വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എസ്.ഡി.പി.ഐ.ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പ്രതിഷേധ പ്രകടനം നടത്തി

 ഈരാറ്റുപേട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇ.ഡി. നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി. വിയോജിപ്പുകളെയും, രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. എന്ന്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ പറഞ്ഞു. പ്രകടനത്തിന് സഫീർ കുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, കെ.യു. സുൽത്താൻ, യാസിർ കാരയ്ക്കാട് സി എച്ച്. ഹസീബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ ഫ്രാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ നസീറസുബൈർ, ഫാത്തിമമാഹിൻ എന്നിവർ നേതൃതം നൽകി

പ്രാദേശികം

റമസാൻ ഈത്തപ്പഴ വിപണി സജീവമായി'

ഈരാറ്റുപേട്ട :നോമ്പ് തുറയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം.വിശ്വാസത്തൊടൊപ്പം രുചിയും 'ഗുണങ്ങളും  പ്രിയം ഏറുന്നു. റമസാന്‍ എത്തിയതോടെ ഈത്തപ്പഴ വിപണി സജീവമായി.കിലോയ്ക്ക് നൂറു രൂപ മുതല്‍ തുടങ്ങി 1600രൂപ വരെപോകുന്നു രുചി വൈവിധ്യത്തിന്റ് വിവിധ തരംഈത്തപ്പഴങ്ങള്‍.ഈത്തപഴങ്ങള്‍ക്കിടയിലെ രാജാവ്എന്ന് അറിയപ്പെടുന്ന അജ് വ ഈത്തപ്പഴത്തിന്റ  ഗുണങ്ങള്‍ ഏറെയാണ്. മദീനയില്‍ നിന്നും എത്തുന്ന അജ് വ ഈത്തപഴത്തിന് വിപണിയില്‍ ലഭ്യമായതില്‍ഏറ്റവും വിലയുംഅജ് വ യ്ക്കാണ്. സൗദി, ഇറാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപഴങ്ങളാണ് വിപണിയില്‍ ഏറെയും. സൗദിയില്‍ നിന്നുള്ളവയാണ് കൂടുതലും സ്ഥലപേരുകളില്‍ തുടങ്ങി ചരിത്രത്തില്‍ ചെന്നു ചേരുന്നു പലതിന്റയും പേരുകള്‍' കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിന് മുകളില്‍ വില വരുന്ന ആമ്പറും, മജ്ദുലും ഇനങ്ങള്‍.  ഈ ഇനങ്ങളിലെ പ്രധാനപ്പെട്ട ഇനങ്ങളായ സഫാവി, സഖായി, അള്‍ജീരിയ മബ്രൂം എന്നിങ്ങനെ പോകുന്നു പേരുകള്‍ നുറു രൂപ മുതല്‍ ഇരുന്നൂറു രുപ വരെയാണ് തവിട്ട്, മഞ്ഞ നിറത്തിലുള്ള കാരയ്ക്ക ഇനങ്ങളും വിപണിയില്‍ സുലഭം  

പ്രാദേശികം

അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു

ഈരാറ്റുപേട്ട: 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. പെരിങ്ങുളം സേക്രട്ട് ഹാർട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാർഡുകാർ ഇന്നത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും. 6.15ന് മലമുകളിൽ കുർബാന.  

പ്രാദേശികം

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി; ഈരാറ്റുപേട്ട പുത്തൻ പള്ളി മാതൃകയാകുന്നു

