വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഏതൊരു നേട്ടത്തിനു പിന്നിലും കുടുംബമാണ്. ഡോ. ഗിരീഷ് ശർമ്മ

വിജയത്തിൽ അമിതമായി സന്തോഷിക്കാതെയും പരാജയത്തിൽ കഠിനമായി ദു:ഖിക്കാതെയുമുള്ള പ്രവർത്തനമാണ് നമുക്കു വേണ്ടതെന്ന് ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കെടുത്ത ഡോ ഗിരീഷ് ശർമ്മ അഭിപ്രായപ്പെട്ടു. തന്റെ എല്ലാ വിജയത്തിന്റേയും പിന്നിൽ കുടുംബമെന്ന നിലയിൽ ഒരുമിച്ചുള്ള പ്രവർത്തനമാണ്. ജന്മനാട് നൽകിയ ആദരവിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയ ഹാളിൽ ചേർന്ന ആദരണ യോഗത്തിൽ വിദ്യാലയ സമിതി പ്രസി ഡന്റ് റെജി കുന്ന നാ കുഴി അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ എ . ഡോ. ഗിരീഷ് ശർമ്മയ്ക്കു് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് , ഈരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല ആർ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എൻ. ഉണ്ണികൃഷ്ണൻ , ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ ലളിതാംബിക കുഞ്ഞമ്മ , തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, വാർഡ് മെമ്പർമാരായ കെ.കെ. ബിജു, പി.കെ സുരേഷ്, കെ.ബി സതീഷ് . പൂഞ്ഞാർ രാജകുടുംബാംഗമായ പി.ആർ. അശോക വർമ്മ രാജ ,,അഡ്വ രാജേഷ് പല്ലാട്ട് . ശംഭു ദേവ ശർമ്മ, ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സാമൂദായിക സാംസ്കാരിക പ്രവർത്തകർ പൊന്നാട ചാർത്തി അദ്ദേഹത്തെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം ജി ലീലാമ്മ സ്വാഗതവും, അഡ്മിനിസ്ട്രേറ്റർ പി എൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിപുലമായ ഓണാഘോഷം.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ്‌ ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജീലു ആനി ജോൺ പ്രോഗ്രാം കോർഡിനേറ്റർ ഡോ ഷൈനി ജോസ് തുടങ്ങിയവർ സംസാരിച്ചു. അത്ത പൂക്കള മത്സരത്തോടെയാണ് ഓണഘോഷങ്ങൾ ആരംഭിച്ചത് തുടർന്ന് മെഗാ തിരുവാതിരയും  വർണ്ണശബളമായി ഘോഷയാത്രയും നടന്നു. മവേലിയും കിങ്കരൻമാരും , പുലികളും വേട്ടക്കാരും , ചെണ്ടമേളവും നാസിക്ക് ധോലും ഘോഷയാത്രയുടെ ഭാഗമായിരുന്നു. കോളേജിലെ മ്യൂസിക്ക് ഫാക്ടറി അവതരിച്ച സംഗീത സദസ്സും അവേശകരമായ വടംവലിയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലും പൂ കൃഷി ; മികച്ച യുവ കർഷകയ്ക്കുള്ള അവാർഡ് നേടി കൊച്ചുറാണി ബിജു.

നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ 28-ആം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളുടെ വേറിട്ട കൃഷികൾ ശ്രദ്ധേയമാകുന്നു. അതി മനോഹരങ്ങളായ പൂക്കളും പച്ചക്കറി കളും വിവിധങ്ങളായിട്ടുള്ള കാർഷിക വിഭവങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടുത്തെ കൃഷിഭൂമി .പൂകൃഷി കാണാനും നഗരസഭയിലെ യുവ കർഷകയ്ക്കുള്ള അവാഡ് നേടിയ കൊച്ചുറാണി ബിജുവിനെ അഭിനന്ദിക്കാനും നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദറും   കൗൺസിലർമാരും കൃഷി സ്ഥലത്തെത്തി. കൃഷി ഓഫീസർ രമ്യ , നഗരസഭാ സെക്രട്ടറി സുമയ്യാ ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുതിയ കാലത്ത് കൊച്ചുറാണിയുടെ നേതൃത്വത്തിൽ തണൽ കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം ഏവർകും മാതൃകയാണെന്ന് ചെയർ പേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ പറഞ്ഞു.എല്ലാ ദിവസവും കൃഷി ഭൂമിയിൽ പണിയെടുക്കാനെത്തുമെന്നും എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും തങ്ങൾക്കുണ്ടെന്നും കൊച്ചുറാണി പറഞ്ഞു

പ്രാദേശികം

ഇടതുസർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽ ഫെയർ പാർട്ടി സായാഹ്ന ധർണ നടത്തി.

