വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം

നേർവഴി ട്രസ്റ്റ് തെക്കേക്കര തൈപ്പറമ്പ് പ്രദേശത്ത് നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം മുഹ്ദ്ദീൻ  ജുമാ മസ്ജിദ് ഇമാം വി പി സുബൈർ മൗലവി നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഫാത്തിമ മാഹിൻ . ട്രസ്റ്റ് ഭാരവാഹികളായ .നൗഷാദ് കല്ലുപുരക്കൽ (ജനറൽ സെക്രട്ടറി). അനസ് നാസർ (ആക്ടിംഗ് പ്രസിഡണ്ട്) കെഎം ലത്തീഫ്. കെ എം ബഷീർ . അൻവർ സാദത്ത്. എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ഈരാറ്റുപേട്ട: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ മാസത്തിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. മാനേജർ പ്രൊഫ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽഖാദർ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. നഗര വൈസ് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇല്ല്യാസ്, കൗൺസിലർ അനസ് പാറയിൽ വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ, പി ടി എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി വിഷയമ വതരിപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് ലീനാ എം.പി സ്വാഗതവും, പ്രിൻസിപ്പാൽ ഫൗസിയാ ബീവി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ ,പി ടി എ കമ്മിറ്റിയംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, മറ്റിതര അധ്യാപകർ എന്നിവർ പങ്കെടുത്തു. മാന്വൽ പ്രകാരമുള്ള വിവിധ കമ്മിറ്റികളുടെയും സംഘാടകസമിതിയുടെയും രൂപീകരണവും നടന്നു  

പ്രാദേശികം

പുസ്തകക്കെട്ടിനൊപ്പം ഒരു കഷണം കപ്പക്കിഴങ്ങും.

രാവിലെ സ്കൂളിലേക്ക് വന്ന എല്ലാ കുട്ടികളുടെയും കയ്യിൽ പുസ്തകത്തോടാപ്പം ഒരു കപ്പക്കിഴങ്ങുമുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കിയ വിദ്യാർത്ഥികളും അധ്യാപകരും പണി കഴിഞ്ഞ് ഒരുമിച്ചിരുന്ന് കപ്പ വേവിച്ചു കഴിച്ചു. കപ്പ പൊളിക്കലും വേവിക്കലുമെല്ലാം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് ചെയ്തപ്പോൾ അത് കുട്ടികൾക്കും മറക്കാനാവാത്ത ഒരനുഭവമായി. അധ്യാപകൻ കെ.എസ്. ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ . ഹെഡ്മിസ്ട്രസ് എം.പി ലീന പരിപാടിയുടെ  ഉൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ മാഹീൻ സി .എച്ച്, റമീസ് പി.എസ്., ജയൻ പിജി, അനസ് റ്റി.എസ്., ബീന റ്റി.കെ, റ്റെസിമോൾ മാത്യു മുഹമ്മദ് ലൈസൽഎന്നിവർ നേതൃത്വം നൽകി. പാടിയും പറഞ്ഞും രുചിച്ചും രസകരമായ അനുഭവങ്ങൾ സമ്മാനിച്ചുമാണ് ഈ വർഷത്തെ ഗാന്ധി ജയന്തി വാരാചരണം മുസ്ലിം ഗേൾസിലെ കുട്ടികൾ ആഘോഷമാക്കിയത്  

പ്രാദേശികം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം ഈരാറ്റുപേട്ട. സ്വദേശിയും കാരയ്ക്കാട് എം.എം എം യു എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മായ ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂൾപി.ടി.എ നേതൃത്വത്തിൽ അനുമോദിച്ചു . സ്‌കൂൾ മാനേജർ കെ.എമുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു കെ.എമുഹമ്മദ് ഹാഷിം, എം.പിഅസർ, ഒ.എ ഹാരിസ്, സെമിനാ വി കെ.രേണു, ഷനീർ അലിയാർ, ഫാത്തിമ ഷമ്മാസ്, ഷാജി കെ.കെ.പി., എം.എ.നവാസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി റമീസ് ഫൈസലും

