വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി സ്കൂളിൽ വായനദിനവും അറബി ക്ലബ്ബ് ഉദ്ഘാടനവും

ഈരാറ്റുപേട്ട: ഗവ. മുസ്‌ലിം എൽ.പി സ്കൂൾ വായന വാരത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ യും അലിഫ് അറബി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഗ്രന്ഥകാരനും വിവർത്തകനും ഈരാറ്റുപേട്ട ബി.എഡ് കോളേജ് റിട്ട. അസിസ്റ്റൻ്റ് പ്രെഫസറുമായ എം.എസ്.എ റസാഖ് നിർവഹിച്ചു. വായനാ വാരത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അക്ഷര മര നിർമാണം,രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പദപ്പയറ്റ്,3, 4 ക്ലാസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പതിപ്പ് നിർമാണം, വായനമത്സരം തുടങ്ങിയവ സംഘടിപ്പിക്കും. ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ.യു, സീനിയർ അസിസ്റ്റൻ്റ് ഷാജിന തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ.എ.എസ്സ്

അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ ഏ എസ്സ് പറഞ്ഞു മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജിൽ നിന്നും ക്യാമ്പസ് പ്ലെയ്സ്മെൻ്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം പ്രകടനം നടത്തി

ഈരാറ്റുപേട്ട - ഇറാന് നേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ചും, ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, , കെ.യു. സുൽത്താൻ, മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപളളിൽ, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് സുബൈർ വെള്ളാപള്ളീൽ, ജെലീൽ കെ.കെ. പി. , സി.എച്ച് ഹസീബ് , അഡ്വ സി.പി. അജ്മൽ കെ.യു മാഹിൻ എന്നിവർ പരിാടികൾക്ക് നേതൃതം നൽകി

പ്രാദേശികം

വരവേൽപ്പ് 2025

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വരവേൽപ്പ് എന്ന പേരിൽ സ്കൂൾ ആഘോഷമാക്കി. സ്കൂൾ മാനേജർ എംകെ അൻസാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മിസ്ട്രസ് എം പി ലീന ,വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി റ്റി എ പ്രസിഡൻറ് തസ്നീം മുഹമ്മദ്, അധ്യാപിക ഫെലിക്സാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

പ്രാദേശികം

സ്കൂൾ സമയമാറ്റം. സർക്കാർ തീരുമാനം പുന:പരിശോധിക്കുക. സമസ്ത.

കോട്ടയം, ഈ അധ്യയന വർഷം മുതൽ സ്കൂൾ സമയക്രമം  പുതുക്കി നിശയിച്ച സർക്കാർ നടപടി പുന: പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രാബല്യത്തിൽ വന്ന സമയ മാറ്റം ലക്ഷക്കണക്കിന് മദ്രസാ വിദ്യാർത്ഥികളുടെ ധാർമിക പഠനത്തെ ബാധിക്കും. പതിറ്റാണ്ടുകളായി കേരളത്തിൽ ഉൾപ്പെടെ കാര്യക്ഷമമായി രാവിലെയും വൈകുന്നേരവും മദ്രസ പഠനം നടക്കുന്നുണ്ട്. രാവിലെ മദ്രസ ക്ലാസുകൾക്ക് ശേഷമാണ്  സ്കൂളുകളിലേക്ക് കുട്ടികൾ എത്തുന്നത്. പുതിയ സമയക്രമം അവരുടെ മതപഠനത്തെ ബാധിക്കുകയും, ആവശ്യമായ സമയം ലഭിക്കാത്തതുമൂലം സിലബസ് അനുസരിച്ച് മദ്രസാ ക്ലാസുകൾ തീർക്കാൻ കഴിയാതെയും വരും ഇത് മദ്രസ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി മാറും അതിനാൽ സർക്കാർ തീരുമാനം പുന പരിശോധിച്ചു പുതുക്കിയ സമയക്രമം മാറ്റി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു കെഎസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി ഉൽഘാടനം നിർവഹിച്ചു. പി എം അനസ് മദനി, അബ്ദുല്ലത്തീഫ് മുസ്ലിയാർ അൻവർ മദനി, അഖൂബ് നഈമി, സലീം മിസ്ബാഹി, ഇയാസ് സഖാഫി,സംസാരിച്ചു

