ഈരാറ്റുപേട്ട.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) യുടെ വായനാദിന പരിപാടിയുടെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായാനാ വെളിച്ചം 25 പദ്ധതി പ്രശസ്ത എഴുത്തുകാരൻ നിയാസ് കരിം ഉൽഘാടനം ചെയ്തു.
വായന പ്രോൽസാഹനം നൽകുന്നതിതായി വായനാ മൂലകൾ, രചനാ മത്സരങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രസാധനം, ഫെയ്സ് ലൈബ്രററി ഉൾപ്പടെയുള്ള പദ്ധതികൾ ഈ വർഷം നടപ്പാക്കും
ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് കെ.എം. ജാഫർ ആദ്യക്ഷത വഹിച്ചു. ഫെയ്സ് ജനറൽ സെക്രട്ടറി കെ പി.എ. നടക്കൽ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡന്റ് മാരായ പി.എസ്.ജബ്ബാർ, റഫീക്ക് പട്ടരുപറമ്പിൽ,കെ.എം.ഷബീർ, സെക്രട്ടറി ഹാഷിം ലബ്ബ, പി.എം. മുഹ്സിൻ, ട്രഷറർ തസ്നിം കെ.മുഹമ്മദ് വനിതാ വേദി പ്രസിഡന്റ് മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, സാഹിത്യ വേദി ട്രഷറർ താഹിറ ത്വാഹാ, ഷീബാ അബ്ദുള്ള, സുമയ്യ അലി, ജലീൽ കണ്ടത്തിൽ, കെ.പി. ത്വാഹാ,മനാഫ് നെടുങ്കന്തി, നിഷാന്ത് പത്മനാഭൻ,ഹാഷിം ഡയറ, പി.എസ്.നാസർ, പുഷ്പമ്മ എന്നിവർ സംസാരിച്ചു.









