വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പ്രതിഷേധ സമരം നടത്തി

ഈരാറ്റുപേട്ട നഗരസഭ 15 - 16 - വാർഡുകളിലെ , വർഷങ്ങളായി തകർന്ന് കിടക്കുന്ന സഫാ , കുഴിവേലി റോഡുകളോടുള്ള അവഗണന, മൂന്ന് വർഷത്തോളമായി തുടരുന്നതിൽ പ്രതിഷേധിച്ച് സഫാ പൗരസമിധി ഇന്ന് രാവിലെ പത്ത് മണിക്ക് , അമാൻ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. നൂറ് കണക്കിന് സഫാ നിവാസികൾ സമരത്തിൽ പങ്കെടുത്തു. സമരസമിധി കൺവീനർ,സിദ്ധീഖ് പുളിക്കീൽ പ്രതീഷേധ സമരം ഉദ്ഘാടനം ചെയ്തു. സമരസമിധിയുടെ ജന: സെക്രട്ടറി മുനീർ പേരകത്ത്ശേരിൽ സ്വഗതം പറഞ്ഞു. സമര സമിധിയുടെ പ്രസിഡന്റ്, സവാദ് പുത്തൻ പീടികയിൽ , നിഷാദ് പാലയംപറമ്പിൽ , ബിജിലി വാണിയ പുരക്കൽ, മഹിൻ ജൂനിഫർ, റാഷിദ് ബെൻസോ , ഉനൈസ് ums എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ധാർമ്മിക പാഠങ്ങളുടെ അടിത്തറയാണ് മദ്രസ വിദ്യാഭ്യാസം : മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട : വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക ജീവിതത്തിനുള്ള അടിത്തറ പണിയുന്നതിൽ മദ്രസ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് മദ്രസ ഫെസ്റ്റിന്റെ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. AM റഷീദ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻപള്ളി ഇമാം ത്വൽഹ നദ് വി, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി VH നാസർ, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, KM റഷീദ്,  അഷ്കർ മാഹിൻ എന്നിവർ സംസാരിച്ചു. ഷമീർ ഇലവുങ്കൽ സ്വാഗതവും ജലീൽ പാറയിൽ നന്ദിയും പറഞ്ഞു. നിയാസ് NM അധ്യക്ഷത വഹിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി സി.പി.ഐ. നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. കടുവാമൂഴിയിൽ നിന്നാരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ബാബു കെ. ജോർജ്, പി.കെ. ഷാജകുമാർ, ഇ.കെ. മുജീബ് എന്നിവർ പ്രസംഗിച്ചു. കെ.ഐ.  നൗഷാദ് ക്യാപ്റ്റനായും ഷമ്മാസ് ലത്തിഫ് വൈസ് ക്യാപ്റ്റനും കെ.എസ്. നൗഷാദ് ഡയറക്ടറുമായ ജാഥയുടെ   സമാപനയോഗം ഈരാറ്റുപേട്ടയിൽ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വി.കെ. സന്തോഷ് കുമാർ, ബാബു കെ. ജോർജ്,  എം.ജി. ശേഖരൻ എന്നിവർ പ്രസംഗിച്ചു. എം.എം. മനാഫ്, നാസറുദ്ദിൻ, സക്കിർ ഹുസൈൻ, നൗഫൽ ഖാൻ, ആരിഫ്, മുഹമ്മദ് ഹാഷിം, ഹാരിസ്, അജ്മൽ, ടി.കെ. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡ് നിർമ്മാണത്തിലെ അധികാരികളുടെ അവഗണന അവസാനിപ്പിക്കുക ഉടൻ പണി ആരംഭിക്കുക: എം ജി ശേഖരൻ

