വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ്; മീനച്ചിൽ, കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്.  കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.' അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ,  കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ   ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ച്യ കണ്ണൂർ ജില്ലയിലെ  പെരുമ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ  സ്റ്റേഷൻ,  കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ; തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ്  സ്റ്റേഷൻ, മുദങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ  മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.   അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.   ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുന മർദ്ദ സാധ്യത കൂടി പരിഗണിച്ച്  അടുത്ത 4-5 ദിവസം കൂടി ഉയർന്ന ലെവൽ മുന്നറിയിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.  അതേസമയം ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ചെറിയ രീതിയിൽ മഴയുടെ  തീവ്രതയിൽ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. 

പ്രാദേശികം

ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്

പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ (78) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ-പൊൻകുന്നം റോഡിൽ  പൂവരണി പള്ളിക്ക് സമീപമായിരുന്നു അപകടം. സ്ഥിരം അപകട സ്ഥലമായ ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

പ്രാദേശികം

തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക്‌ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന  സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു. 2022 - 24 കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27 വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.   ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്‌), അമീൻ ഒപ്ടിമാ (ജനറൽ സെക്രട്ടറി), നിഷ റഹിം (സാഹിത്യ വിഭാഗം സെക്രട്ടറി), ഷഫീഖ് ഇസ്മായിൽ (സംഗീതം - സെക്രട്ടറി), എസ്.എഫ്. ജബ്ബാർ (നാടകം - സെക്രട്ടറി), അശോക് ശ്രീധർ (സിനിമ - സെക്രട്ടറി), ശാഹുൽ ഹമീദ് (സംഘാടനം - സെക്രട്ടറി), നസീർ കണ്ടത്തിൽ (ചിത്രകല - സെക്രട്ടറി), അഫ്ജാൻ (പി.ആർ& മീഡിയ - സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.  ലത്തീഫ് മുല്ലശ്ശേരി, വാസുക്കുട്ടൻ, അൻസാർ അലി, അനീഷ്,, P S നാസർ, അബ്‌ദുൾ അസീസ്, മനാഫ് നേടുന്തുരുത്തി, ബൈജു, ഷാജഹാൻ എം.പി, റഷീദ നിജാസ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രാദേശികം

പി.എ. മുഹമ്മദ് യൂസുഫ് ഐ.ആർ.ഡബ്ല്യു ജില്ലാ ലീഡർ, അൻവർ ബാഷ ജനറൽ സെക്രട്ടറി

കോട്ടയം: ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കോട്ടയം ജില്ലാ ലീഡറായി പി.എ. മുഹമ്മദ് യൂസുഫിനെ (ഈരാറ്റുപേട്ട) തെരഞ്ഞെടുത്തു. അൻവർ ബാഷയാണ് (മുണ്ടക്കയം) ജനറൽ സെക്രട്ടറി. കെ.എ.സമീർ (ട്രെയിനിംഗ്), വി.എം. ഷെഹീർ (പബ്ലിക് റിലേഷൻ), ഒ.എസ്. അബ്ദുൽ കരീം (മീഡിയ), അൽ-അമീൻ (എസ്.ആർ.ഡബ്ല്യു), ബാസിമ സിയാന (വനിതാ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനാ പബ്ലിക് സ്കൂളിൽ ചേർന്ന ഐ.ആർ.ഡബ്ല്യു സംസ്ഥാന സംഗമത്തിൽ മുഖ്യ രക്ഷാധികാരി പി. മുജീബുറഹ്മാൻ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.\

പ്രാദേശികം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ സ്വപ്‌ന സാഫല്യമായി തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൻ്റെ പുതിയ കെട്ടിടം : ഉദ്ഘാടനം 29 ന് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.

