വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പരിസ്ഥിതി ദിനാചരണം നടത്തി

ഈരാറ്റുംപേട്ട .. ലോക പരിസ്ഥിതി ദിനത്തിൽ. ബാർ അസോസിയേഷന്റെ നേതൃത്തത്തിൽ കോടതി പരിസരത്ത് ദിനാചരണം നടത്തി. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് റോഷൻ തോമസ് കോടതി പരി: സരത്ത് വൃക്ഷ തൈ നട്ട് ദിനായരണം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജയ്സൺ ഇ ജോസ് അദ്യക്ഷതവഹി ച്ച യോഗത്തിൽ. ഈരാറ്റുപേട്ട മുൻ സി ഫ് മജിസ്ട്രേട്ട് ആർ.കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ.ജോമോൻഐക്കര അഡ്വ.വി.ജെ.ജോസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം റെസ്ക്യൂ ഫോഴ്സ് നടപ്പാക്കുന്ന വൃക്ഷ തൈ നടൽ ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയും ഡിവിഷൻ കൗൺസിലറുമായ പി എം അബ്ദുൽ ഖാദർ ടീം പ്രസിഡന്റ് വി എം നൗഷാദ് അംഗങ്ങളുടെ സാന്നിധ്യത്തിൽ M. L. P. S ഗ്രൗണ്ടിൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.

പ്രാദേശികം

നാൽപ്പാമര തൈകൾ നട്ട് നാൽപ്പതിൽ പരം പരിസ്ഥിതി കർമ്മപരിപാടികളുമായി അരുവിത്തുറ സെൻറ് ജോർജ്സ് കോളേജ്.

അരുവിത്തുറ : നാൽപാമര തൈകൾ നട്ട് അരംഭിച്ച് നാൽപതിൽപരം കർമ്മപരിപാടികൾ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതിദിനം വ്യത്യസതമാക്കി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നാൽപ്പാമര തൈകൾ നട്ട് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ഐക്യു ഏ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ.ക്യു.ഏ.സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി ദിനാചരണങ്ങളോട് അനുബന്ധിച്ച് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികളും ക്യാമ്പസിൽ നടന്നു. പി.ജി കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകളുടെ നിർമ്മാണവും വിതരണവും പരിസ്ഥിതിപഠനയാത്രയും സംഘടിപ്പിച്ചു. പി.ജി.ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻമേരിസ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ വിതരണം ചെയ്തു.ഒപ്പം പരിസ്ഥിതിദിന സെമിനാറും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  പരിസ്ഥിതി പ്രശ്നോത്തരി മത്‌ത്സരവും സ്ലോഗൻ രചനാ മത്സരവും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു.പൊളിറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ളകർമ്മപരിപാടി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ തീക്കോയി ഇല്ലിക്കുന്നിലേക്ക് പരിസ്ഥിതിപഠനയാത്ര സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  പേപ്പർ ബാഗ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പി.ജി കോമേഴ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഹരിത ഭൂമി സദസ് സംഘടിപ്പിച്ചു. പ്രശ്‌സ്ത പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവേൽ പൂണ്ടികുളം സംഗമം ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  കാലം തെറ്റി പെയ്ത മഴ അപുഷ്പൃ സസ്യങ്ങളിൽ ഉണ്ടാക്കിയ വ്യതിയാനം സംബന്ധിച്ച പഠന സർവ്വേ സംഘടിപ്പിച്ചു. കോളേജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതി സംരംക്ഷണ പരിപാടികൾ സംഘടിപ്പിച്ചു.

പ്രാദേശികം

മര മുത്തശ്ശിയെ പൊന്നാട അണിയിച്ച് പരിസ്ഥിതി ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്കൂൾ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു.കുട്ടികൾ മരത്തെ കെട്ടിപ്പുണർന്ന് സ്നേഹ ചുംബനം നൽകി.പരിസ്ഥിതി പ്രവർത്തകനും എസ്. എം. ഡി. സി.ചെയർമാനുമായ വി. എം.അബ്ദുള്ള ഖാൻ പരിസ്ഥിതി ഗാനം ആലപിച്ചു.ഹെഡ്മിസ്ട്രസ്സ് സിസി പൈകട,അദ്ധ്യാപകരായ അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു,മുഹമ്മദ് നിജാസ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

"ഗോ ഗ്രീൻ" പദ്ധതിക്ക് തുടക്കം കുറിച്ചു.

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന "ഗോ ഗ്രീൻ" പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സ്‌കറിയ ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് കൃഷി ഓഫീസർ ശ്രീ സുഭാഷ് എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, വാർഡ് മെമ്പർ ജോഷി ജോർജ്, മെമ്പർ എ സി രമേശ് എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിയായ മുഹമ്മദ് റൈഹാൻ നന്ദി പറഞ്ഞു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിൽ ഫോട്ടോഗ്രാഫി, ചിത്രരചന,ക്വിസ്, മരങ്ങളെ അറിയൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

