പ്രാദേശികം

ഈരാറ്റുപേട്ട ഇനി സമ്പൂർണ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനം ശനിയാഴ്ച

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു വർഷക്കാലമായി നടന്ന് വരുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ കർമ്മ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച് ഈരാറ്റുപേട്ട നഗരസഭ. അജൈവ മാലിന്യങ്ങൾ കൈമാറുന്ന വീടുകളുടെ എണ്ണം വർധിച്ച സ്ഥിതിക്ക് ഹരിതകർമ സേനകളുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സജീവമാക്കുകയും, മാസത്തിലൊരിക്കൽ റിവ്യൂ മീറ്റിങ്ങുകൾ ചേർന്ന് സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അതിന്റെ ഭാഗമായി 2023 അഗസ്റ്റ് മാസം മുതൽ 2025 മാർച്ച് മാസം വരെ മുന്നൂറ് ടണ്ണിലധികം മാലിന്യങ്ങൾ ശേഖരിക്കാനും, സേനയുടെ സർവീസ് 90 ശതമാനത്തിൽ എത്തിക്കുവാനും, 2023 ൽ മൂന്ന് ലക്ഷമായിരുന്ന പ്രതിമാസ ഫീസ് നാല് ലക്ഷത്തിൽ എത്തിക്കുവാനും, ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്ങിന്റെ ഭാഗമായി വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുവാനും കഴിഞ്ഞു. 

 

ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന.ബി.നായർ, ജെ.എച്ച്. ഐമാരായ അനീസ.വി.എച്ച്, സോണി മോൾ. ഇ.പി, ജെറാൾഡ് മൈക്കിൾ, ജഫീസ്.വി.എച്ച്, എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് നൈറ്റ് പട്രോളിങ് നടത്തി രാത്രി കാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയും, അതിന്റെ ഭാഗമായി ഫെബ്രുവരി മാസം മാത്രം ഒരു ലക്ഷം രൂപയിലധികം വ്യക്തികളിൽ നിന്നും പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം മുതൽ 28 ഡിവിഷനുകളിലും നടത്തിയ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മൂലം ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുവാനും, മാലിന്യ കൂനകൾ നിർമാർജ്ജനം ചെയ്തു. 

 

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏപ്രിൽ മാസം മുഴുവൻ റോഡുകൾ, മീനച്ചിലാർ, കൈത്തോടുകൾ, മാലിന്യം അടിഞ്ഞ് കൂടുന്ന പ്രദേശങ്ങൾ വൃത്തിയാക്കം.നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി, സർക്കാർ ഓഫീസുകളുടെ ചുറ്റുമതിലുകളിൽ ചിത്ര രചനകൾ ചെയ്ത് മനോഹരമാക്കി. എല്ലാ വാർഡുകളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജാഗ്രത ബോർഡുകളും, പൊതു സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും, പൂച്ചട്ടികളും സ്ഥാപിക്കും. 

 

 29 ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും റാലിയും, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന് പരിസമാപ്തി കുറിച്ച് 11:00 മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന സംഗമത്തിൽ, നഗരസഭയെ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തങ്കൽ പ്രഖ്യാപിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും, വൈസ് ചെയർമാൻ അൻസർ പുള്ളോളിൽ സ്വാഗതം ആശംസിക്കും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേസർസൺ ഷെഫ്ന അമീൻ ക്യാമ്പയിന്റെ പ്രതിജ്ഞ ചൊല്ലും, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ കൃതജ്ഞത അർപ്പിക്കും, സെക്രട്ടറി ഇൻ ചാർജ് നാൻസി വർഗീസ്, കൗൺസിലർമാരായ അഡ്വ: മുഹമ്മദ് ഇല്യാസ്, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്. കെ. നൗഫൽ, അബ്ദുൽ ലത്തീഫ് വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ സംസാരിക്കും