പ്രാദേശികം

പി.എസ് സി സൗജന്യ രജിസ്ട്രേഷൻ കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കി സിജി.

ഈരാറ്റുപേട്ട : പി.എസ് സി വഴി സർക്കാർ ജോലി നേടുന്നതിനാവശ്യമായ രജിസ്ട്രേഷൻ ചെയ്യുന്നതിന് സിജി ഈരാറ്റുപേട്ട യൂണിറ്റ് വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ സൗജന്യ രജിസ്ട്രേഷൻ ബൂത്തുകൾ വഴി 120 പേർ രജിസ്റ്റർ ചെയ്തു. സിജി സംസ്ഥാന തലത്തിൽ നടത്തിവരുന്ന പി.എസ് സി പരീക്ഷാ ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായാണ് കോമ്പീറ്റൻസി ബൂത്തുകൾ ഒരുക്കിയത്. വൺടൈം രജിസ്ട്രേഷൻ, വിവിധ തസ്തികകൾക്കുള്ള രജിസ്ട്രേഷൻ എന്നിവക്കു വേണ്ടിയാണ് ഉദ്യോഗാർത്ഥികൾ ബൂത്തുകളുടെ സേവനം ഉപയോഗപ്പെടുത്തിയത്. 

സിജി ഓഫീസ്, ജലാലിയ മസ്ജിദ് മുല്ലൂപ്പാറ, സഫാ നഗർ, പത്താഴപ്പടി മസ്ജിദ്, വ്യാപാര ഭവൻ, സാന്ത്വനം ക്ലബ്ബ്, എം.ഇ എസ് കോളജ് എന്നിവിടങ്ങളിലാണ് രജിസ്ട്രേഷൻ ബൂത്തുകൾ ഒരുക്കിയത്. സിജി ഓഫീസിൽ 10 ദിവസം തുടർച്ചയായി ബുത്ത് പ്രവർത്തിച്ചിരുന്നു. സിജി ഭാരവാഹികളും പ്രവർത്തകരുമായ പ്രഫഎ.എം റഷീദ്, എം.എഫ് അബ്ദുൽ ഖാദർ,പി.പി എം നൗഷാദ് , അമീൻ ഓപ്ടിമ, മാഹിൻ എ. കരീം, അമീർ ചാലിൽ, ഹലീൽ മുഹമ്മദ്, സഹിൽ സലീം ,നസീറ എൻ, റസീന ജാഫർ, തസ്നീം കെ . മുഹമ്മദ്, ഹസീന ബുർഹാൻ, അമീന സിറാജ്, ഫസീല മാഹിൻ, താഹിറ താഹ, നെറിൻ സിനാജ് എന്നിവർ വിവിധ ബൂത്തുകൾക്ക് നേതൃത്വം നൽകി.