ഇന്ന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി  റമീസ് ഫൈസലും , വൈസ് ചെയർപേഴ്സനായി എസ് അമലയും ജനറൽ സെക്രട്ടറിയായി ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.ഫയാസ് ഷാഹിദും ജിത്തു ബിനു വുമാണ് കൗൺസിലർമാർ. ആർട്സ് ക്ലബ്‌ സെക്രട്ടറിയായി അച്ചത്ത് അശോകനും മാഗസിൻ എഡിറ്ററായി ഫായിസ ഷമീറും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റമീസ് ഫൈസൽ ബി എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിയാണ്. തെക്കേക്കര മന്ത പുള്ളോലിൽ ഫൈസലിന്റെ മകനാണ്   

പ്രാദേശികം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം   (3-10-2023 ) ഈരാറ്റുപേട്ട മേഖലയുടെ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ് ഉദ്ഘാടനം ചെയ്യുന്നു മേഖല പ്രസിഡന്റ് ബേബിച്ചൻ ഫോട്ടോ ലാന്റ് സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ , ജില്ലാ സെക്രടറി സാജു പിനായർ , ജില്ലാ ട്രഷറർ റെന്നി ജോസഫ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബൈജു കമൽ , സൂരജ് ഫിലിപ്പ്, മേഖല നീരീഷകൻ ബിനീഷ് രാമപുരം മേഖലാ സെക്രട്ടറി റോയ് അമല , ട്രഷറർ, മനു തീക്കോയ്, തുടങ്ങിയവർ സമീപം

പ്രാദേശികം

ക്യാമ്പിൽ സ്വയം തയ്യാറാക്കിയ ബിരിയാണിക്ക് രുചിയേറെയെന്ന് കുട്ടിക്കൂട്ടം

ഈരാറ്റുപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ക്യാമ്പിൽ ആണ് കുട്ടികൾ ബിരിയാണി തയ്യാറാക്കിയത്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന 4 S (School Social Service Scheme) ക്ലബ്ബിന്റെ ക്യാമ്പിൽ രണ്ടാം ദിവസമാണ് കുട്ടികൾ വ്യത്യസ്തമായ പാഠം പരിശീലിച്ചത്. സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിയായ ഷമീമിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം, അതും ബിരിയാണി തന്നെ , സ്വയം പാചകം ചെയ്യുകയായിരുന്നു. പാചകത്തിന്റെ ഓരോ ഭാഗവും കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തത് കൊണ്ടാവും വിളമ്പി വന്നപ്പോൾ ബിരിയാണിക്ക് പതിവിലേറെ രുചി !

പ്രാദേശികം

മാലിന്യമുക്തം നവകേരളം 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പഞ്ചായത്ത്‌ തല കൺവെൻഷനും ശുചിത്വ സന്ദേശ റാലിയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിയുടെ ഭാഗമായി ആദ്യ പഞ്ചായത്ത് തല കൺവെൻഷൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് ആക്ഷൻ പ്ലാൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യു വർക്കി അവതരിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ അംബാസിഡറുമായ എബി ഇമ്മാനുവൽ ശുചിത്വ സന്ദേശം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജിത് കുമാർ, വൈസ് പ്രസിഡന്റ് റെജി ഷാജി, വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ് , സജി കളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധുമോൻ, ജനാർദ്ദനൻ പി ജി, നിഷ പി റ്റി, സജി സിബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് , അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ ,വി ഇ ഓ മാരായ ജോബി, ദീപ ജോർജ്, സെക്ഷൻ ക്ലാർക്ക് രമ്യ രമേശ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച ശുചിത്വ സന്ദേശ റാലി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, അംഗനവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനങ്ങൾ,  ഏരിയ ഫീസിലിറ്റേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.