വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നൂറുൽ ഇസ്‌ലാം അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനവും സ്വദേശി ദർസ് പ്രഖ്യാപനവും

ഈരാറ്റുപേട്ട:  നൂറുൽ ഇസ്‌ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ  സംസ്ഥാന സെക്രട്ടറി  കെ.എ. മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി  ചീഫ് ഇമാം ബി.എച്ച്. അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് മൗലവി എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ഗുരു - ശിഷ്യ സംഗമം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം ശിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അലി ബാഖവി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജുനൈദ് മൗലവി അൽ ഖാസിമി, ഉനൈസ് മൗലവി അൽഖാസിമി, അമീൻ മറ്റക്കാട്, മാഹിൻ മറ്റക്കാട്, ഷമീർ തേവരുപാറ, സഹിൽ, ഷിഹാബ് നെല്ലിക്കുഴി നൈനാർ മസ്ജിദ് ഇമാം മുഹമ്മദ് അഷ്റഫ് നദ്‍വി , അബ്ദുശഹീദ് നദ്‍വി, യാസിർ കാരക്കാട്, വി കെ ബഷീർ, കാസിം മൗലവി വയനാട്, റഫീഖ് അമ്പഴത്തിനാൽ തുടങ്ങിയവർ സംസാരിച്ചു. ജന: സെക്രട്ടറി വി.എച്ച്. നാസർ  സ്വാഗതവും മുഹമ്മദ് ഷഫീഖ് മൗലവി നെല്ലിക്കഴി കൃതജ്ഞതയും രേഖപ്പെടുത്തി. 

പ്രാദേശികം

ഫെയ്സ് വായനാദിന പ്രചരണ ജാഥ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട. ഫെൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫെയ്സ് ) സംഘടിപ്പിച്ച വായനാദിന പരിപാടി ശ്രദ്ധേയമായി. പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സംഘടന കലാ, സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്. വായനാദിനത്തോടനുബന്ധിച്ചു നടന്ന വായന പ്രചാരണ ജാഥക്കു പുറമേ ഈ മാസം 23 ന് കുടുംബ സംഗമവും കലാപരിപാടികളും നടത്തും. ആഗസ്റ്റ് 15 ന് വർഗ്ഗീയതക്കെതിരെ ജാഗ്രതാ റാലിയും തെരുവുനാടകവും സംഘടിപ്പിക്കും. കലാ സാംസ്കാരികരംഗത്തുള്ളവരെ ആദരിക്കുകയും, മാധ്യമ സെമിനാർ, സിൽവർ ജൂബിലി സുവനീർ, ഈരാറ്റുപേട്ടയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തക പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികൾ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കും. വായനാ ദിന പ്രചാരണ പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുഹറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന യോഗത്തിൽ ഫെയ്സ് പ്രസിഡന്റ് സക്കീർ താപി അദ്ധ്യക്ഷനായി. ചരിത്രകാരൻ കെ. എം. ജാഫർ വായനാദിന സന്ദേശം നൽകി. ഡയറക്ടർ പത്മനാഭൻ, കെ.പി.എ. നടക്കൽ, നവാസ് കെ.കെ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നഗരസഭാ കൗൺസിലർ അനസ് പാറയിൽ, അഡ്വ. വി.പി. നാസ്സർ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, ഹാഷിം ലബ്ബ, ജബ്ബാർ പാറയിൽ, പി.കെ. നൗഷാദ്, വി.എം.എ. സലാം, വി.എം. അബ്ദുള്ളാ ഖാൻ, വി. ടി. ഹബീബ്, എസ്. എഫ്. ജബ്ബാർ, ബിജിലി സെയിൻസ്, റാസി കടുവാമുഴി, ഹാഷിം ഡയ്റ, റിയാസ് പടിപ്പുരക്കൽ, സജികുമാർ തലപ്പലം, പി.എസ്. നാസ്സർ, നൗഫൽ മേത്തർ, ഹാഫിസ് , അഫ്സൽ ആമി, പി.എം. നാസർ, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രശ്നോത്തരി മൽസരത്തിന് മുഹ്സിൻ പഴയമ്പള്ളി നേതൃത്വം നൽകി.

