വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം ,

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ്  എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്.. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും 9447120471, 9447809501, 9447515850, 9947002880 car choice തോട്ടുമുക്ക് കോസ്വേ

പ്രാദേശികം

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധസേനാ പ്രവര്‍ത്തകരും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധസേനാ പ്രവര്‍ത്തകരും പുറപ്പെട്ടു. ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് 2 വാഹനങ്ങളിലായി വയനാട്ടിലേയ്ക്ക് പോയത്. അപകടസ്ഥലത്ത് പ്രവര്‍ത്തക്കുന്നതിന് പോലീസിന്റെയും നഗരസഭയുടെയും അനുമതി പത്രങ്ങളുമായാണ് സംഘം യാത്ര തിരിച്ചത്.  ടീം എമര്‍ജസിയിലെ 10 പേരും നന്‍മക്കൂട്ടത്തിലെ 8 പേരുമാണ് സംഘത്തിലുള്ളത്. വെള്ളച്ചാട്ടങ്ങളിലും കയങ്ങളിലും അടക്കം ജീവന്‍ പണയപ്പെടുത്തി മൃതദേഹങ്ങളും ജീവനും തിരികെ പിടിച്ചവരാണ് ഇരു സംഘടനാ പ്രവര്‍ത്തകരും. കൂട്ടിക്കല്‍ ദുരന്തത്തിലടക്കം ഇവര്‍ വലിയ രക്ഷാപ്രവര്‍ത്തന നടത്തിയിരുന്നു. കൂടുതല്‍ പേര്‍ തെരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുക്കും.

പ്രാദേശികം

ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ ഹാജി സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും ഹാഫിള്കളെ ആദരിക്കൽ ചടങ്ങും നടന്നു

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഈ വർഷം ഈരാറ്റുപേട്ടയിൽനിന്ന് ഹജിന് പോയവർക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു .  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു . പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി  ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ എ.എം. ഇർഷാദ് ബാഖവി എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു . ഖുർആൻ മുഴുവനായി ഹൃദിസ്ഥമാക്കിയവർക്കുള്ള ആദരം, എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള ആദരം എന്നിവയും നടന്നു .  മേഖലാ പ്രസിഡൻ്റ് നൗഫൽ ബാഖവി  അദ്ധ്യക്ഷതവഹിച്ചു  സാബിത് കൗസരി,´ഹാഷിം മന്നാനി, അബ്ദുസ്സലാം മൗലവി എം.എഫ്.ബി, കെ.പി. അബ്ദുൽ അസീസ് എം.എഫ്.ബി, പ്രൊഫ. എ.എം. റഷീദ്, മുഹമ്മദ് സക്കീർ, പി.ടി. അഫ്‌സറുദ്ദീൻ, മുഹമ്മദ് സാലി, മുഹമ്മദ് അഷ്‌റഫ് കൗസരി, ഇബ്രാഹിംകുട്ടി മൗലവി, വി.പി. സുബൈർ മൗലവി, വാർഡ് കൗൺസിലർ സുനിൽ കുമാർ, നിസാർ കൊടിത്തോട്ടം, അർഷദ് ബദ് രി, അബ്ദുൽ ബാസിത്ത്, അബ്ദുൽ കരീം, ഹബീബുല്ല, മുഹമ്മദ് ഷാഫി, അലി സാലേ മൻസിൽ, ഷാഹുൽ ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു .

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ അധ്യാപക ഒഴിവ്

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം  ഡിപ്പാർട്ട്മെന്റിലേക്ക് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ ഓഗസ്റ്റ് 3 ന് മുമ്പായി bursarandcc@sgcaruvithura.ac.in, principal@sgcaruvithura.ac.in എന്നീ  മെയിൽ ഐഡികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04822274220, 9744765011

പ്രാദേശികം

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അരുവിത്തുറ :1965 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ്  ബർസാർ ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  ഐക്യു ഏസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് നാക്ക് കൺവീനർ ഡോ.മിഥുൻ ജോൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ചെണ്ടമേളവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും  സംഘടിപ്പിച്ചിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട റബർബോർഡ് റീജിയണൽ ഓഫിസ്മാർച്ചും ധർണ്ണയും നടത്തി

ഈരാറ്റുപേട്ട : സി ഐ റ്റി യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഈരാറ്റുപേട്ട റബർ ബോർഡ് റീജിയണൽ ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. സി ഐ റ്റി യു പൂഞ്ഞാർ ഏരിയ പ്രസിഡന്റ് റ്റി മുരളീധരൻ അധ്യക്ഷത വഹിച ധർണ്ണ സമരം സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യ്തു. ലേബർ കോഡ് പിൻവലിക്കുക, മിനിമം വേതനം 26000 രൂപ ആക്കുക, സ്വകാര്യ വത്കരണവും ആസ്‌തിവിൽപ്പനയും ഉപേക്ഷിക്കുക, 10 വർഷമായ താൽക്കാ ലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 10 അവകാശദിനമായി ആചരിച്ചു കൊണ്ട് മാർച്ചും ധർണ്ണയും നടത്തിയത്. സി ഐ റ്റി യു ജില്ലാ ജോയിൻ സെക്രട്ടറി .ജോയ് ജോർജ് സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കമ്മിറ്റി കുര്യാക്കോസ് ജോസഫ്,  സി ഐ റ്റി യൂ ഏരിയ സെക്രട്ടറി സി എം സിറിയക്, ഏരിയ കമ്മിറ്റി അംഗങ്ങളായ , പി എസ് ശശിധരൻ, റ്റി എസ് സിജു എന്നിവർ സംസാരിച്ചു.

പ്രാദേശികം

ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്

അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി ബി ജോസഫ്, കോളേജ് ബർ സാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യൂ ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് , അഡ്മിഷൻ നോഡൽ ഓഫിസർ ശ്രീ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേരളാ പി.എസ്സ്.സി അംഗം ഡോ സ്റ്റാൻലി തോമസ്, രാജഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ നിതിഷ് കുര്യൻ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.

പ്രാദേശികം

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം . പ്രൊഫ ഡോ സി .റ്റി അരവിന്ദ കുമാർ .

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും   വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ  ആദരിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു .