ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ രാറ്റുപേട്ട ഉപജില്ലാ കലോത്സവം ഇമ്പം 2023 ഉദ്ഘാടനം മാണി .സി . കാപ്പൻ എം.എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് നഗരസഭാ ഉപാദ്ധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, എ.ഇ. ഒ ഷം ലാബീവി, . റിസ്വാനസവാദ്, പി.എം.അബ്ദുൽ ഖാദർ, ഷെഫ്ന അമീൻ, അനസ് പാറയിൽ സുനിത ഇസ്മായിൽ, റിയാസ് പ്ലാമൂട്ടിൽ ,ഫാത്തിമ ഷാഹുൽ, സുനിൽ കുമാർ, നൗഫിയ ഇസ്മായിൽ, അൻസൽ ന പരിക്കുട്ടി, ഹബീബ് .റ്റി എ. ഫാത്തിമ മാഹീൻ, കെ.പി സിയാദ്, ഫൗസിയാബീവി, ബിൻസ് ജോസഫ്, വിൻസെന്റ് മാത്യൂസ്, തസ്നീം.കെ.മുഹമ്മദ്, കുമാരി മിന മർയം നവാസ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ലീന .എം പി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ ധർമ്മ കീർത്തി നന്ദിയും പറഞ്ഞു. പടം.മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കുളിൽ നടക്കുന്ന ഈ രാറ്റുപേട്ട ഉപജില്ല കലോത്സവം ഉദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ എ നിർവ്വഹിക്കുന്നു.