ഈരാറ്റുപേട്ട: മലയാളികൾക്ക് അഭിമാനമായി ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യക്കാരൻ ആയി ചരിത്രം കുറിച്ച ജിൻസൺ ആന്റോ ചാൾസിന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ് നൽകുന്നു. ഓസ്ട്രേലിയൻ കായിക മന്ത്രിയായ ജിൻസന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആണ് നാളെ (27/01/2025) ന് വൈകിട്ട് 4.30 ന് സ്നേഹാദരവ് നൽകുന്നത്. ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടക്കുന്ന സ്വീകരണ പരിപാടി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നു.
പ്രാദേശികം