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ വാക്കാപറമ്പ് റോഡിന്എംഎൽഎ ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എസ്റ്റിമേറ്റ് എടുത്ത് പണി ആരംഭിക്കാൻ എന്ന രീതിയിൽ സ്ഥലം ഉടമകൾ വിട്ടുതന്ന സ്ഥലം ഉൾപ്പെടെ ടാറിങ് ഇളക്കിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. ഫണ്ട് അനുവദിച്ചു കിടക്കുന്ന ഈറോഡ് നിർമ്മാണം കോൺട്രാക്ടർ തിരിഞ്ഞു നോക്കാതെ മഴക്കാലത്ത് മനുഷ്യർക്ക് നടക്കാൻ പറ്റാത്ത തരത്തിൽ ചെളികുഴിയായി വെയിലത്ത് അടുത്തെങ്ങും മനുഷ്യന് താമസിക്കാൻ പറ്റാത്ത തരത്തിൽ ചെമ്മൺ പൊടി ശല്യവും ആക്കി ഈ റോഡ് ഭാഗം നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. മെയിൻ റോഡിൽ നിന്നും പോലീസ് സ്റ്റേഷനിലേയ്ക്കടക്കം ഒരു വാഹനവും കയറാൻ പറ്റാത്ത തരത്തിൽ റോഡ് ടാറിങ് തകർന്ന് വലിയ കിടങ്ങായി നശിച്ചു കിടക്കുകയാണ്. കോൺട്രാക്ടറുടെയും ഭരണാധികാരികളുടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടോ? സ്ഥിര ബുദ്ധിക്ക് എന്തെങ്കിലും ഭംഗം വന്നിട്ടുണ്ടോ? എന്തിനാണ് ജനങ്ങളോട് ഇത്തരത്തിൽ ക്രൂരതയും ദ്രോഹവും കാണിക്കുന്നത് ഒരു രേഖയും ഇല്ലാതെ പരാതി ഉണ്ടെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് കുറെ മാസങ്ങൾ തള്ളിനീക്കി ഇക്കൂട്ടർ. മനുഷ്യത്വവും നീതിബോധവും സാമൂഹ്യബന്ധവും ഇല്ലാത്ത ക്രൂരമായ ഇത്തരം പ്രവർത്തികൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ അല്ലാതെ ഒരിടത്തും നടക്കില്ല, കഷ്ടം തന്നെ പോലീസ് വാഹനങ്ങൾ പോലും കയറ്റാൻ പറ്റാതെ കിടക്കുന്നു റോഡ് ഭാഗം. മനപ്പൂർവം ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കുക ഈ ജനങ്ങൾ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു അധികാരികളെ? ശാപം കിട്ടും നിങ്ങൾക്ക്. കണ്ണു തുറന്നു കാണണം സ്വബോധം വീണ്ടെടുക്കണം നിങ്ങൾ ഈ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണം. ഒരു ന്യായവും ചട്ടവും ഇനി ജനങ്ങൾ കേൾക്കില്ല ഓർക്കുക അധികാരികളെ. എം ജി ശേഖരൻ ഈരാറ്റുപേട്ട  സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി  മെമ്പർ 

പ്രാദേശികം

മുഹമ്മദ് നബി വിശ്വ സാഹോദര്യത്തിൻ്റെ പ്രവാചകൻ മുഹമ്മദ് സക്കീർ

ഈരാറ്റുപേട്ട: സൽസ്വഭാവവും മാന്യതയും വിനയവും കൊണ്ട് മുഴുവൻ സൃഷ്ടികളുടെയും നേതാവും മാതൃകാപുരുഷനുമാണ്‌ പ്രവാചകൻ മുഹമ്മദ് നബിയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു. ഈരാറ്റുപേട്ടയിൽ ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിജീവികളുടെ ബൗദ്ധികതക്കോ കവിതാ രചയിതാക്കളുടെ സാഹിത്യ നിപുണതക്കോ വിശദീകരിക്കാൻ കഴിയാത്ത പ്രവാചക സദ്ഗുണങ്ങൾ, ധീരതയും കനിവും സമ്മിശ്രമായി പ്രതിഫലിപ്പിക്കുകയും സഹനത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും ഹൃദയവിശാലതയുടെയും സമഗ്രസന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയുമായിരുന്നു. സർവ്വസമ്പൂർണ്ണവും കലാതിവർത്തിയുമായ പ്രവാചക ചര്യകൾ മാനവരാശിയെ സൻമാർഗ്ഗത്തിലേക്ക് നയിക്കുന്ന ഉത്തമ നിദർശനങ്ങളാൽ സമ്പുഷ്ടമാണ്. ലോകസമാധാനവും മാനവികതയും ഒത്തുചേരുന്ന സാർവ്വലൗകിക സാഹോദര്യത്തിനായി യത്നിക്കാൻ മുഴുവൻ വിശ്വാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. മേഖലാ പ്രസിഡൻറ് നൗഫൽ ബാഖവി അദ്ധ്യക്ഷത വഹിച്ചു. തടിക്കാട് സഈദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ സലാം മൗലവി പ്രാർത്ഥനയും ഹാഷിം മന്നാനി സ്വാഗതവും നിർവ്വഹിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്ക് വിദ്യാർത്ഥികൾ ചുവട് വെച്ച് നൃത്തമാടി.

