ഈരാറ്റുപേട്ട: പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതും മുസ്‌ലിം വംശഹത്യ ലക്ഷ്യം വെച്ചുള്ള പദ്ധതി തന്നെയാണെന്നും പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ റാലി നടത്തി.
ഭരണഘടനയെ അട്ടിമറിക്കാൻ ആർ.എസ്.എസിനെ അനുവദിക്കില്ല, സംഘ് പരിവാർ വംശീയ ഭീകരക്കെതിരെ തെരുവിലിറങ്ങുക, മുസ്‌ലിം വംശഹത്യ ലക്ഷ്യം വെച്ചുള്ള സംഘ് പരിവാർ പദ്ധതികളെ ചെറുക്കുക, വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ സമ്മതിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു റാലി.
ഹസീബ് വെളിയത്ത്, സാജിദ് കെ.എ, നോബിൾ ജോസഫ്, ഷഹീർ വി.എം, ഫിർദൌസ് റഷീദ്, യൂസുഫ് ഹിബ തുടങ്ങിയവർ നേതൃത്വം നൽകി.