വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ്

ഈരാറ്റുപേട്ട ; ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിന്റെ എൻഎസ്എസ് യൂണിറ്റും സയൻസ് ക്ലബ് ഈരാറ്റുപേട്ട സെൻട്രൽ-ഉം  ചേർന്നുകൊണ്ട് 22/01/ 2025 ൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ വെച്ച്  മെഗാ രക്തദാന ക്യാമ്പ് നടത്തി.വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം വി രാജേഷ്, ലയൺ ഷിബു തെക്കേമറ്റം ലയൺസ്  ഡിസ്ട്രിക്ട് ചെയർപേഴ്സൺ (ബ്ലഡ് ഡൊണേഷൻ ) എന്നിവർ ആശംസയും അറിയിച്ചു.ലയൺ പ്ലേസ് ജോർജ് സ്വാഗതവും ലയൺ സതീഷ് ജോർജ് ഐപിപി ആൻഡ് സോൺ ചെയർമാൻ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‍ലിം ഗേൾസ് സ്കൂൾ വാർഷികവും യാത്രയയപ്പും

ഈരാറ്റുപേട്ട: മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 61 ാം വാർഷികാഘോഷവും 'ഈ അദ്ധ്യയന വർഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ,ശോഭ ,എൻ.എ. ഷീബ എന്നി വർക്കുള്ള യാത്രയയപ്പ്സമ്മേളനവും പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ  എം.കെ. അൻസാരി അധ്യക്ഷത വഹിച്ചുഫെലിക്‌സാമ്മ ചാക്കോ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.പി.താഹിറ ,ഹെഡ്മിസ്ട്രസ് എം.പി.ലീന, നഗരസഭ കൗൺസിലർ  പി.എം. അബ്ദുൽ ഖാദർ, തസ്‌നിം കെ. മുഹമ്മദ്, ഐഷ മോൾ പി.എസ്, ജൂബി മോൾ കെ.യു, റസിയ എ.എം, അനു മോഹൻ, സുബ്ഹാന ജാസ്‌മി, നദ ഫാത്തിമ, ജലാൽ, കെ.എസ് ഷരീഫ് എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം' പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ വിതരണം ചെയ്തു.  

പ്രാദേശികം

പി.എം.സി. ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: പി.എം.സി. ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  ഇന്ത്യൻ ഓങ്കോളജി അസോസിയേഷൻ ദേശീയ പ്രസിഡൻറ് പ്രൊഫ. ഡോ. സി.എസ്. മധു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ഡോ. ആർ.പി. രാജാ അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. ഷാഹിൻ എസ്, ഡോ. സിബി മാത്യൂസ് എന്നിവർ സെമിനാർ നയിച്ചു. ഡോ. നൂറുദ്ദീൻ നൂറാനിയ, ഡോ. പി.ഡി. മാത്യു പുളിക്കൽ, ഡോ. കുമുദാ ഭായ് പൂഞ്ഞാർ, ഡോ. ഖദീജാ ഇസ്മായിൽ എന്നിവരെ പി.എം.സി. പുരസ്ക്കാര ജേതാക്കളായി പ്രഖ്യാപിച്ചു.   

പ്രാദേശികം

സ്വയരക്ഷക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളേജിലെ വിദ്യർത്ഥിനികൾ .

ഈരാറ്റുപേട്ട  :പെൺക്കുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ വിദ്യാർഥിനികൾ .കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു.പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട് വിമൻ സെൽ കോഡിനേറ്റർ തേജിമോൾ ജോർജ്  പ്രോഗ്രാം കൺവീനർ നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.അൻസി ഖാൻ ഷിൻ്റെ റെയു കേരള ഇൻറർനാഷണൽ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ വി എസ് സുരേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്വയം പ്രതിരോധ പരിശീലന രംഗത്ത് വർഷങ്ങളായി സുത്യർഹ സേവനം അനുഷ്ഠിക്കുന്ന സുരേഷ് വിഎസിനെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉപഹാരം നൽകി ആദരിച്ചു. 100 ഓളം വിദ്യാർത്ഥിനികൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

പ്രാദേശികം

പെരിങ്ങളം സ്കൂൾ ഗ്രൗണ്ട് സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പൂഞ്ഞാർ : പെരിങ്ങളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന്  സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 16 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  ഉദ്ഘാടന യോഗത്തിൽ  സ്കൂൾ മാനേജർ ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, പൊതുപ്രവർത്തകരായ ദേവസ്യാച്ചൻ വാണിയപ്പുര, ജോസ് കോലോത്ത് , ബെന്നി കുളത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.   സ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന്  ഒഴുകുന്ന മീനച്ചിലാറിന് സംരക്ഷണഭിത്തി ഇല്ലാതിരുന്നത് മൂലം സ്കൂൾ ഗ്രൗണ്ട് ഇടിഞ്ഞു പോകുന്ന സാഹചര്യവും , ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ അപകടമുണ്ടാകുന്ന സാഹചര്യവും മറ്റും ഉണ്ടായിരുന്നു. ഇത് സ്കൂൾ കുട്ടികളുടെ സുഗമമായ കായിക വിനോദത്തിന് തടസ്സം നേരിട്ടിരുന്നു. ഇവകൂടി കണക്കിലെടുത്താണ് സ്കൂൾ അധികൃതർ എംഎൽഎയ്ക്ക് നൽകിയ നിവേദനം എംഎൽഎ  അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുകയും, തുടർന്ന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപ  മന്ത്രി അനുവദിക്കുകയും ചെയ്തത്. സംരക്ഷണഭിത്തി നിർമ്മിച്ചതോടെ സ്കൂൾ ഗ്രൗണ്ടിന്റെ കെട്ടുറപ്പ് കൂടുതൽ ബലപ്പെടുകയും, കുട്ടികൾക്ക് സുഗമമായി  കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു.

