വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നമ്മുടെ രാജ്യത്തിൻ്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട ഫെയ്‌സ് ജാഗ്രതാ സന്ദേശ യാത്ര സംഘടിപ്പിക്കും.

ഓഗസ്റ്റ് 15 ന്  സംഘടിപ്പിക്കുന്ന ജാഥയിൽ മത വർഗീയ ദ്രുവീകരണം, ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, രാജ്യത്തെ വലിയ ദുരന്തമായേക്കാവുന്ന മുല്ലപ്പെരിയാർ ഡാം, ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള ഭരണ സംവിധാനങ്ങളുടെ അനങ്ങാപ്പാറ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനു പകരം ശരിയായ ബോധവൽക്കരണം നടത്തുന്നതിനുമായിട്ടാണ് ജാഥ.2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഫെയ്സ് ഓഫീസ് പരിസരത്ത് പ്രസിഡൻറ് സക്കീർ താപി ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് തേവരുപാറയിൽ വെച്ച്  ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ . സുബ്രമണ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്ന ജാഗ്രതാ സന്ദേശ ജാഥയിൽ പങ്കെടുത്തു കൊണ്ട് പ്രൊഫസർ എം. എം.എ. റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. തുടർന്ന് പത്താഴപ്പടി, നടയ്ക്കൽ അമാൻ ജംഗ്ഷൻ,ഹുദാ ജംഗ്ഷൻ, കൊല്ലം കണ്ടം, എം ഇ എസ്‌  ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻ്റ്, കുരിക്കൾ നഗർ , മുട്ടം ജംഗ്ഷൻ, കടുവാമുഴി എന്നീ പോയൻ്റുകളിൽ ഫെയ്സ് ഗായകർ ആലപിക്കുന്ന ദേശഭക്തി ഗാനങ്ങളും,  സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരങ്ങൾ നടത്തും. വിവിധ കേന്ദ്രങ്ങളിൽ ഫെയ്‌സ്  ൻ്റെ പ്രഗത്ഭരായ പ്രസംഗകർ ജാഥയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കും.വൈകിട്ട് 7 മണിക്ക് ഈരാറ്റുപേട്ട ചേന്നാട് ജംഗ്ഷനിൽ  ചേരുന്ന സമാപന സമ്മേളനം  അഡ്വ.സെബാസ്റ്റ്യൻ കുളുത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് നഗരസഭാ അദ്ധ്യക്ഷ . സുഹ്റ അബ്ദുൽ ഖാദർ,  അഡ്വ . മുഹമ്മദ് ഇല്യാസ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ്  എ.എം.എ. ഖാദർ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ ഫെയ്‌സ്  ഗ്രൂപ്പ്ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ  ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും.ഫെയ്‌സ് കുടുംബത്തിൽ നിന്നും അന്താരാഷ്ട പ്രസംഗമത്സര ത്തിൻ്റെ ഫൈനൽ റൗണ്ടിലെ ത്തിയ  ആത്മജ നിഷാന്ദിനുള്ള ഫെയ്‌സിന്റെ സ്നേഹോപഹാരം നൽകും.ഫെയ്സ് പ്രസിഡൻറ് സക്കീർ താപി ക്യാപ്റ്റനായുള്ള ജാഥയിൽ വൈസ് പ്രസിഡന്റ് റഫീഖ്  പട്ടരു പറമ്പിൽ വൈസ് ക്യാപ്റ്റനും പി.പി.എം നൗഷാദ് കോർഡിനേറ്ററുമാണ്.പത്ര സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, വൈസ് പ്രസിഡൻറ്റ് റഫീഖ് പട്ടരുപറമ്പിൽ സെക്രട്ടറി ഹാഷിം ലബ്ബ, കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവർ പകെടുത്തു    

പ്രാദേശികം

അരൂവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ  പ്രൊഫ  തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ ഭക്ഷണ പദാർത്ഥങ്ങളിൽ നാനോപാർട്ടിക്കിൾസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ മിനിമൈക്കിൾ ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡന്റ് അമരീഷ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വയനാട് ദുരിതാശ്വാസം: അൽ മനാർ സ്കൂൾ വിദ്യാർഥികൾ ഫണ്ട് കൈമാറി

