ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ "പബ്ലിക് സ്പീക്കിംഗ് ആൻ്റ് പ്രസൻ്റേഷൻ സ്കിൽ " എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആശയ വിനിമയ ശേഷി , അവതരണ ശേഷി, പ്രസംഗ പാടവം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രശസ്ത പരിശീലകനായ അബിൻ സി ഉബൈദ് ആണ് പരിശീലനം നയിച്ചത്. പ്രിൻസിപ്പൽ പ്രഫ . എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു നേതൃത്വം നൽകി.
പ്രാദേശികം