പ്രാദേശികം

പരിസ്ഥിതി ദിനാഘോഷം

ഈരാറ്റുപേട്ട. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഫൈൻ ആർട്സ് ക്ലബ് (ഫെയ്സ് )ന്റെ നേതൃത്വത്തിൽ വിവിധ സ്ക്കൂളുകളിലും, സ്ഥാപനങ്ങളിലും പഴവൃക്ഷതൈകൾ വിതരണം ചെയ്തു.കരുണ അഭയകേന്ദ്രം, ക്രസ്ന്റ് സ്പെഷ്യൽ സ്കൂൾ, മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, ഗവ. മുസ്ലിം എൽ.പി. സ്കൂൾഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ തൈകളുടെ വിതരണവും, നടീലും സംഘടിപ്പിച്ചത്.  വിവിധ കേന്ദ്രങ്ങളിൽ കരുണ ചെയർമാൻ ഹാറൂൺ പുതുപ്പറമ്പിൽ, ക്രസ്ന്റ് ചെയർമാൻ മുഹമ്മദ് നദീർ മൗലവി, എം.ജി.എച്ച്.എസ്. ഹെസ്മിസ്ട്രസ് ലീനാ അമീർ, ഗവ.മുസ്ലിം എം.എൽ പി എസ് ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്, ഗവൺമെന്റ് ഹയർ സെക്കന്ററി  സ്കൂൾ ഹെഡ്മിസ്ട്രസ് സിസി പൈകട, ഫെയ്സ് പ്രസിഡന്റ് സക്കീർ ഹുസൈൻ താപി, ജനറൽ സെക്രട്ടറി കെ.പി.എ.നടക്കൽ, ട്രഷറർ തസ്നീം കെ മുഹമ്മദ്,വൈസ് പ്രസിഡന്റ് ഷബീർ കെ.എം, സെക്രട്ടറി ഹാഷിം ലബ്ബ, സാഹിത്യ വേദി വർക്കിംഗ് പ്രസിഡന്റ് കെ.എം. ജാഫർ, സെകട്ടറി പി.പി.എം നൗഷാദ്, ട്രഷറർ താഹിറ ത്വാഹ, വനിതാവേദി സെകട്ടറി റസീന ജാഫർ ഫെയ്സ് അംഗങ്ങളായ ജലീൽ കണ്ടത്തിൽ റഷീദാ നിജാസ് എന്നിവർ പങ്കെടുത്തു

പ്രാദേശികം

ടീം നന്മക്കൂട്ടം പരിസ്ഥിതി ദിനമാചരിച്ചു

ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം നന്മക്കൂട്ടം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പില്‍ വൃക്ഷത്തൈ നട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസ് ജോര്‍ജ്, ടീം നന്മക്കൂട്ടം പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, ജോയിന്റ് സെക്രട്ടറി അനസ് പുളിക്കീല്‍, എക്സിക്യൂട്ടിവ് അംഗം  ജലീല്‍ കെ കെ പി, നസീബ് പടിപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം നന്മക്കൂട്ടത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ജോസ് ജോര്‍ജ് അനുമോദിച്ചു. നിലയില്ലാ കയത്തില്‍ ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് ടീം നന്മക്കൂട്ടം. അതിസാഹസികമായി ടീം നന്മക്കൂട്ടം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിരവധി ആദരവുകളും പുരസ്‌കാരങ്ങളും തേടിയെത്തുന്നുണ്ട്.

പ്രാദേശികം

ആശാ വർക്കേഴ്സ് മീറ്റപ്പ് നടത്തപ്പെട്ടു

ഈരാറ്റുപേട്ട :സാമൂഹിക ആരോഗ്യരംഗത്ത് നിർണായക സേവനം നൽകുകയും പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ആശാ പ്രവർത്തകരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നടത്തപ്പെട്ട ആശാ വർക്കേഴ്സ് മീറ്റപ്പിൽ വെച്ച് ആദരിക്കുകയും, ആശാ പ്രവർത്തകർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന പ്രേത്യേക ഇളവുകളുടെ ലോഞ്ചിങ്ങും നടത്തപ്പെട്ടു.   സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ആശാ വർക്കേഴ്സ് മീറ്റപ്പിന്റെ ഉദ്ഘാടനം, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി റിസ്‌വാന സവാദ് നിർവഹിച്ചു.   ആശാ പ്രവർത്തകർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ച് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സുബാഷ് തോട്ടുവേലിൽ വിശദീകരിക്കുകയും ചെയ്യ്തു. തുടർന്ന് നടന്ന യോഗത്തിൽ കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും അധികം പരിചയ സമ്പത്തുള്ള ഗൈനെക്കോളജി വിഭാഗം സീനിയർ കൺസൾറ്റൻറ് ഡോ. ഓമന തോമസ് ആശാ പ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രേത്യക ക്ലാസുകൾ നയിച്ചു.  കൂടാതെ, ഇപ്പോൾ സമൂഹത്തിൽ കൂടിവരുന്ന ബാല പീഡനങ്ങളെയും അതിക്രമങ്ങളെയും എങ്ങനെ തിരിച്ചറിയാം എന്നും, അതിനുള്ള നിയമപരമായ നടപടിക്രമങ്ങളെ കുറിച്ചും തൊടുപുഴ ജില്ലാ കോടതിയിലെ പ്രമുഖ അഡ്വക്കേറ്റ് ശ്രീ ബൈജു ബാലകൃഷ്ണൻ ആശാ പ്രവർത്തകർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും നയിച്ചു.