പതിനാറാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച നിയമസഭയിൽ നടന്ന വോട്ടെടുപ്പിലാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ വിജയം വരിച്ചത്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ 99 അംഗങ്ങൾ ഷാനിമോൾ ഉസ്മാന് വോട്ട് ചെയ്തപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിന് 34 വോട്ടാണ് ലഭിച്ചത്. രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നു