പ്രാദേശികം

കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുള നവീകരണം ഉദ്ഘാടനം ചെയ്തു

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രക്കുളം നവീകരിച്ച് പുനർ നിർമ്മിക്കുന്നതിന്  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുൻകൈയെടുത്ത് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 65 ലക്ഷം രൂപ അനുവദിപ്പിച്ചത് വിനിയോഗിച്ച് ക്ഷേത്രക്കുള നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ക്ഷേത്ര കോമ്പൗണ്ടിൽ ഏകദേശം 22 സെൻറ് സ്ഥലത്ത് 36 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലുമാണ് കുളം പുനർ നിർമ്മിക്കുക. ഇത് കൂടാതെ ക്ഷേത്രക്കുളത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ 20 മീറ്റർ നീളത്തിലും, 5 മീറ്റർ ഉയരത്തിലും കൽപ്പടവുകൾ നിർമ്മിക്കും.  കൂടാതെ പടവുകളും നിർമ്മിക്കും. ക്ഷേത്ര ആചാരപ്രകാരമുള്ള കർമ്മങ്ങൾക്ക് ആവശ്യമായ അനുബന്ധ നിർമ്മാണങ്ങളും നടത്തും. കുളത്തിൽ അധികമായി വരുന്ന ജലം ഒഴുകി പോകുന്നതിനുള്ള ലീഡിങ് ചാനലും നിർമ്മിക്കും.  ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്ര സമിതി പ്രസിഡൻറ് പി.ഡി സുനിൽ ബാബു അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, വാർഡ് മെമ്പർ ഓമന രമേശ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ്കുമാർ പി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് കെ.സി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് മനോജ് ബി നായർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശംഭുദേവ ശർമ്മ വെള്ളൂർ ഇല്ലം, സന്തോഷ് കുമാർ തട്ടാറാകത്ത്, അരുൺ കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിലെ ബിരുദ ദാന ചടങ്ങ് ഡോ രാജു നാരായണ സ്വാമി ഐഎഎസ്. ഉദ്ഘാടനം ചെയ്യും

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്.കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.നാക്ക് റീ അക്ര ഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ആക്രഡിറ്റേഷൻ ലഭിച്ച അരുവിത്തുറ സെൻറ് ജോർജ് കോളേജ് ജില്ലയിൽ കൂടുതൽ ബിരുദധാരികളെ സമൂഹത്തിന് സമ്മാനിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. ചടങ്ങിൽ പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഈ വർഷം യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും. വിവിധ കമ്പിനികളിൽ ക്യാംപസ് പ്ലെയ്സ്മെൻ്റ് വഴി ജോലി കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും.

പ്രാദേശികം

കാലം തെറ്റിയ കാലവർഷം അപുഷ്പി സസ്യങ്ങളിൽ ഗണ്യമായ കുറവ്

അരുവിത്തുറ :കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ (cryptograms) കുറവുണ്ടായതായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ബോട്ടണി വിഭാഗം പഠന റിപ്പോർട്ട്.കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയെത്തിയ മഴ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ വർഷം അപുഷ്‌പി സസ്യങ്ങളുടെകുറവിന് കാരണമായത്. ഇത്തരം സസ്യങ്ങളുടെ കുറവ്  മണ്ണിൻറെ സൂക്ഷ്മ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.ഇത് മണ്ണിൻറെ ഫലഭൂയിഷ്ടിയെ ബാധിക്കുകയും മിത്ര കീടങ്ങൾ കുറയാൻ കാരണമാകുമെന്നും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നും പഠനം പറയുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ സർവ്വേ പഠനത്തിന് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ. അബിൻ സെബാസ്റ്റ്യൻ, കാതറിൻ ജോസ് എനിവരുടെ കീഴിൽ   വിദ്യാർത്ഥികൾ രണ്ട് ടീമുകളായി തിരിഞ്ഞാണ് ക്യാമ്പസിലും സമീപ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്.