വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മൂന്ന് പുതിയ ബ്ലോക്കുകൾ . ആശീർവദിച്ചു.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ സാന്താ സോഫിയാ ലൈബ്രറി ബ്ലോക്കിന്റെയും മാർ എഫ്രേം പിജി ആന്റ് സയൻസ്സ് ബ്ലോക്കിന്റെയും റെഫക്റ്ററി (ക്യാന്റീൻ) ബ്ലോക്കിന്റെയും ആശീർവാദവും ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ , അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി, കാംപസിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം നിർവഹിച്ചു. മുൻ എം എൽ എ മാരായ പി. സി.ജോർജ്ജ് , വിജെ ജോസഫ് , മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് കോളേജ് പ്രിൻസിപ്പൽ പ്രെഫ.ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , മുൻ ബർസാർ റവ ഫാ ജോർജ് പുല്ല കാലായിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പാലാ രൂപതാ വികാരി ജനറാൾ വെരി റവ ഡോ ജോസഫ് കണിയോടി മുൻ പ്രിൻസിപ്പൽ റെജി വർഗ്ഗീസ് മേക്കാടൻ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു. ഹരിതഛായ നിലനിർത്തി 25000 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നു നിലകളുള്ള സാന്താ സോഫിയാ ബ്ലോക്കിൽ അഥീനിയം ലൈബ്രറി, റിസേർച്ച് ഐലന്റ്, ഇ ലൈബ്രറി, സിംഫണി ഡിജിറ്റൽ തീയ്യേറ്റർ, കോൺഫ്രൻസ് ഹാൾ, മാനേജേഴ്സ്സ് റും, ലൈബ്രറേറിയൻസ്സ് ഓഫീസ്, ഗസ്റ്റ് റൂം സ്റ്റാക്ക് സെക്ഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പിജി വിദ്യാർത്ഥികൾക്കുള്ള മാർ എപ്രേം പി.ജി ആൻഡ് സയൻസ്സ് ബ്ലോക്കിൽ ക്ലാസ് റുമുകളും അത്യാധുനിക നിലവാരത്തിലുള്ള ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. അന്തർദേശീയ നിലവാരത്തിൽ ക്രമീകരിച്ചിട്ടുള്ള റെഫക്ടറിയിൽ വെജ് നോൺവെജ് അടുക്കളകളും 2000 ത്തോളം വിദ്യാർത്ഥികളെ ഉൾകൊള്ളാവുന്ന ഡൈനിങ്ങ് ഹാളുകളുമുണ്ട്. ഏഴു കോടിയോളം രൂപ മുതൽ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളുടെ മുഴുവൻ നിർമ്മാണ ചിലവും കോളേജ് മാനേജ്മെന്റ് സ്വന്തം നിലയിലാണ് മുടക്കിയിട്ടുള്ളത്. പുതിയ ബ്ലോക്കുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര നിലവാരത്തിലേക്ക് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഉയർന്നു.

പ്രാദേശികം

പെൻഷനേഴ്‌സ് യൂണിയൻ കുടുംബ സംഗമം നടത്തി

ഈരാറ്റുപേട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കുടുംബ സംഗമം വ്യാപാര ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കല ആർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി.എം.റഷീദ്' പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു ഡോ.റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.സി.ജെ. മത്തായി ,ജയിംസ് മാത്യൂ, ഇ .മുഹമ്മദ്, എൻ.കെ.ജോൺ ,സെബാസ്റ്റ്യൻ മേക്കാട്ട്എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: ദക്ഷിണകേരളാ ലജ്നത്തുല്‍ മുഅല്ലിമീന്‍റെ നേത്യത്വത്തില്‍ നാട്ടിലെ മത,സാമുഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്തങ്ങളുടെ പങ്കാളിത്തത്തോടുകൂടി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ്  മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി യു ഡി എഫ്  ഈരാറ്റുപേട്ട മംണ്ഡലം ചെയര്‍മ്മാന്‍ പി.എച്ച് നൗഷാദ് ,കണ്‍വീനര്‍ റാസി ചെറിയവല്ലം, മുനിസിപ്പല്‍ വൈസ് ചെയര്‍മ്മാന്‍  അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ്.അന്‍വര്‍ അലിയാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്. അനസ് നാസര്‍, വി.എം സിറാജ്,അന്‍സര്‍ പുള്ളോലില്‍, സിറാജ് കണ്ടത്തില്‍,കെ.എ മുഹമ്മദ് ഹാഷിം, പി.എം അബ്ദുല്‍ ഖാദര്‍,നാസര്‍ വെള്ളൂപറമ്പില്‍, കെ.ഇ.എ ഖാദര്‍,അബ്സാര്‍ മുരിക്കോലില്‍,നിസാമുദ്ദീന്‍ അഡ്വ.വി.പി നാസര്‍,യഹ്യാ സലിം, അമീന്‍ പിട്ടയില്‍,അസീസ് പത്താഴപടി തുടങ്ങിയവര്‍ പ്രസംഗിച്ചു  

പ്രാദേശികം

എം ജി സൗത്ത് സോൺ വോളി അരുവിത്തുറ ജേതാക്കൾ .

