വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കെട്ടിട ഉടമകൾ യോഗം ചേർന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് കെട്ടിട ഉടമകളുടെ യോഗം ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടത്തി.പ്രസിഡൻ്റ് സി. എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു.അഡ്വ.മുഹമ്മദ് ഇല്യാസ്,വി.എം.അബ്ദുള്ള ഖാൻ,തോമാച്ചൻ പുളിക്കീൽ,റഫീക്ക് പേഴുംകാട്ടിൽ,ഷൈൻ പാലയംപറമ്പിൽ,സിബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും പൊതു ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ചെയർപേഴ്സന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗം

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽതാലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

  ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൽഎൽ.എസ് .ജി .ഡി സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരളാ ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു.ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്എം.എസ് സാനു  ധർണ  ഉദ്ഘാടനം ചെയ്തു.  ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചു വെക്കുക,കോൺട്രാക്ടർ മാരോട് അനാവിശ്യമായി പണം ആവിശ്യപെടുക,ഫയലുകളിൽ താമസം വരുത്തുക. തുടങ്ങിയ കാര്യങ്ങൾ അനുവദിക്കാൻ കഴിയുകയില്ലന്ന് എം.എസ് സാനു പറഞ്ഞു.  കോർഡിനേറ്റർ ബിനു മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി  വി.ഒ മഹേഷ്,  ഏരിയ സെക്രട്ടറി പി.ബി ഫൈസൽ , ട്രഷറർ റ്റി.എൻ വിനോദ്  എന്നിവർ സംസാരിച്ചു

പ്രാദേശികം

സാന്ത്വന സ്പർശവുമായി ജി എച് എസ് എസിലെ വിദ്യാർത്ഥി മുഹമ്മദ്‌ സയ്യാഫ്

ഈരാറ്റുപേട്ട :ജി എച് എസ് എസ് ലെ 3-ാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ സയ്യാഫ്, വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് കൈത്താങ്ങാവുന്നു. സ്വന്തം ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണം അർഹതപ്പെട്ടവരുടെ കരങ്ങളിലെത്തിക്കുന്നതിനായി GHSS ലെ ഹെഡ്‌മിസ്ട്രെസ് സിസി ടീച്ചറിനു കൈമാറി.

പ്രാദേശികം

മെക്ക താലൂക്ക് മീറ്റ് നാളെ

ഈരാറ്റുപേട്ട ; മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) മീനച്ചിൽ താലൂക്ക് സമ്മേളനം 08/08/24 വ്യാഴം വൈകിട്ട് ഏഴിന് വൈറ്റ് കാസിൽ മിനി ഓഡിറ്റോറിയത്തിൽ വരും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് റ്റി.എ.  ജില്ലാ, താലൂക്ക് നേതാക്കൾ പങ്കെടുക്കും

പ്രാദേശികം

എസ്. കെ. പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്. . പൊറ്റക്കാടിന്റെ നാൽപ്പത്തി രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനന്ത സാധ്യമായ സഞ്ചാര പാതയുടെ വായനാ സുഖം പകർന്നു നൽകിയ മഹാനായ എഴുത്തുകാരൻ ഇന്നും ഒരോ സഞ്ചാരിക്കും വഴി കാട്ടിയാണ്.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട  (ഫെയ്സ്) സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, റഫീഖ് പട്ടരുപറമ്പിൽ, ചരിത്രകാരൻ കെ.എം. ജാഫർ, ഹാഷിം ലബ്ബ, മുഹ്സിൻ. പി.എം, പി.പി.എം. നൗഷാദ്, ബിജിലി സെയിൻ, ഷബീർ കെ.എം, സലിം കുളത്തിപ്പടി എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസുകൾ അനുവദിച്ചില്ല. പ്രതിഷേധം വ്യാപകം.