ഈരാറ്റുപേട്ട : നഗരം വൃത്തിയേറിയ  ഭംഗിയുടെ  നന്മകളാൽ സമൃദ്ധമാകണമെന്ന സന്ദേശം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഘം ഫ്ലാഷ് മോബ് നൃത്തം നടത്തിയപ്പോൾ ഒപ്പം കൂടി നാട്ടുകാരും. ഇന്നലെ രാവിലെ  അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ്‌ ആണ് വൃത്തിയുടെ വിളംബര സന്ദേശത്തിന്റെ ഇടം കൂടിയായി മാറിയത്. ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ക്യാമ്പയിൻ (ഐഎസ്എൽ 2.0) ഭാഗമായി ഇന്ന് നടത്തുന്ന ശുചിത്വ സന്ദേശ റാലിയുടെ വിളംബരമായിട്ടായിരുന്നു ഫ്ലാഷ് മോബ്. രാജ്യത്തെ മുഴുവൻ നഗരസഭകളും വിദ്യാർത്ഥികളെയും യുവജനതയെയും അണിനിരത്തി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ ക്യാമ്പയിൻ ആണ് ഈരാറ്റുപേട്ട നഗരസഭ ഇന്ന് നടത്തിയതെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഫ്ലാഷ് മോബും സെൽഫി പോയിന്റും വൃത്തിക്കൊരു കയ്യൊപ്പ് എന്ന ശുചിത്വ ക്യാൻവാസ് സന്ദേശ ബാനറും എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപ്പം നഗരസഭ തയ്യാറാക്കിയ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിന് ആദ്യ കോപ്പി നൽകിയാണ് ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം എംഎൽഎ ചെയതു.   കോളേജിലെ വിദ്യാർത്ഥി സംഘം ആണ് ശുചിത്വ ക്യാമ്പയിൻ റാലിയുടെ വിളംബരമായി ശുചിത്വ സന്ദേശ ഗാനങ്ങൾക്ക്‌ നൃത്തച്ചുവടുകൾ പകർന്ന് ഫ്ലാഷ് മോബ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ന് പിഎംസി ജങ്ഷനിൽ നിന്നാണ് ശുചിത്വ സന്ദേശ റാലി ആരംഭിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ഇന്ന് നടക്കുന്ന റാലിയിൽ 700 പേർ പങ്കെടുക്കും. റാലിയുടെ തുടക്കത്തിൽ  പുത്തൻപള്ളി ഇമാം മുഹമ്മദ്‌ നദീർ മൗലവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബു സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. തെക്കേക്കര ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിക്കും. നഗരസഭയുടെ ബ്രാൻഡ് അംബാസിഡറും ഗായികയുമായ അസ്ന ഖാന്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് സ്കൂളിലെ 111 വിദ്യാർത്ഥിനികൾ ശുചിത്വ സന്ദേശ സമൂഹ ഗാനം ആലപിക്കും. തുടർന്ന് എംഇഎസ് കോളേജ്, ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തും. ഗവ. എൽപി സ്കൂളിലെ കുട്ടികൾ ശുചിത്വ നൃത്ത ശില്പം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിലും ശുചീകരണത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുക്കും. ഒപ്പം മാതൃക ഹരിത ഭവനത്തിന്റെ പ്രദർശനവുമുണ്ടാകുമെന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. ഇന്നലെ വിളംബര സന്ദേശ പരിപാടിയിൽ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സുനിത ഇസ്മായിൽ, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, അനസ് പാറയിൽ, ഡോ. സഹല ഫിർദൗസ്, അൻസൽന പരീക്കുട്ടി, സജീർ ഇസ്മായിൽ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, വി എച്ച് അനീസ, പി എം നൗഷാദ്, ലിനീഷ് രാജ്, ജെറാൾഡ് മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

സ്മാർട്ട്‌ ഫോണിലെ ചതിക്കുഴികൾ ബോധ വത്കരണ സെമിനാർ

ഈരാറ്റുപേട്ട: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയിൽ നിന്നും എങ്ങിനെ രക്ഷപെടം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. തലപ്പലം  ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട എസ് എച്ച് ഒ  ബാബു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകൾ ആകുന്നത് സ്ത്രീകൾ ആണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്ന തിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും  സി ഐ അഭിപ്രായപെട്ടു.സി ഡി എസ് വൈസ് ചെയർപേഴ്സൺ  ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌  സ്റ്റെല്ല ജോയ്, മെമ്പർമാരായ  ചിത്ര സജി,  ജോമി ബെന്നി, വി ഇ ഒ മിനി, സെക്രട്ടറി അനുചന്ദ്രൻ, സി ഡി എസ്, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ സർക്കാർ ഭൂമിയിൽ വരാതിരിക്കാൻ ആർക്കാണ് താൽപര്യമെന്ന് സ്ഥലമില്ലെങ്കിൽ സൗജന്യമായി നൽകാമെന്നും യുത്ത് ലീഗ്