മഹാത്മാഗാന്ധി സർവ്വകലാശാല പുരുഷവിഭാഗം സൗത്ത് സോൺ  വോളിബോൾ മത്സരത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് വിജയിച്ചു. പാലാ സെന്റ് തോമസ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

പ്രാദേശികം

എം ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് എം ഇ എസ് കോളജിൽ തുടങ്ങി.

മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ്  ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ആരംഭിച്ചു. 20/10/23 ന് രാവിലെ 9.00മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 22 കോളജുകൾ ഇതിൽ പങ്കെടുക്കുന്നു.എം ഇ എസ് കോളജ് ഗ്രൗണ്ട് ,നടക്കൽ സ്പോർട്ടിഗോ സ്പോർട്ട്സ് സിറ്റി എന്നിവിടങ്ങളിലാണ് മത്സരം നടന്നു വരുന്നത് . മത്സരങ്ങൾ ഇന്ന് സമാപിക്കും.

പ്രാദേശികം

മുസ്‌ലീം ഗേൾസിൽ ജനമൈത്രി പോലീസിന്റെ സ്ത്രീസുരക്ഷാനാടകം അരങ്ങേറി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള ജനമൈത്രി പോലീസ് സ്കൂളിൽ അവതരിപ്പിച്ച ' ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ - എന്ന നാടകം വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി. സ്ത്രീ സുരക്ഷ യ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി സാമൂഹിക വിഷയങ്ങളെ കോർത്തിണക്കി ക്കൊണ്ട് വളരെ ആകർഷകമായി സംവിധാനം ചെയ്ത മികച്ച കലാസൃഷ്ടി പോലീസ് കലാകാരൻമാർ അവരുടെ അഭിനയ മികവു കൊണ്ട് അവിസ്മരണീയമാക്കി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ വളരെ ഫലപ്രദമായി അവതരിപ്പിച്ചു. അതിന് പോലീസ് സഹായം എങ്ങനെ ലഭ്യമാക്കാമെന്നും അതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും നൽകിയത് ബോധവൽക്കരണത്തിന്റെ ഒരു പുതിയ തലമായി കാണികൾക്ക് അനുഭവപ്പെട്ടു. പ്രൊഫഷണൽ നാടകങ്ങളുടെ എല്ലാ സാങ്കേതിക മികവോടെ അവതരിപ്പിച്ച ഈ നാടകം ഇത്തരം നാടകങ്ങൾ നേരിട്ടു കാണാത്ത വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.  പരിപാടി നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.പി. ലീന , ജനമൈത്രി പോലീസ് എസ്.ഐ ബിനോയ് തോമസ്, എ.ഡി.എൻ. ഒ മാത്യു പോൾ, അൻസാർ അലി എന്നിവർ സംസാരിച്ചു. ജനമൈത്രി ഡയറക്ടറേറ്റിലെ എസ്.ഐ നിസാറുദ്ദീൻ പദ്ധതി വിശദീകരിച്ചു. നാടകം അവലോകനം ചെയ്ത് മുഹമ്മദ് ലൈസൽ സംസാരിച്ചു. റമീസ് പി.എസ്. നന്ദി പറഞ്ഞു.

പ്രാദേശികം

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിവാദ പരാമർശം മുഖ്യമന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി.

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെവിവാദ പരാമായ റിപ്പോർട്ട്  പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം  മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി ഓഫീസിൽ വെച്ച് നിവേദനം നൽകി.  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ  വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ തന്നെ യാഥാർഥ്യമാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി അന്വേഷിച്ച് വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.  നിവേദന സംഘത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ  പി.ആർ ഫൈസൽ, അബ്സാർ മുരിക്കോലി (മുസ്ലിം ലീഗ്) എന്നിവർ ഉണ്ടായിരുന്നു.

പ്രാദേശികം

`സംരംഭകത്വ സംസ്കാരം കാലഘട്ടത്തിന്റെ അനിവാര്യത. മാത്യു ജോസഫ് .

വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫ്രെഷ് ടു ഹോം പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടറും സി.ഇ. ഓയുമായ മാത്യു ജോസഫ് പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികളുടെ സംരംഭകത്വ വികസനം ലക്ഷ്യമാക്കി  സംഘടിപ്പിച്ചമീറ്റ് ദി ഓൺട്രപ്രോണർ പ്രോഗ്രാമിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സംരംഭകത്വത്തിലൂടെ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് വലിയ നേട്ടങ്ങളാണ്. സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ  ഒരു സംരംഭകന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാനാകും.  സംരംഭകത്വ വികസനത്തിനായി അരുവിത്തറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ  പ്രശംസിക്കുന്നതായും അദ്ധേഹം പറഞ്ഞു.  കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്  അധ്യക്ഷത വഹിച്ച പരിപാടിയിൽ  കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ.ബിജു കുന്നക്കാട്ട് , കോളേജ് വൈസ് പ്രിൻസിപ്പാളും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. മിഥുൻ ജോൺ , ഡോ. ജസ്റ്റിൻ ജോയ്, ശ്രീ. ബിനോയി സി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.