പ്രാദേശികം

കാലവർഷത്തിനു മുന്നോടിയായി ടീം എമർജൻസിക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ട്രെയിനിങ് നൽകി,

 ഈരാറ്റുപേട്ട. ഈരാറ്റുപേട്ടയിലെ പ്രമുഖ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി കടന്നുവരുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം ഉരുൾപൊട്ടൽ ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ തുടങ്ങിയ സമസ്ത മേഖലയിലും ഉള്ള റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളെ സജ്ജരാക്കുകയും അമ്പതോളം വരുന്ന പ്രവർത്തകർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്തു ഫയർ  ഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ വിനു സെബാസ്റ്റ്യൻ വിഷ്ണു എം ആർ വിഷ്ണു വി എം പരിശീലനത്തിന് നേതൃത്വം നൽകി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിശീലനം ഉദ്ഘാടനം ചെയ്തു ടീം എമർജൻസി പ്രസിഡന്റ് അഷ്റഫ് കെ കെ പി അധ്യക്ഷൻ വഹിച്ചു സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാഗതവും  എമർജൻസി അംഗങ്ങളായ ആരിഫ് വി ബി.നൗഷാദ്. റഫീഖ് പേഴുംകാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിൽ വന്ന ദമ്പതികളെ പിന്നിൽ കൂടി വന്ന അജ്ഞത വാഹനം ഇടിച്ചു പരിക്കേൽപ്പിച്ചു

ഈരാറ്റുപേട്ട:ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിൽ വന്ന ദമ്പതികളെ പിന്നിൽ കൂടി വന്ന അജ്ഞത വാഹനം ഇടിച്ചു പരിക്കേൽപ്പിച്ചു.രാത്രിയിൽ   നടന്നുപോകുന്നതിനിടെയാണ്  പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചത്.പരുക്കേറ്റ ദമ്പതികളായ മുണ്ടക്കയം സ്വദേശികൾ ഷഹീർ ( 63) ഷെഫില (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ റോഡിലെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചങ്ങനാശേരി സ്വദേശിനി ശോശാമ്മയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ ദേശീയ പാതയിൽ പൊൻകുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം.

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും

ഈരാറ്റുപേട്ട : പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ് അഡ്മിഷൻ കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , ജന.സെക്രട്ടറി വി എം സിറാജ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹിൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ വി പി നാസർ, യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ്, സി പി ബാസിത്ത്, വി പി മജീദ്, നാസർ വെള്ളൂ പ്പറമ്പിൽ, സുനിൽകുമാർ, പി എം അബ്ദുൽഖാദർ, ഹാഷിം പുളിക്കീൽ, ഒബി യഹിയ, ഷിഹാബ്, അമീൻ പിട്ടയിൽ, അബ്സാർ മുരിക്കോലിൽ,അബ്ദുല്ല മുഹ്സിൻ , മാഹിൻ കടുവാമുഴി എന്നിവർ സംസാരിച്ചു.

