ഈരാറ്റുപേട്ട: മാനവ സൗഹാർദം എന്നും നിലനിൽക്കട്ടെയെന്ന് ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. നടക്കൽ ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസിലെ ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മാനവ സൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗസിയ ട്രസ്റ്റ് സെക്രട്ടറി പി.എം. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപു രം പാളയംപള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ തിരുവനന്ത പുരം, ഫാ. സാജു തോമസ് കോന്നി തുടങ്ങിയവർ മാനവ സന്ദേശം നൽകി. നഗരസഭ വൈസ് ചെ യർമാൻ വി.എം. മുഹമ്മദ് ഇല്യാസ്, അജ്‌മി ഗ്രൂപ് എം.ഡി അബ്ദുൽ ഖാദർ, ചാൾസ് ആന്റണി, എം.ജി. ശേഖരൻ, അവിനാഷ് മൂസ, ഹസീബ് സി.എച്ച്, ഹാരിസ് സലാഹി, അഡ്വ. വി.പി. നാസർ, ഷെഫീഖ്, മുനീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് ഖുർആൻ പഠിതാക്കളുടെ സംഗമം, ഉലമാസംഗമം, ഫിഖ്ഹ് സെമിനാർ, പൂർവ വിദ്യാർഥി സംഗമം, വനിതാ സംഗമം തുടങ്ങിയ പരിപാടികൾ നടന്നു.ഇന്ന് വൈകുന്നേരം 6.30ന് സനദ് ദാന സമ്മേളനം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ റെക്ടർ ശൈഖ് സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി ഉദ്ഘാടനം ചെയ്യും. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി അധ്യക്ഷത വഹിക്കും.
പ്രാദേശികം