ഈരാറ്റുപേട്ട എം ഇഎന്സ് കോളജിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി.
കോളജിലെ വിദ്യർത്ഥി യൂണിയൻ നേതൃത്വം നൽകി യപരിപാടിയിൽ കോട്ടയം പോലീസ് നർക്കോട്ടിക് സെൽ സിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി ക്ലാസെടുത്തു. രാസ ലഹരിയുൾപ്പടെ വിവിധതരം ലഹരി വസ്തുക്കളുടെ ഉപയോഗം യുവതി യുവാക്കളിലുണ്ടോക്കുന്ന മാസനീക, ശാരീരിക, ആഘാതം വ്യക്തമാക്കുന്നതായിരുന്നു സെമിനാർ. നർക്കോട്ടിക് സെല്ലിൽ ജോലി ചെയ്യുമ്പോൾ ദിവസവും തങ്ങൾ കാണേണ്ടിവരുന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങളൾ ശ്രീമതി അമ്പിളി വിവരച്ചു.
വൈസ് പ്രിൻസിപ്പൽ യാസിർ പി.എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് സെമിനാർ ഉദ്ഘാടനം ചെയ്തു.
കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഹലീൽ മുഹമ്മദ് സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി ഫർസാന കെ.എം നന്ദിയും പറഞ്ഞു.