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പുത്തൻപപള്ളി അങ്കണം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്. നിർബന്ധ പ്രീ മാരിറ്റൽ കോഴ്സിന്റെ ഉദ്ഘാടനം, സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 5 വീടുകളുടെ കൈമാറ്റം, പുത്തൻപള്ളിയിലും ഹുദാ പള്ളിയിലും സ്ഥാപിച്ച സോളാർ വൈദ്യുതിയുടെ ഉദ്ഘാടനം, മഹല്ല് അംഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ കാർഡുകളുടെ ഉദ്ഘാടനം എന്നിവയാണ് പുത്തൻ പള്ളി അങ്കണത്തിൽ നടന്നത്. നോമ്പിനു ശേഷം അരംഭിക്കുന്ന നിർബന്ധ പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമെ പള്ളി വഴി ഇനി വിവാഹം സാധ്യമാകൂ. ശാസ്ത്രീയമായി വിദഗ്ധരുടെ സഹായത്തോടെയാണ് കോഴ്സിന്റെ ഘടന തയാറാക്കിയിട്ടുള്ളത്. കുടുംബ കലഹങ്ങും നിസാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാനുള്ള തീരുമാനം. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും കോഴ്സിന്റെ ഭാഗമാണ്.  ഇക്കൊല്ലം സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും വേദിയിൽ നടന്നു. വീടു നിർമ്മിച്ച് നൽകിയവരിൽ നിന്ന് മഹല്ല് ഭാരവാഹികൾ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞകൊല്ലവും ഈ രീതിയിൽ 5 വീടുകൾ നിർമ്മിച്ചിരുന്നു.  പള്ളികളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് കറണ്ട് ചാർജിനു വേണ്ടി ഉപയോഗിക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് 10 ലക്ഷം രൂപ മുടക്കി പുത്തൻ പള്ളിയിലും ഹുദാ പള്ളിയിലും സോളാർ പാനലുകൾ ഘടിപ്പിച്ചിച്ചത്. പ്രതിമാസം 35000/- രൂപയാണ് ഇതു വഴി ലാഭിക്കാൻ കഴിയും.  മഹല്ല് അംഗങ്ങൾക്ക് ഡിജിറ്റൽ കാർഡുകൾ ഏർപ്പെടുത്തിയത് ഒരു നവീന പദ്ധതിയാണ്. ക്യു.ആർ കോഡ് സഹിതമാണ് മഹല്ല് അംഗങ്ങൾക്ക് കാർഡ് ലഭിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ മഹല്ല് അംഗത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുമെന്നത് ഈ കാർഡിന്റെ പ്രത്യേകതയാണ്.  ബി.എച്ച്. അലി മൌലവി, മുഹമ്മദ് നദീർ മൌലവി, ഉനൈസ് മൌലവി, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് സാലി നടുവിലേടത്ത്, അജ്മി ഗ്രൂപ്പ് എം.ഡി അബ്ദുൽഖാദർ, പ്രൊഫ. എ.എം. റഷീദ് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

പ്രാദേശികം

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷയ്ക്കും മാലിന്യ നിർമാർജനമുൾപ്പടെ അടിസ്ഥാന വികസനത്തിനും മുൻഗണന - ജില്ലാ കളക്ടർ

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പം മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. ഇലവീഴാപൂഞ്ചിറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡിറ്റിപിസി യുടെയും സംയുക്ത മേൽനോട്ടത്തിൽ ആണ് പദ്ധതികൾ നടപ്പിലാക്കുക. വാഹനങ്ങൾക്ക് ബിഎസ്എൻഎൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമകേന്ദ്രങ്ങൾ, ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമിനറ്റി സെൻ്ററുകൾ, ശുചിമുറികൾ, തുടങ്ങിയവ ഉൾപ്പടെ ആണ് പദ്ധതികൾ. ഇതിനായി മേലുകാവ് ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും സംയുക്തമായി കോട്ടയം ജില്ലാ നിർമിതി കേന്ദ്രം മുഖേനെ ഡിപിആർ തയ്യറാക്കും. ജില്ലാ കളക്ടറോടൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസുക്കുട്ടി ജോസഫ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക് ഡിവിഷൻ മെംബർ ജെറ്റോ ജോസ്, ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, പഞ്ചായത്ത് മെംബർമാരായ പ്രസന്ന സോമൻ, അനുരാഗ് കെ.ആർ, ഡിറ്റിപിസി സെക്രട്ടറി ആതിര സണ്ണി, കോട്ടയം ജില്ലാ നിർമിതി കേന്ദ്രം അസി. എഞ്ചിനീയർ അനിൽകുമാർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾ തോമസ്, ഡെപ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, വില്ലേജ് ഓഫീസർ സജി മാത്യൂ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സാം, പഞ്ചായത്ത് അസി.സെക്രട്ടറി പോൾ ബേബി സാമുവേൽ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

"സമാധാന പുനസ്ഥാപന പ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും " അരുവിത്തുറ കോളേജിൽ അന്താരാഷ്ട്ര സെമിനാർ.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കമാകും.സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ നിർവഹിക്കും. ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി പാറ്റ്ന യിലെ അസോസിയേറ്റ് ഫ്രൊഫസറുമായ ഡോ പ്രിയങ്ക തൃപാഠി, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ ഡോ അപ്പു ജേക്കബ് ജോൺ തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾ നയിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,സെമിനാർ ജോയിൻറ് കൺവീനർമാരായ ശ്രീമതി സിനി ജേക്കബ്, ഡോ ആൽവിൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും.

പ്രാദേശികം

അമൃതം ന്യൂട്രി മിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം.

ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക്  അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന  പരാതി വ്യാപകമാകുന്നു.  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ്അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്.  ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള  പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന്  9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല. സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂനിറ്റുകളാണ്  ഉൽപാദന വിതരണം നടത്തുന്നത്.അമൃതം ന്യൂട്രി മിക്സ് സുലഭമായി ഉൽപാദിപ്പിക്കുന്നണ്ടങ്കിലും രണ്ട് മാസമായി വിതരണത്തിന് എത്തുന്നില്ല. എന്നാൽ മറ്റ് കമ്പനികളുടെ പ്രൊഡറ്റുകളാണ്  പകരം വിതരണം ചെയ്യുന്നത്. കുടംബശ്രീ പ്രസ്ഥാനങ്ങളെ തകർക്കാനുള്ളനീക്കമാണ് ഇതിന് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്. ഗോതമ്പ്, നിലക്കടല, സോയബീൻ, കടലപ്പപരിപ്പ് പഞ്ചസാര എന്നിവ ചേർന്ന അമൃതം ന്യൂട്രിമിക്സ് കുട്ടികളിൽ പോഷകഗുണം വർധിപ്പിക്കാനുതകുന്ന ഉൽപ്പന്നമാണ്.6 മാസം മുതലുള്ള കുട്ടികൾക്ക് കുറുക്കായി നൽകുന്നതിനാണ് ന്യൂട്രിമിക്സ് ഉപയോഗിക്കുന്നത്. കുട്ടികളുടെ ആരോഗ്യ നില മെച്ചപെടുത്താൻ ഉപയോഗിക്കുന്ന അമൃതം ന്യൂട്രിമിക്സിൻ്റെ  വിതരണം ഉടൻ തന്നെ ആരംഭിക്കണമെന്നാണ് അംഗൻവാടി ജീവനക്കാരും വീട്ടമ്മമാരും ആവിശ്യപെടുന്നത്.

പ്രാദേശികം

നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ‌് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ ,കൊട്ടുകാപ്പള്ളി ,ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം തപാൽ ഉരുപ്പടികൾ ഈരാറ്റുപേട്ട പോസ്റ്റോഫിസിൽ നിന്നും ദിവസങ്ങളോളം വൈ കിയാണ് ഈ പ്രദേശത്ത് കാർക്ക് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു  ഈരാറ്റുപേട്ട പോസ്റ്റോഫീസിൻ്റെ പരിധി ഇപ്പോൾ നടയ്ക്കൽ പോസ്റ്റോഫീസിൻ്റെ 50 മീറ്റർ അടുത്താണ്.ഈരാറ്റുപേട്ട ടൗണിൽ പ്രവർത്തിക്കുന്ന പോസ്‌റ്റോഫീസിൽ എത്തിച്ചേ രണമെങ്കിൽ നടയ്ക്കലുള്ളവർക്ക് കിലോ മീറ്ററു കളോളം സഞ്ചരിക്കേണ്ട രു രവസ്ഥയാണ് ഉണ്ടായിരിക്കു ത്. നഗരസഭ പ്രദേശത്ത് ബ്രാഞ്ച് പോസ്റ്റോഫീസുകൾ പാടില്ലായെന്നാണ് തപാൽ വകുപ്പിൻ്റെ പുതിയ നയം. അതു കൊണ്ട് നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റോഫീസിനെ സബ് പോസ്റ്റോഫീസായി ഉയർത്തുന്നതിന് സംബന്ധിച്ച് നിവേദനം സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറലിനും പത്തനംതിട്ട എം.പി. ആ ൻറ്റോ ആൻ്റണിക്കും കഴിഞ്ഞ വർഷം നിവേദനം നൽകിയിരുന്നതായി ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും പറഞ്ഞു.ഇത് തപാൽ വകുപ്പ് അവഗണിച്ചതായി ഇവർ കുറ്റപ്പെടുത്തി. നടയ്ക്കൽ പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസായി ഉയർത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.