എസ് എം വി ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ ഉത്ഘാടനം ഈരാറ്റുപേട്ട എസ് എച് ഓ ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
പൂഞ്ഞാർ. എസ് എം വി ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ ഉത്ഘാടനം ഈരാറ്റുപേട്ട എസ് എച് ഓ ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ബിനോയ് തോമസ് പദ്ധതിയുടെ ഉദ്ദേശലക്‌ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസ്‌ലം പി എച് , വിനീത വർഗീസ്, സിന്ധു എസ് നായർ, ഗായത്രി ദേവി കെ ജെ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും രക്ഷകർത്താക്കളും പങ്കെടുത്തു.