ഈരാറ്റുപേട്ട :സുരക്ഷിത യാത്രയ്ക്കായി കോട്ടയം ജില്ലയിലേക്ക് പുതുതായി അനുവദിക്കുന്ന 39 കെ.എസ്.ആർ ടി സി ബസുകളിൽ   ഒന്നു പോലും ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം.കഴിഞ്ഞ എട്ട് വർഷമായി ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ഒരു പുതിയ ബസു പോലും അനുവദിച്ചിട്ടില്ലായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുതുതായി പാലാ ഡിപ്പോയ്ക്ക് 14 ബസും എരുമേലിക്ക് 8 ബസും കോട്ടയത്തിന് 8 ബസും പൊൻകുന്നത്തിന് 2 ബസും ചങ്ങനാശേരിക്ക് 6 ബസും വൈക്കത്തിന് 1 ബസുമാണ് അനുവദിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ അധികൃതർ അവഗണിക്കുന്നതായി വർഷങ്ങളായുള്ളആക്ഷപമാണ്. .ദിവസം 51 സർവീസുകളാണ് ഇവിടെ നിന്ന് മുമ്പ് സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ 30 സർവ്വീ സുകളായി ചുരുങ്ങി .കൊവിഡ് മറവിൽ 20 ഓളംബസുകൾ മറ്റുഡിപ്പോകളിലേക്ക് കൊണ്ടുപോയി. പിന്നിട് പകരം ലഭിച്ചത് പഴയ ബസുകളാണ്.ഈ ബസുകൾ മലയോര മേഖലയിലേക്ക് സർവീസ് നടത്തുവാൻ പര്യാപ്തമല്ല. പഴക്കം ചെന്ന ബസുകളും ബസുകളുടെ കുറവും പൊതുഗതാഗത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി. ഇത് ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. വാഗമൺ,കോട്ടയം, എർണാകുളം,ആലപ്പുഴ തിരുവനന്തപുരം ,കോഴിക്കോട്, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളായ തലനാട്, മുണ്ടക്കയം, അടിവാരം  ചേന്നാട് എന്നീ സർവ്വീസുകളും പലതും മുടങ്ങുന്നു.  ബസ്സുകളുടെ കുറവ് കാരണംകെ.എസ്.ആർ.ടി.സി മാത്രം സർവ്വീസ് നടത്തുന്ന കോട്ടയം - ഈരാറ്റുപേട്ട ദേശസാൽകൃത റൂട്ടിൽ ഇപ്പോൾകടുത്ത യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം കളക്ടറേറ്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളേജിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇത് ദുരിതമാണ് സമ്മാനിക്കുന്നത്.  അതു കൊണ്ട് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ആവശ്യത്തിന്  പുതിയ ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

കോട്ടയം ജില്ലയിൽ 39 KSRTC ബസ്സുകൾ അനുവദിച്ചതിൽ ഈരാറ്റുപേട്ടയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം പ്രസി: ഫിർദൗസ് റെഷിദ് , മുൻസിപ്പൽ പ്രസിഡൻ്റ് വീഎം ഷഹിർ എന്നിവർ KSRTC ATO ക്ക് നിവേദനം നൽകി

ഈരാറ്റുപേട്ട :സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകൾ KSRTC ഏറ്റെടുത്തതിൻ്റെ ഭാഗമായി (ടേക്ക് ഓവർ സർവ്വീസ് ) കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോൾ ക്കും ബസ്സുകൾ അനുവദിക്കുന്നത് മായി ബനധപ്പെട്ട് ഈരാറ്റുപേട്ട ഡിപ്പോയെ മാത്രം ഒഴിവാക്കിയതായി പത്രമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു, ഇത് യാഥാർത്ഥ്യമെങ്കിൽ ഈരാറ്റുപേട്ടയോട് കടുത്ത അവഗണനയാണ് മാനേജ്മെൻ്റ് നടത്തിയിരിക്കുന്നത് മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട ഡിപ്പോ എന്ന നിലയിൽ ഈരാറ്റുപേട്ടയെ അവഗണിച്ചത് നീതീകരിക്കാനാവില്ല,   ഈരാറ്റുപേട്ട ഡിപ്പോക്ക് ആവശ്യമായ ബസ്സുകൾ അനുവദിക്കാൻ വേണ്ട നടപടി താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയം ഉടൻ പരിഹരി ച്ചില്ലെങ്കിൽ പ്രക്ഷേഭ പരിപാടികളുമായി മുന്നോട്ട് പോകും