പ്രാദേശികം

ദാറുൽ ഖുർആൻ സനദ് ദാനവും ഖുർആൻ സമ്മേളനവും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഗൈഡൻസ് പബ്ലിക് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ സനദ് ദാന സമ്മേളനവും ഖുർആൻ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്ഥാപനത്തിൽ നിന്നുംഖുർആൻ ഹിഫ്‌ള് പൂർത്തിയാക്കിയ ഏഴ് കുട്ടികൾ സനദ് ഏറ്റുവാങ്ങി. ഖുർആൻ മുഴുവനായി ഒരു ദിവസം കൊണ്ട് ഓതിത്തീർത്ത മൂന്ന് കുട്ടികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ചെയർമാൻ എം.കെ. മുഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.എൻ.എം മർക്കസ്സുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് മാഷ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ ഹാഷിം സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൾ അക്ബർ സ്വലാഹി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ ഹാരിസ് സ്വലാഹി, പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ അൻസാരി, പി.ഇ. ഇർഷാദ്, കെ.പി. ഷെഫീഖ്, വി.എ. നജീബ്, ഇ.എം സാബിർ, പി.എ. അബ്ദുൽ ഖാദർ, സിറാജ്, അബ്ദുൽ റഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബൈപ്പാസ്: സ്ഥലം ഏറ്റെടുപ്പിന് സർക്കാർ അനുമതി ലഭിച്ചു -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും, യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്രകാരം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ട ഭൂമി 2013 ലെ ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് വ്യവസ്ഥകൾക്ക് അനുസൃതമായിട്ടായിരിക്കും ഏറ്റെടുക്കുക. ഈരാറ്റുപേട്ട വില്ലേജിലെ ബ്ലോക്ക് നമ്പർ 69 ൽ പെട്ട വിവിധ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടു വരുന്ന ഭൂമിയാണ് ഏറ്റെടുക്കുക. വസ്തു ഉടമകൾക്ക് മികച്ച പ്രതിഫലം ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുകയെന്നും എം.എൽ.എ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കോട്ടയം ജില്ലാ കളക്ടറെ അധികാരപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുപ്പിന്റെ പ്രായോഗിക നടപടികൾക്ക് തുടക്കം കുറിക്കുകയും പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് മുഖേന സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യും. തുടർന്ന് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കി ആവശ്യമായ തുക അനുവദിപ്പിച്ച് ബൈപ്പാസ് യാഥാർത്ഥ്യമാക്കും. ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടുകൂടി കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല സ്‌റ്റേറ്റ് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾക്ക് ടൗണിന്റെ അതിർത്തിയായ തെക്കേക്കരയിൽ നിന്നും തിരിഞ്ഞ് ബൈപ്പാസിലൂടെ എം.ഇ.എസ് ജംഗ്ഷനിൽ എത്തി പൂഞ്ഞാർ ഭാഗത്തേക്കും, തീക്കോയി ഭാഗത്തേക്കും, വാഗമൺ മുതലായ സ്ഥലങ്ങളിലേക്കുമെല്ലാം പോകുവാൻ കഴിയും. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും, ഈരാറ്റുപേട്ട ടൗണിലെ യാത്രാ സൗകര്യം കൂടുതൽ സുഗമമാകുന്നതിനും ഏറെ പ്രയോജനപ്രദമാകും. ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണത്തിന് പ്രാരംഭമായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. ആവശ്യമായി വരുന്ന മുഴുവൻ തുകയും അനുവദിപ്പിച്ച് പരമാവധി വേഗത്തിൽ ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

പ്രാദേശികം

മലയോര മേഖലയിൽ ശക്തമായ മഴ; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു

ഈരാറ്റുപേട്ട: കിഴക്കൻ മലയോര മേഖലയിൽ പലയിടത്തും ശക്തമഴ. തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. മീനച്ചിലാറിന്റെ കൈവഴികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാറിന്റെ തീക്കോയി മേഖലയിൽ ജലനിരപ്പ് ഉയർന്നു. മൂന്നിലവിലും ശക്തമായ വെള്ളമൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. മൂന്നിലവിൽ ശക്തമായ മഴ രേഖപ്പെടുത്തി. വാകക്കാട് പാലം വെള്ളത്തിൽ മുങ്ങി. പ ഴുക്കാക്കാനം അടക്കമുള്ള മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. തലനാട് പഞ്ചായത്ത് പരിധിയിലും ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുന്നതു കാരണം ഈരാറ്റുപേട്ട നഗരപ്രദേശത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.