ഈരാറ്റുപേട്ട :- സർക്കാർ തന്നെ കണ്ടെത്തിയ വടക്കേക്കരയിലെ ഗവൺമെന്റ് ഭൂമിയിൽ സിവിൽ സ്റ്റേഷൻ വരാതിരിക്കാൻ ആർക്കാണ് അമിത താല്പര്യമെന്ന്  പൂഞ്ഞാർ എം.എൽ.എ യും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്തീഗ് ആവശ്യപ്പെട്ടു. 2.80ഏക്കർ സ്ഥലം പോലീസ് സ്റ്റേഷന്റെ കൈവശമുണ്ടായിട്ടും അതിൽ 1.40 ഏക്കർ സിവിൽ സ്റ്റേഷന് എടു ക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് വെച്ച് 10 മാസം കഴി ഞ്ഞിട്ടും ഇപ്പോഴും പരിഗണനയിൽ മാത്രമാണെന്ന മറുപടി ലഭിച്ചെന്ന് എം.എൽ.എ തന്നെയാണ് പറയുന്നത്. സ്ഥലം ഏറ്റടുക്കാൻ സർക്കാരിനും എം.എൽ.എ ക്കും കഴിയുന്നില്ലെങ്കിൽ ആവശ്യ മായ സ്ഥലം സൗജന്യമായി നൽകാൻ മുസ്ലിം ലീഗ് തയ്യാറാണെന്നും പക്ഷെ എത്രയും വേഗം ജനങ്ങളുടെ ആവശ്യത്തിന് സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് പരിഹാരമുണ്ടാകണ മെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ  വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ മറ്റൊരിടത്തുമില്ലാത്ത സുരക്ഷാകാരണങ്ങൾ പറഞ്ഞും മറ്റ് പദ്ധതികൾ നടപ്പിലാക്കണമെന്ന് പറഞ്ഞും ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ വിഷയം ആഭ്യന്തര വകുപ്പിൻ്റെതീരുമാനം വൈകുകയാണ്. കോട്ടയത്തും പാലായിലുമൊക്കെ പോലീസ് ഓഫീസുകളും ജയിലും സിവിൽ സ്റ്റേഷ നുമൊക്കെ ചേർന്ന് പ്രവൃത്തിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ അതു പാടില്ല എന്നു പറയു ന്നത് എന്തുകൊണ്ടാണ്. പൊൻകുന്നത്ത് 4 .5 ഏക്കറും പാലായിൽ 2 ഏക്കറും ആഭ്യന്തര വകുപ്പിന് ഭൂമിയുള്ളപ്പോൾ ട്രയിനിംഗ് സെൻററും ക്വാർട്ടേഴ്സുകളും ഈരാറ്റുപേട്ടയിൽ മാത്രം പണിയണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. അവയൊക്കെ പണിതാലും കുറച്ച് സ്ഥലം സിവിൽ സ്റ്റേഷന് നൽകാത്തത് ആരുടെ താൽപര്യപ്രകാരമാണ്. ഇതിനൊക്കെ സി.പി.എം ഉം എം.എൽ.എ യും മറുപടി പറയേണ്ടതാണ്. ഈരാറ്റുപേട്ടയിലെ സ്ഥലമേറ്റെടുപ്പിനുപോലും 21 മാസമായിട്ടും തീരുമാനമാകാതെനിൽക്കുമ്പോൾ 3 മാസം കൊണ്ട് ഏറ്റമുമാനൂരിൽ സമാന സ്വഭാവമുള്ള സ്ഥലത്ത് സിവിൽ സ്റ്റേഷന്റെ സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തിയായിവരുന്നത് വിവേചനമല്ലേ? താലൂക്കും താലൂക്കാശുപത്രിയും കുടിവെള്ള പദ്ധതിയും ട്രാഫിക്ക് യൂണിറ്റ് പോലുംനൽകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരും എം.എൽ.എ യും പൂഞ്ഞാറിനോടും ഈരാറ്റുപേട്ടയോടും കടുത്ത അവഗണനയാണ് കാട്ടുന്നത്. പൂഞ്ഞാർ മണ്ഡലത്തിന്റെയും ഈരാറ്റുപേട്ടയുടേയും സമഗ്രവികസനത്തിന് മുന്നിൽ നിന്നത് മുസ്ലിം ലീഗും യു.ഡി.എഫുമാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണിയിലെ മുപ്പിളപ്പ് തർക്കം മൂലം സിവിൽ സ്റ്റേഷൻ നാടിന് നഷ്ടപ്പെട രുതെന്നും ഇത് യാഥാർത്ഥ്യമാക്കുവാൻ പൊതുജനപങ്കാളിത്തത്തോടെ സമരപരിപാടികൾ മുസ്ലിം ലീഗ് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. കോട്ടയംജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:വി.പി.നാസർ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അൻവർ അലിയാർ, ജനറൽ സെക്ര ട്ടറി സിറാജ് കണ്ടത്തിൽ, യൂത്ത് ലീഗ് നേതാക്കളായ അബ്സാർ മുരിക്കോലി, അമീൻ പിട്ട യിൽ, യഹിയ സലിം എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.