പ്രാദേശികം

വാരിയംകുന്നത്തിന്റെ സ്മരണകൾ അയവിറക്കി കോന്നച്ചാടത്ത് - ചക്കിപ്പറമ്പൻ കുടുംബ സംഗമം

ഈരാറ്റുപേട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ രാജ്യവിരുദ്ധരായും, രാജ്യം കൈയടക്കി നമ്മുടെ പൂർവികരെ അടിമകളാക്കി രാജ്യം ഭരിച്ചവർക്ക് സ്തുതി വചനങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്ന ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.  കോന്നച്ചാടത്ത് -ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഈരാറ്റുപേട്ട ഏരിയാ സമ്മേളനവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്‌മരണവും ഫൗസിയാ ഓഡിറ്റോറിയത്തിൽ (മുഹമ്മദ് ഈസാ മൗലവി നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരന്മാരുടെ പോരാട്ടത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും സൂര്യശോഭ പോലെ ഉയർന്നു നിൽക്കും. കണ്ണുകെട്ടി വെടിവെച്ചു കൊല്ലുന്നതിന് പകരം കണ്ണ് കെട്ടാതെ തന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കണമെന്ന് ബ്രിട്ടീഷുകാരനോട് ആവശ്യപ്പെട്ട തന്റേടത്തിന്റെ പേരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് അദ്ദേഹം പറഞ്ഞു.  ഫാമിലി അസോസിയേഷൻ ജനറൽ സെക്രട്ടറി ജാഫർ ഈരാറ്റുപേട്ട ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സി.പി. ഇബ്രാഹിം ഹാജി മലപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീർ മൌലവി, ഇബ്രാഹിം ഇല്ലത്ത്, പ്രൊഫ. അബ്ദുൽ റസാഖ്, സാലിഹ് നടുവിലേടത്ത്, കെ.പി. അബ്ദുൽ ഹമീദ് കളിയാട്ടമുക്ക്, കുഞ്ഞുമുഹമ്മദ് ചെങ്ങാനി, അബ്ദുൽ അസീസ് കൊണ്ടോട്ടി, കെ.പി. യൂസുഫ്, കെ.പി. ബഷീർ, ഹാഫിസ് മുഹമ്മദ് ഉനൈസ് ബാഖവി, അൻസർ ഫാറൂഖി, കുഞ്ഞാൻ മുടിക്കോട്, അഷ്റഫ് കോന്നച്ചാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൂരാച്ചുണ്ട്, കളിയാട്ടുമുക്ക്, കിഴിശ്ശേരി, പാലക്കാട്, ചെങ്ങാനി, പാണ്ടിക്കാട്, മഞ്ചേരി, നെല്ലിക്കുത്ത്, തൊടുപുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾ എത്തിയിരുന്നു.കുടുംബത്തിലെ മുതിർന്ന അംഗങ്ങളേയും ഖുർആൻ മനഃപാഠമാക്കിയവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.   

പ്രാദേശികം

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.

ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽസ് സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എം. ഹാറൂൺ അധ്യക്ഷത വഹിച്ചു. പാല ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി നായർ ബോധവത്കരണ ക്ലാസ് നടത്തി. അഡ്വ. തോമസ് ജോസഫ് നിയമ ബോധവത്കരണ ക്ലാസ് എടുത്തു. ലീഗൽ സർവീസ് പ്രതിനിധി വി.എം അബ്ദുള്ള ഖാൻ കരുണ മാനേജർ കെ.പി. ബഷീർ, കൗൺസിലർ എസ്.കെ നൗഫൽ എന്നിവർ സംസാരിച്ചു.      

പ്രാദേശികം

എംടിയുടെ കഥാപാത്രങ്ങൾക്ക് പുനർ ആവിഷ്കാരവുമായി അരുവിത്തറ കോളേജ്

അരുവിത്തുറ :എം ടി വാസുദേവൻനായരുടെ കാലാതീതരായ കഥാപാത്രങ്ങൾക്ക് പുനരാവിഷ്കരണം നൽകി എംടി വാസുദേവൻ നായർക്ക് അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ആദരവ് സമർപ്പിച്ചു. എംടിയുടെ മികച്ച 9 കഥാപാത്രങ്ങളാണ് വേദിയിൽ എത്തിയത്. ഉണ്ണിയാർച്ച . ചന്തു,വിമലാദേവി ,അപ്പുണ്ണി,വൈശാലി,വേലായുധൻ,ഇന്ദിരാ ,പെരുംതച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ കഥാപരിസരത്തു തന്നെ പുനരവതരിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. കാലാതീതൻ എന്ന പേരിട്ട അനുസ്മരണ പരിപാടിയിൽകോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സി ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ മലയാളവിഭാഗം മേധാവി ഡോ അനീറ്റാ ഷാജി എം ടി അനുസ്മരണം നടത്തി. കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഡോ നീനു മോൾ സെബാസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.