ഈരാറ്റുപേട്ട; ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം പരിശീലന ക്യാമ്പ് ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജനറൽ സെക്രട്ടറി നിഷാദ് ഇടക്കുന്നം, സെക്രട്ടറി കെ.എസ് ആരിഫ്, കമ്മിറ്റിയംഗംങ്ങളായ സി.എച്ച് ഹസീബ്, നസീമ ഷാനവാസ്, സി.പി അജ്മൽ എന്നിവർ സംസാരിച്ചു .