ഈരാറ്റുപേട്ട: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ട അൽമനാർ സ്കൂൾ, ഹെവൻസ് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. അൽമനാർ സ്കൂളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ-ഓർഡിനേറ്റർ പി.എസ്. അഷ്റഫ് തുക ഏറ്റുവാങ്ങി.  ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, വൈസ് പ്രിൻസിപ്പൽ മിനി അജയ്, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മയിൽ, അൽമനാർ മാനേജ്മെൻ്റ് സെക്രട്ടറി സക്കീർ കറുകാംചേരിൽ, ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, സ്കൂൾ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു

പ്രാദേശികം

വയനാട് ദുരന്തത്തിനിരയായ കുടുംബത്തിന്റെ വീട്ടു വാടക ഏറ്റെടുത്ത് കെ.എസ്.യു ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് താൽക്കാലിക ഭവനത്തിന്റെ വീട്ടു വാടക ഏറ്റെടുത്ത് കെ.എസ്.യു. കെ.എസ്.യു സെന്റ് ജോർജ് കോളേജ് യൂനിറ്റും, ഈരാറ്റുപേട്ട യൂനിറ്റും സംയുക്തമായി നടത്തിയ കലക്ഷനിലൂടെ കിട്ടിയ തുകയാണ് ഒരു കുടംബത്തിന്റെ എട്ടു മാസത്തെ വീട്ടു വാടകക്കായി കൈമാറിയത്.   

പ്രാദേശികം

പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു

പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഉൾ മേഖലകളിലും  ഗ്രാമപ്രദേശങ്ങളിലും  പൊതു ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച്  സംസ്ഥാന ഗതാഗത വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന റൂട്ട് ഫോർമുലേഷൻ പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു.   ബസ് സർവീസുകൾ ഇല്ലാത്ത ഉൾനാടൻ  മേഖലകളിലൂടെ പുതിയ പെർമിറ്റ് അനുവദിച്ച് ആ പെർമിറ്റുകൾ പ്രകാരം സ്വകാര്യ ബസ് സർവീസുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിന് ലക്ഷ്യം വെച്ചാണ് റൂട്ട് ഫോർമുലേഷൻ പദ്ധതി നടപ്പിലാക്കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബ് വാർഷികം 15 ന്

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും.കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും.ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, വനിതാ സംഗമം ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണിയൂം നിർവഹിക്കും.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. കൊച്ചിൻ വെൽഡൺ വോയ്സ് മെഗാ ഷോ അവതരിപ്പിക്കും.

പ്രാദേശികം

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 5 ലക്ഷം രൂപ നൽകി മാതൃകയായി

ഈരാറ്റുപേട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ് ലിം എ ഡൂ ക്കേഷണൽ ട്രസ്റ്റും സ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുചേർന്ന്  5,11,600 രൂപ  നൽകി മാതൃകയായിഈ തുകയുടെ ചെക്ക് എം.ഇ.റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദിൽ നിന്നും ഡയമണ്ട് ജൂബിലി ആഘോഷവേദിയിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏറ്റുവാങ്ങി. ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രിയെ നേരിട്ട് എൽപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞുചടങ്ങിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ്, സ്കൂൾ മാനേജർ എം.കെ.അൻസാരി, ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ്,നഗരസഭ.ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ വി.എം.മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ പി.പി.താ ഹിറ, അഡ്മിനിസ്റ്റേറ്റർ എച്ച്.നിജാസ്, എം.എഫ് അബ്ദുൽ ഖാദർ , അധ്യാപക ,വിദ്യാത്ഥി  പി ടിഎപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ പൂർവ്വ അദ്ധ്യാപക എൻഡോൺ മെൻ്റ് വിതരണവും കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും നടന്നു.

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോൺ മെൻ്റ് അവാർഡുകളുടെ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെൻ്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോൺമെൻ്റുകളുടെ വിതരണവും നിർവഹിച്ചു. ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ ഡോ മഞ്ചു മോൾ മാത്യു അസോസിയേഷൻ പ്രസിഡൻ്റ് റിയോൺ ജോസ് എന്നിവർ സംസാരിച്ചു.