ഈരാറ്റുപേട്ട : ശുചിത്വ ജനകീയ ഓഡിറ്റ് സംഘവും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും തമ്മിൽ നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ
സ്ഥിതി വിവരങ്ങൾ ചർച്ച ചെയ്തു. നഗരത്തിലെ വ്യാപാര ശാലകളിൽ ഹരിത കർമ സേനയുടെ സേവനം സംബന്ധിച്ച് ഭാരവാഹികൾ വിവിധ നിർദേശങ്ങൾ ഉന്നയിച്ചു. തർക്ക പരിഹാര സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് ശുപാർശ ചെയ്യാമെന്ന് ഓഡിറ്റ് സംഘം അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 ന് ഈരാറ്റുപേട്ട വ്യാപാര ഭവൻ കോൺഫറൻസ് ഹാളിലായിരുന്നു ചർച്ച. ഇക്കഴിഞ്ഞ ഏപ്രിൽ, ജൂൺ മാസങ്ങളിൽ നഗരസഭ നടത്തിയ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ സംബന്ധിച്ച് വിലയിരുത്തുന്നതിനാണ് ചർച്ച സംഘടിപ്പിച്ചത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഓഡിറ്റ് സമിതി കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. അംഗൻവാടി വർക്കർമാർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതിഅംഗങ്ങൾ, റസിഡന്റസ് അസോസിയേഷനുകൾ, റാപ്പിഡ് റെസ്പോൺസ് ടീം, ഹരിത കർമ സേന, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവരുമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കിയിരുന്നു. ഇന്നലെ വ്യാപാര ഭവനിൽ നടന്ന ചർച്ചയിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ വി എച്ച് അനീസ, ഓഡിറ്റ് ടീം സോണൽ ലീഡർമാരായ റിട്ട. തഹസീൽദാർ വി എം അഷറഫ്, റിട്ട. സീനിയർ സൂപ്രണ്ട് വി എസ് സലിം, കില ആർ പി ജോഷി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ എം എ ഖാദർ, ജനറൽ സെക്രട്ടറി പി പി മാത്യു, വൈസ് പ്രസിഡന്റ് സിദ്ദിഖ് വലിയവീട്ടിൽ, സെക്രട്ടറി സോയി തോമസ്, യൂത്ത് വിംഗ് പ്രസിഡന്റ് ഷാനവാസ് പാലെപറമ്പിൽ, ട്രഷറർ റിസൺ വെള്ളൂപ്പറമ്പിൽ, സെക്രട്ടറി നിസാർ, വനിതാ വിംഗ് പ്രസിഡന്റ് ബോബി ബെന്നി, ട്രഷറർ ഷീബ, ഓഡിറ്റ് സമിതി അംഗങ്ങളായ ജോളി, റഫീഖ് അമ്പഴത്തിനാൽ തുടങ്ങിയവർ സംബന്ധിച്ചു.