ഈരാറ്റുപേട്ട ; ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഓരോ വിഭാഗത്തിലും ഒരാൾക്ക് രണ്ട് രചനകൾ നടത്താം. രചനകൾ മാർച്ച് മാസം 25 നു മുമ്പ് താഴെ പറയുന്ന നമ്പരിലേക്ക് ടെക്സ്റ്റ് മെസ്സേജായി 8547173421 അയക്കുക.
വിജയികൾക്ക് ക്യാഷ് പ്രൈസും, മെമന്റോയും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 5 സൃഷ്ടികൾ ഫെയ്സ് പുറത്തിറക്കുന്ന പുസ്തകത്തിലും പ്രസീദ്ധീകരിക്കും.കേരളത്തിലെ പ്രമുഖ രചയിതാക്കളാവും വിധി നിർണ്ണയം നടത്തുക.
മുമ്പ് പ്രസിദ്ധീകരിച്ചതും, പഴയതുമായ രചനകൾ അയക്കാതിരിക്കുക