ഈരാറ്റുപേട്ട :  കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി  രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച   കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ സ്വാഗതം ആശംസിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ പി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, നഗരസഭ വൈസ് ചെയർമാൻ  അൻസർ പുള്ളോലിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ് മറ്റ് ജനപ്രതിനിധികളായ സുഹാന ജിയാസ്, ഷഫ്ന  അമീൻ, ഫാസില അബ്‌സാർ, പി.എം അബ്ദുൽ ഖാദർ, ഫസീൽ റഷീദ്, ജയറാണി തോമസുകുട്ടി , ബിനോയ് ജോസഫ് , മോഹനൻ കുട്ടപ്പൻ , നസീറ സുബൈർ, അമ്മിണി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ജോയി ജോർജ് , അനസ് നാസർ, എം.ജി ശേഖരൻ, അഡ്വ. സാജൻ കുന്നത്ത്, കെ.എ മുഹമ്മദ് ഹാഷിം, മജു പുളിക്കൽ, റഫീഖ് പട്ടരുപറമ്പിൽ, റഷീദ് താന്നിമൂട്ടിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, വി.ജെ മാത്തുക്കുട്ടി, പിടിഎ പ്രസിഡന്റ് ഷംനാസ് പി എച്ച്, ഉദ്യോഗസ്ഥരായ അനി എബ്രഹാം  , ആർ രാജേഷ്, ദാമോദരൻ കെ. തുടങ്ങിയവർ പ്രസംഗിക്കും.      സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രാക്റ്റികൽ ലാബുകൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ സൊസൈറ്റി പ്രവർത്തിക്കുന്ന മുറി, ഡ്രോയിങ് ഹാൾ, ഐടി ലാബ്, ഓഫീസ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. കെട്ടിടം പണി പൂർത്തികരിക്കുന്നതോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേയും, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട്, തിടനാട്, മേലുകാവ്, തലപ്പലം തുടങ്ങിയ നിരവധി പഞ്ചായത്തുകളിലെയും കുട്ടികൾക്ക് വളരെയധികം പ്രയോജനം ലഭിക്കും.

പ്രാദേശികം

പുതിയ വാട്ടർ ടാങ്ക് ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട .നഗരസഭ കൊല്ലംപറമ്പ് (14 ആം )ഡിവിഷനിലെ രണ്ടാമത്തെ മേജർ കുടിവെള്ള പദ്ധതിയുടെ ടാ ങ്ക് രണ്ട് വർഷം മുമ്പ് കാലപ്പഴക്കത്താൽ തകർന്ന് പോയിരുന്നു.  MLA ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുവദിപ്പിച്ച് നിർമിച്ച പുതിയ ടാങ്കിന്റെ ഉദ്ഘാടനംനാളെ ചൊവ്വ. 4.PM. ന്ജലവിഭവ വകുപ്പ് മന്ത്രി*റോഷി അഗസ്റ്റിൻ നിർവഹിക്കും.എം എൽ. എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭ ചെയർ പേഴ്സൺ. സുഹ്റ അബ്ദുൽ ഖാദർ, ഡി വിഷൻ കൗൺസിലർ. ഫാസില അബ്സാർ. മറ്റ് വിവിധ ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർ. പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

പ്രാദേശികം

മലയോര മേഖലയിൽ കനത്ത മഴ; ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഈരാറ്റുപേട്ട : തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നാശം സംഭവിച്ചു. താഴത്തെ നടയ്ക്കൽ , പൊന്തനാപ്പറമ്പ് ,മുരിക്കോലിൽ വാഴമറ്റം ,എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറി യത്.മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി.തിങ്കളാഴ്ച രാവിലെ 9 വരെ ശക്തമായ മഴയാണ് ഈരാറ്റുപേട്ട മേഖലയിലുണ്ടായ ത്.പിന്നീട് മഴ മാറി നിന്നു.ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് മണിക്കു റോളം ഗതാഗതംതടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം .  പടം 1) ഈരാറ്റുപേട്ട താഴത്തെ നടയ്ക്കൽ റോഡിലുണ്ടായ വെള്ളക്കെട്ട് . 2) മീനച്ചിലാറ്റിലെ ഈരാറ്റുപേട്ട തോട്ട്മുക്ക് കോസ് വേ പാലത്തിൽ നിന്നും വെള്ളപ്പൊക്കം വീക്ഷിക്കുന്ന നാട്ടുകാർ          

പ്രാദേശികം

പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം . പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അതേസമയം മഴയ്ക്ക് നേരിയ ശമനം വന്നതോടെ ഉടൻ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ.