനം തണലിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. ലാബിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.മസ്ജിദുൽ അമാൻ ഇമാം മുഹമ്മദ് ബല്ല്യാ ഖാൻ റഷാദി, നഗരസഭ കൗൺസിലർമാരയ നാസർ വെള്ളൂപറമ്പിൽ, ഷഫ്‌ന അമീൻ,അഡ്വ വി.പി നാസർ,കെ.എ ഹാരിസ് സ്വലാഹി,അവിനാഷ് മൂസ,പി.ഇ.ഇർഷാദ്, വി.എ നജീബ്,കെ.പിഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഫല സമൃദ്ധി പദ്ധതി ഉദ്ഘാടനം : 9ന് തിടനാട്

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി സ്വാഗതം ആശംസിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് സി പദ്ധതി വിശദീകരണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഗീതാ നോബിൾ, ജോർജ് മാത്യു, കെ.സി ജയിംസ്, കെ.കെ ശശികുമാർ, രേഖാ ദാസ് , ബിജോയി ജോസ്, മറിയാമ്മ സണ്ണി, ജാൻസി സാബു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്,അഡ്വ.ശുഭേഷ് സുധാകരൻ, പി ആർ അനുപമ മറ്റ് ത്രിതല പഞ്ചായത്ത്‌ ജന പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,ഫലസമൃദ്ധി പ്രോജക്ട് ഭാരവാഹികളായ ജോർജ് ജോസഫ് വടക്കേച്ചിറയാത്ത്, ആന്റണി അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. ഫലവർഗ്ഗങ്ങളുടെ മൂല്യ വർദ്ധിത ഉല്‌പന്നങ്ങൾ എന്ന വിഷയത്തെ ആസ്‌പദമാക്കി കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ജയലക്ഷ്‌മി ജി. കാർഷിക സെമിനാർ നയിക്കും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ്റെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ ഫലസമ്യദ്ധി പദ്ധതിയിലൂടെ മുൻ സാമ്പത്തിക വർഷത്തിൽ 46 ഹെക്ടർ കൃഷിഭൂമിയിൽ പഴവർഗ്ഗ കൃഷികൾ നടത്തിയ 126 കർഷകർക്കായി ആകെ 13,80,000/-രൂപ സംസ്ഥാന കൃഷി വകുപ്പിൽ നിന്നും ഈ പദ്ധതി പ്രകാരം സബ്‌സിഡി നൽകി. തുടർന്നും നടപ്പ് സാമ്പത്തിക വർഷത്തിലും കൂടുതൽ കൃഷിക്കാരെ ഉൾപ്പെടുത്തി ഫലപദ്ധതി സമൃദ്ധി വിപുലീകരിച്ച് നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു

പ്രാദേശികം

സ്കൂൾ ബാഗ്, കുട എന്നിവയുടെ വിതരണോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം സ്കൂൾ വിഭാഗത്തിൽ പുതിയതായി ചേരുന്ന വിദ്യാർത്ഥികൾക്ക് വാഗമൺ ഹൈറ്റ്സ് റിസോർട്ട് നൽകുന്ന സ്കൂൾ ബാഗ്, കുട എന്നിവയുടെ വിതരണോദ്ഘാടനം വാഗമൺ ഹൈറ്റ്സ് റിസോർട്ട് ഡയറക്ടർ എം.എ. റഷീദ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലീന എം.പി ഏറ്റുവാങ്ങി ​​​​

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നിന്നുള്ള ഹാജിമാർക്ക് യാത്രയയപ്പ്

ഈരാറ്റുപേട്ട: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി കേരളത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്കായി മൂന്ന് ഹജ്ജ് ക്യാമ്പിലും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് സക്കീർ അറിയിച്ചു.ഈരാറ്റുപേട്ട നൈനാർ മസ്‌ജിദിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജിമാരുടെ ആദ്യസംഘം മേയ് 10ന് കരിപ്പൂ ർ വിമാനത്താവളം വഴി യാത്ര തിരിക്കും. 11ന് കണ്ണൂർ നിന്നും 16 ന് നെടുമ്പാശ്ശേരിയിൽ നിന്നും തീർഥാടകർ പുറപ്പെടൽ ആരംഭിക്കും. മേയ് 30 ന് മുമ്പായി സംസ്ഥാനത്ത് നിന്നുള്ള 16000 ഹാജിമാരും മക്കയിൽ എത്തും. മേയ് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിക്കും. കണ്ണൂർ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.ഇമാം അഷറഫ് മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അബ്ദുൽ വഹാബ്, വി.പി. മജീദ്, അഡ്വ. സലീം എ.എസ്, മാഹിൻ കുറുമുളംതടം, സഅദുദ്ദീൻ മൗലവി, വി.കെ. താജുദ്ദീൻ, വി.ടി. ഹബീബ് എന്നിവർ സംസാരിച്ചു.