ഈരാറ്റുപേട്ട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ബ്രാൻഡ് അംബാസിഡർ മാരായി എസ്പിസി കേഡറ്റുകളെ തെരഞ്ഞെടുത്ത ഈ വർഷം മുതൽ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സ്കൂളിൻ്റെ സമീപത്തുള്ള കടകളിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ലഹരി വിൽപ്പന്നങ്ങൾ കച്ചവടം ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങളെ അനുമോദിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷമീന ഫാസിൽ, പി എസ് റമീസ് ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജോബി, ഗോപിക എന്നിവർ നേതൃത്വം നൽകി.









