വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം. എൽ. എ.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിക്കും, സ്വജന പക്ഷപാതത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സമര പരമ്പരകൾ തീർക്കുമെന്നും  പൂഞ്ഞാർ എം.എൽ. എ. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എൽ. ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ. ഡി. എഫ്. മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽഖാൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എം. ജി ശേഖരൻ, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് കേരളാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, ഐ. എൻ. എൻ. ജില്ലാ സെക്രട്ടറി റഫിഖ് പട്ടരുപറമ്പിൽ, അഡ്വ. ജയിംസ് വലിയവീട്ടിൽ, കെ.ഐ നൗഷാദ്, പി.എസ്. എം റംലി, പി.പി. എം. നൗഷാദ്, കെ.എൻ ഹുസൈൻ, അമീർ ഖാൻ,നൗഫൽ കീഴേടം, അൻസാരി പാലയം പറമ്പിൽ,നാസർ ഇടത്തുംകുന്നേൽ നഗരസഭാ കൗൺസിലർമാരായ അനസ് പാറയിൽ, പി.ആർ. ഫൈസൽ, കെ.പി. സിയാദ്, സജീർ ഇസ്മയിൽ, സുഹാന ജിയാസ്, റിസ്വാന സവാദ് എന്നിവർ മാർച്ചിനും ധർണ്ണക്കും നേത്യത്വം നൽകി.

പ്രാദേശികം

സി.ബി.എസ്.ഇ: പത്താം ക്ലാസ് പരീക്ഷയിൽ അൽമനാറിന് 100% വിജയം

ഈരാറ്റുപേട്ട: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽമനാർ സീനിയർ സെക്കൻഡറി സ്‌കൂൾ  100% വിജയം കരസ്ഥമാക്കി.പരീക്ഷ എഴുതിയ 28 പേരും വിജയിച്ചു. രണ്ട് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു. 18 പേർ ഡിസ്റ്റിംഗ്ഷനും നേടി.ആദിൽ ഷെരീഫ്, സെഫാ ഉവൈസ് എന്നീ കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് കരസ്ഥമാക്കിയത്.പരീക്ഷയിൽ വിജയിച്ച കുട്ടികളേയും അതിനായി പ്രയത്‌നിച്ച അധ്യാപകരേയും അൽ മനാർ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.

പ്രാദേശികം

കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളന റാലി

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടങ്ങൾക്കെതിരേയും റാലിയിൽ മുദ്രാവാക്യമുയർന്നു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ സാഹോദര്യത്തിനായുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. സമാപന സമ്മേളനം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം. സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല. ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം. നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട എം ഇ എസ് കോളജ് “മുഖാമുഖം” പരിപാടി നടത്തി

ഈരാറ്റുപേട്ട : പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപാടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി കൺവീനർ ഡോ.എം.കെ മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷനായിരുന്നു.

പ്രാദേശികം

പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ.

പ്രാദേശികം

മുഴുവൻ മാർക്ക് നേടി അന്നാ റോയി അഭിമാനമായി

ഈരാറ്റുപേട്ട:ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അന്നാ റോയി നാടിന് അഭിമാനമായി. പ്ലസ്ടു വിൽ  കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അന്ന ഗ്രേസ് മാർക്കില്ലാതെയാണ് ഈ സുവർണനേട്ടം സ്വന്തമാക്കിയത്. പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്‌സി ജോർജിന്റെയും മകളാണ് അന്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി.  സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി.ടി. വർക്കിസാറിൻറെ കൊച്ചുമകളാണ് ഈ മിടുക്കി .

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസിന് 99 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ

പ്രാദേശികം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ.

01 ആസിയ ബത്തൂൽ, 02 മറിയം ദാനിയ, 03 ശിഫ ജാസ്മിൻ, 04 സക്കിയ സൈനബ്, 05 അസ്‌ലം മുഹമ്മദ്, 06 ഷാഹിദ് ഹുസൈൻ (എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് ഹയാത്തൂദ്ധീൻ ഹൈസ്‌കൂൾ, ഈരാറ്റുപേട്ട)