ഈരാറ്റുപേട്ട: കേരളത്തിൽ സുലഭമായി മദ്യം ഒഴുക്കുന്ന ഇടത് സർക്കാറിന്റെ തെറ്റായ മദ്യ നയത്തിനെതിരെ വെൽഫെയർ പാർട്ടി  മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേക്കരയിൽ സായാഹ്ന ധർണ നടത്തി. പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു ധർണ ഉദ്ഘാടനം ചെയ്തു. ജനകീയ സർക്കാർ എന്ന് അവകാശപെടുന്നവർ ജനവിരുദ്ധമായ നയം സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം രൂപപെടുമെന്ന് അദ്ധേഹം പറഞ്ഞു.പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്  വി എം ഷഹീർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ്  പൊതുപ്രവർത്തകൻ ഒ ഡി  കുര്യാക്കോസ്, പി കെ ഷാഫി നഗരസഭ കൗൺസിലർ എസ് കെ നൗഫൽ,യൂസഫ് ഹിബ, നോബിൾ ജോസഫ്എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഫിഫ്ത്ത് എസ്റ്റേറ്റ് മാസ് കമ്മ്യൂണികേഷൻ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ: അരുവിത്തുറ സെന്റ്‌ ജോർജസ്സ് കോളേജിൽ മാസ് കമ്മ്യൂണികേഷൻ അസോസിയേഷന്റെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരിൽ നടന്ന പരിപാടി പ്രശ്സ്ത തിരകഥാകൃത്ത് ദേവദത് ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ് കമ്മ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ സ്വാഗതം ആശംസിച്ചു. ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഷാദിയ ഷെറിൻ നന്ദി അറിയിച്ചു.

പ്രാദേശികം

കേരള കോൺഗ്രസ് എം നെ* പൂഞ്ഞാർ നിയോജക*മണ്ഡലത്തിൽ* പ്രബല j ശക്തിയാകും ..

അഡ്വ . *സെബാസ്റ്റ്യൻ കുളത്തുങ്കൽ . എംഎൽഎ             കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലത്തിലെ ചെന്നാട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം... കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്  അഡ്വ സാജൻ കുന്നത്ത്, കേരള കോൺഗ്രസ്എം പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം,സംസ്ഥാന കമ്മിറ്റി അംഗം സണ്ണി വാവലാങ്കൽ, പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസുകുട്ടി കരിയാപുരയിടം,  തോമസ് തെക്കൻ ചേരി, റെനീഷ് പുറുപ്പന്താനം, ഉണ്ണി വരാത്ത്കരോട്ട് , ആന്റണി, അജിത്ത് അരിമറ്റം,ജാൻസി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

കുരുന്ന് ബാലൻ ഫയാസിന്റെ അവസരോചിത ഇടപെടൽ ;മരണ മുഖത്തു നിന്നും അത്ഭുതകരമായി രക്ഷപെട്ട് തങ്കച്ചൻ.

തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കുരുന്ന് ബാലൻ നടത്തിയ അവസരോചിത ഇടപെടൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. കാരക്കാട് കെരിം സാഹിബ് ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫയാസിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് സഫാ നഗർ സ്വദേശി തങ്കച്ചൻ മുടിനാരിഴയ്ക്ക്  അത്ഭുതകരമായി രക്ഷപ്പെട്ടത്. അന്നും പതിവുപോലെ സ്കൂളിലേക്ക് പോവുകയായിരുന്നു ഫയാസ് , പെട്ടെന്നാണ് ഒരു ദൃശ്യം അവന്റെ ശ്രദ്ധയിൽ പെട്ടത്. തെങ്ങിൻ മുകളിൽ ഒരു യുവാവ്  ഷോക്കേറ്റ് പിടയുന്ന ദയനീയമായ കാഴ്ച . ആദ്യമൊന്ന് പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത ഫയാസ് ഉറക്കെ നിലവിളിച്ച് അതുവഴി വന്ന ബൈക്ക് കൈകാട്ടി നിർത്തി. കറണ്ട് അടിച്ചു പിടയുന്ന മനുഷ്യനെ ചൂണ്ടിക്കാട്ടി. ബൈക്കുകാരൻ പെട്ടെന്ന് തന്നെ തൊട്ടടുത്ത പോസ്റ്റിലെ ഫ്യൂസ്ഊരിയതോടെ ആൾതാഴേക്ക് വീഴുകയും മരണമുഖത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.  സഫാ നിവാസിയായതെങ്ങുകയറ്റ തൊഴിലാളി തങ്കച്ചനാണ് അപകടത്തിൽ പെട്ടത്. ജോലിക്കിടെ തെങ്ങിന്റെ ഓല ഇലക്ട്രിക് കമ്പിയിൽ തട്ടിയാണ് തങ്കച്ചന് ഷോക്കേറ്റത്. ഉടനെ തന്നെ  തൊട്ടടുത്ത് തന്നേ താമസിക്കുന്ന ഡോ നസീറിനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദഗ്ദ ചികിത്സക്കായി പാലായിലേക്ക് കൊണ്ടുപോവുകയും ചെയ്തു.രണ്ടു മാസങ്ങൾക്കു മുൻപ്മരം മുറിക്കുന്നതിനിടെ തടി ദേഹത്തിൽ വീണ് ദാരുണമായി മരണമടഞ്ഞ സഫാ നഗറിലെ ചെട്ടുപറമ്പിൽ അഷ്റഫ്, ഷക്കീല ദമ്പതികളുടെപേരക്കുട്ടിയാണ് ഫയാസ് . ഫയാസിന്റെ പിതാവ് നൗഷാദും ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പട്ടിരുന്നു.  തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട ഫയാസിനെ കാരക്കാട് MM MUM UP സ്കൂൾ അധികൃതരും , നടയ്ക്കൽ ഫൗസിയ ട്രസ്റ്റും മെമന്റോ നൽകി അഭിനന്ദിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഫയർഫോഴ്സിന് പുതിയ വാഹനം.

ഈരാറ്റുപേട്ട : സംസ്ഥാന അഗ്നിശമന സേനാ വകുപ്പിന് പുതിയതായി ലഭ്യമായ ഏറ്റവും ആധുനികമായ 5000 ലിറ്റർ കപ്പാസിറ്റിയുള്ള 6 മൊബൈൽ ടാങ്ക് യൂണിറ്റ് വാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്റ്റേഷന് ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതി ദുരന്ത സാഹചര്യങ്ങൾ  ചൂണ്ടിക്കാട്ടി  മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക നിവേദനം നൽകിയതിനെ തുടർന്നാണ് ആകെ ലഭിച്ച ആറുവാഹനങ്ങളിൽ ഒരെണ്ണം ഈരാറ്റുപേട്ടയ്ക്ക്  അനുവദിച്ചതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ചൂണ്ടിക്കാട്ടി. 50 ലക്ഷം രൂപയോളം വിലവരുന്ന   പുതിയ മൊബൈൽ ടാങ്ക് യൂണിറ്റിൽ ഹോണ്ട പമ്പ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന നാല് ഡെലിവറി വാൽവും,  അതുപോലെതന്നെ ഡിജിറ്റൽ ഡിസ്പ്ലേ   തുടങ്ങിയ  പ്രത്യേകതകളും ഉള്ളതാണ്. പുതുതായി ലഭിച്ച വാഹനം. കൂടാതെ തീപിടുത്തം അടക്കമുള്ള സന്ദർഭങ്ങളിൽ വാട്ടർ ഗൺ ഉൾപ്പെടെയുള്ളവയുടെ  പ്രവർത്തനങ്ങൾ വാഹനത്തിനുള്ളിൽ നിന്നുതന്നെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം ലഭ്യമായതോടെ അടിയന്തര സാഹചര്യങ്ങളിൽ ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും മറ്റും  ഈരാറ്റുപേട്ട അഗ്നിശമന കേന്ദ്രത്തിന്റെ  പ്രവർത്തനങ്ങൾ  കൂടുതൽ വേഗതയിലും കാര്യക്ഷമമായും നടപ്പിലാക്കാൻ കഴിയുമെന്നും  എംഎൽഎ കൂട്ടിച്ചേർത്തു.