വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

തിടനാട് : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് പുതുതായി രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇവ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 21.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കോഴ്സുകളുടെ ഒപചാരിക ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി യുടെ അധ്യക്ഷതയിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി.ജി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, ബി ആർ സി കോഡിനേറ്റർ ബിൻസ് ജോസഫ്, പിടിഎ പ്രസിഡണ്ട് സജിനി സതീഷ്   തുടങ്ങിയവർ പ്രസംഗിച്ചു.   രണ്ട് കോഴ്സുകളിലും 25 വിദ്യാർത്ഥികൾക്ക് പ്രകാരമാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോടൊപ്പം മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. കോഴ്സുകളുടെ പ്രവേശനവും പഠനവും സൗജന്യമാണ്.

പ്രാദേശികം

നാളെ കുട്ടികൾ സ്കൂളിലേക്ക് ' വിപണിയിൽ വൻ തിരക്ക്. ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം

ഈരാറ്റുപേട്ട: മാങ്ങയും ചക്കയും ആവോളം തിന്ന്,​ പാടത്ത് ഓടിയും ചാടിയും കളിച്ച്,​ തോട്ടിലും കുളത്തിലും കുളിച്ച് തിമി‌ർത്ത് ആസ്വദിച്ച രണ്ട് മാസത്തെ അവധിക്കാലത്തിന് വിട. കുട്ടിക്കൂട്ടം നാളെമുതൽ വീണ്ടും സ്കൂളിലേക്ക്. കാലവ‌ർഷത്തിന്റെ ശക്തി അൽപ്പം കുറഞ്ഞതിനാൽ സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്കൂളികളിലെല്ലാം പൂ‌ർത്തിയായി. പ്രവേശനോത്സവത്തിനായി മുഴുവൻ വിദ്യാലയങ്ങളും തയ്യാറായിക്കഴിഞ്ഞു. പുതിയ അദ്ധ്യയന വർഷം നാളെ ആരംഭിക്കാൻ ഇരിക്കെ സ്‌കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സ്കൂൾ വിപണി സജീവമാണ്. സൂപ്പർ ഹീറോകളുടെ ചിത്രം ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകൾ, വർണ്ണ കുടകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയ്ക്കും നല്ല കച്ചവടമായിരുന്നു. ചെരുപ്പ് കടകളിലും വലിയ തിരക്കായിരുന്നു.  കാലവർഷം കടകളിലെ തിരക്കിനെ ബാധിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചമുതൽ മഴ മാറി നിന്നത് ആശ്വാസമായി. തിരക്കേറിയതോടെ നഗരങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമായി. സ്‌കൂൾ തുറക്കുന്ന നാളെ മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കരികിലും ഈരാറ്റുപേട്ട ടൗണിലും ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കണമെന്ന് പി.ടി.എ കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ വനിതാ ലീഗ് കൺവൻഷൻ

ഈരാറ്റുപേട്ട: വനിതാ ലീഗ് മുനിസിപ്പൽ കൺവൻഷൻ നടയക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് സുനിതാ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഫീദാ തസ്നീം മുഖ്യപ്രഭാഷണം നടത്തി.  വനിതാ ജനപ്രതിനിധികളെ ജില്ലാ പ്രസിഡണ്ട് ഷഹുബാനത്ത് ടീച്ചർ ആദരിച്ചു.നേതാക്കളായ ഫാസില അബ്സാർ, ഷഫ്ന അമീൻ, റൂബിനാ നാസർ, മക്കീഫ ഷറഫ്, ബീമാ നാസർ, ഷിജി ആരിഫ്, ഷാമിലാ ലത്തീഫ്, ഷാഹിന ഫൈസൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി സബിത ഫൈസൽ സ്വാഗതവും ട്രഷറർ നെബുല ശിഹാബ് നന്ദിയും പറഞ്ഞു

പ്രാദേശികം

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിന് പുതിയ പ്രിൻസിപ്പൽ

ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഹലീൽ മുഹമ്മദ് വി.എം ചുമതലയേറ്റു. എം.ഇ.എസ് കോളേജിൽ മാനേജ്മെൻ്റ് സ്റ്റഡീസ് വകുപ്പ് ഡിപ്പാർട്ട്‍മെന്റ് ഹെഡ് ആയി പ്രവർത്തിച്ച് വരുകയായിരുന്നു ഹലീൽ മുഹമ്മദ്. ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്. മജീദ് വട്ടക്കയം, വിരമിച്ച പ്രിൻസിപ്പൽ എ.എം. റഷീദ്, കോളജ് ഓഫീസ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.   ഈരാറ്റുപേട്ട കടുവാമൂഴി വാഴമറ്റത്തിൽ പരേതനായ മുഹമ്മദ് ഹനീഫ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) യുടെ മകനാണ് ഹലീൽ മുഹമ്മദ്. മാതാവ്: ഉമൈബാ ബീവി. സിജി കോട്ടയം ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദിന്റെ മകൾ അസ്മിൻ ഫാത്തിമയാണ് ഭാര്യ. മക്കൾ: ഐസൽ സയാൻ, ഐസിൻ സമാൻ.സഹോദങ്ങൾ: ഹാരിസ് മുഹമ്മദ്, ഹജീഷ് മുഹമ്മദ്.

പ്രാദേശികം

ജീവനക്കാരില്ലാതെ താളം തെറ്റി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ

ഈരാറ്റുപേട്ട : സർവീസ് നടത്താൻ ജീവനക്കാരില്ലാതെ താളം തെറ്റി നട്ടം തിരിയുകയാണ് കെ.എസ്.ആർ. ടി. സി.ഡിപ്പോ.16 കണ്ടക്ടർമാരുടെ കുറവാണ് ഡിപ്പോ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കാരണം പല  സർവിസുകളും മുടങ്ങുന്നത് പതിവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖല ഉൾപ്പടെയുള്ള നൂറ് കണക്കിന് യാത്രകാരാണ് ഇത് കാരണം പ്രയാസപ്പെടുന്നത്.3 സ്റ്റേഷൻ മാസ്റ്റർമാർ വേണ്ടിടത്ത് ഒരു ഉദ്യോഗസ്ഥൻ പോലുമില്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി നിർവഹിക്കുന്നത് സാധാരണ ക്കാരായ കണ്ടക്ടർ മാരാണ്.പനി പടർന്നു പിടിച്ചതോടൊ 8 ൽ അധികം പേർ മെഡിക്കൽ ലിവിലാണ് .ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ തന്നെ വിശ്രമം നൽകാതെ തുടർച്ചയായി ഡ്യൂട്ടി ചെയ്യിക്കുന്നതായും പരാതിയുണ്ട് .വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്നത്  അപകടങ്ങൾ വരുത്തി വെക്കുമെങ്കിലും അധികൃതർ ശ്രദ്ധിക്കാറില്ല. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിട്ടും ഇവിടെ തുടർന്ന് കൊണ്ടിരിക്കുകയാണ്. ആവശ്യമായ ജോലിക്കാരെ നിയമിക്കാതെവിരമിച്ച ജീവനക്കാരെ കൊണ്ട് താൽകാലിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എർണാകുളം സോണിലെ മികച്ച ഡിപ്പോയെന്ന ബഹുമതി പല തവണ ലഭിച്ചതാണ്. 75 ബസുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ 36 സർവീസുകൾ മാത്രമാണു ഉള്ളത്.അതിൽ പകുതിയും പല കാരണങ്ങൾ കൊണ്ട് സർവീസ് മുടങ്ങുന്നുണ്ട്.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്ഡിപ്പോയുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നത്. നാളുകളായി പാല ഡിപ്പോയിലെ എ.റ്റി. ഒ യാണ്   ഡിപ്പോ ഇൻ-ചാർജ് മികച്ച കളക്ഷൻ കിട്ടുന്ന സർവിസുകൾ ഇതര ഡിപ്പോയിക്ക് നൽകി ഡിപ്പോയെ ഘട്ടം ഘട്ടമായി ഇല്ലായമ ചെയ്യുകയാണെന്ന പരാതിയും വ്യാപകമാണ്. പല തവണ എം.എൽ.എ ഉൾപ്പെടെയുള്ള മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിച്ചില്ലങ്കിൽ സ്കൂൾ തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് നാട്ടുകാരും പറയുന്നത്.

പ്രാദേശികം

ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സ്കൂളും പരിസരവും ശുചീകരിച്ചു

ഈരാറ്റുപേട്ട: ജൂൺ രണ്ടിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട ഗവ. മുസ്‍ലിം എൽ.പി സ്കൂളും പരിസരവും എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ശുചീകരണം നടത്തി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ. രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ.ഇ, മുനിസിപ്പൽ പ്രസിഡൻറ് മുബാറക്ക് വി കബിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

പ്രാദേശികം

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും -മന്ത്രി ആർ. ബിന്ദു

ഈരാറ്റുപേട്ട: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.  ആർട്ടിഫിഷ്യൽ  ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ സഹായിക്കും. ദേശീയവും അന്തർദ്ദേശീയവുമായ തൊഴിലവസരങ്ങളിലേക്ക് കടന്നുചെല്ലാൻ കേരളത്തിലെ വിദ്യാർഥികൾക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജി തോമസ്, ഈരാറ്റുപേട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുഹാനാ ജിയാസ്, പി. എം. അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, നഗരസഭാംഗം നസീറാ സുബൈർ, ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, റീജണൽ ഡയറക്ടറേറ്റ്  അസ്സിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് കെ. ദാമോദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രമാ മോഹനൻ, ജോയി ജോർജ്, എം. ജി. ശേഖരൻ,  സാജൻ കുന്നത്ത്,  വി.ജെ. മാത്തുക്കുട്ടി, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എച്ച്. ഷംനാസ് എന്നിവർ പ്രസംഗിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റു വഴി സംസ്ഥാന സർക്കാർ അനുവദിച്ച 7.5 കോടി രൂപയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക ടെക്നിക്കൽ ഹൈസ്‌കൂളായ തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ നാലു പതിറ്റാണ്ടായി തീക്കോയി ഗ്രാമപഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ആനിയിളപ്പിൽ വാങ്ങിയ 2.5 ഏക്കർ സ്ഥലത്താണു സ്‌കൂൾ കെട്ടിടം നിർമിച്ചത്.

പ്രാദേശികം

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നു. സിംഗപ്പൂരില്‍ 14,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.