പ്രാദേശികം

അൽഫിത്വ്‌റ ഇസ്‍ലാമിക് പ്രീ സ്‍കൂളിൽ സനദ് ദാനം

ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന അൽ ഫിത്വ്‌റ ഇസ്ലാമിക് പ്രീസ് കൂളിൽ നിന്നും ഈ വർഷം 48 കുട്ടികൾ വിശുദ്ധ ഖുർആൻ ഖത്തമ് ചെയ്ത് സനദ് ഏറ്റവാങ്ങി...മൂന്ന് വയസ്സ് മുതൽ ആറ് വയസു വരെയുള്ള കുട്ടികളാണ് അൽ ഫിത്റയിൽ പഠിക്കുന്നത്.ഖുർആൻ പഠനത്തിനോടൊപ്പം കെ.ജി സിലബസും ഈ കുട്ടികൾ പഠിക്കുന്നു. ഇംഗ്ലീഷ്,അറബി, മലയാളം,മത്സ് എന്നീ വിഷയങ്ങളും പഠിക്കുന്നു. കേരളത്തിൽ തന്നെ ഏറ്റവും വ്യവസ്ഥാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളാണ് അൽ ഫിത്വ്‌റ.ഇരുന്നൂറോളം സ്ഥാപനങ്ങളാണ് വിവിധ സ്ഥലങ്ങളായി പ്രവർത്തിക്കുന്നത്.....

സ്കൂൾ വാർഷിക സമ്മേളനവും സനദ് ദാനവും ഹരിത മുൻ സംസ്ഥാന അധ്യക്ഷയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ആയിഷാ ബാനു ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ആസ്മി അൻസാരി സ്വാഗതം പറഞ്ഞു.കെ.എ ഹാരിസ് സ്വലാഹി, പി.ഇ.ഇർഷാദ്, പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.പി ഷെഫീഖ്, കെ.എം അക്ബർ സ്വലാഹി എന്നിവർ ആശംസകൾ നേർന്നു.