പ്രാദേശികം

ദിശ ബോർഡുകളില്ല. ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ദുരിതം

ഈരാറ്റുപേട്ട: നഗരസഭായി ലെ പ്രധാന റോഡുകളിൽ ദിശ ബോർഡുകളില്ലാത്തതിനാൽ ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നു അതു കൂടാതെ നഗരത്തിലെ സർക്കാർ ഓഫീസുകൾ പല പ്രദേശത്തുമാണ് സ്ഥിതി ചെയ്യുന്നത് ആ ഓഫീസുകളിലേക്ക് പോകുന്ന റോഡുകളിലും ദിശ ബോർഡുകളില്ല

മജിസ്ട്രേറ്റ് കോടതി, ബ്ലോക്ക് ഓഫീസ്, ടി ബി. ട്രഷറി ,സബ് രജിസ്റ്റർ ഓഫീസ് ബി.എസ്.എൻ.എൽ ഓഫീസ്, പോസ്റ്റോഫീസ്,മൃഗാശുപത്രി ,സർക്കാർ ആശുപത്രി ഇലക്ട്രിസിറ്റി ഓഫീസ്, മുൻസിപ്പൽ ഓഫീസ്, കൃഷി ഓഫീസ് ,എക്സൈസ് ഓഫീസ്, ഗവർന്മെൻ്റ് ഹൈസ്ക്കൂൾ, വില്ലേജ് ഓഫീസ് എന്നിവ എവിടെയാണെന്നറിയാൻ നഗരത്തിലെ റോഡുകളിൽ ഒരിടത്തും ബോർ ഡുകൾ സ്ഥാപിച്ചിട്ടില്ല. 

ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു