വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പാലിയേറ്റിവ് പരിചരണ സന്ദേശ യാത്ര സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട  ജനുവരി 15 പാലിയേറ്റിവ് ദിനത്തിൽ  "ഞാനുമുണ്ട് പരിചരണത്തിന് " എന്ന പ്രമേയത്തിൽ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പലിയേറ്റിവ് പരിചരണ സന്ദേശ യാത്രയും ഫണ്ട് സമാഹരണവും നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടന കർമം നിർവഹിച്ചു,  കരുണ ചെയർമാൻ എൻ .എ . മുഹമ്മദ് ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു.  രാവിലെ 9 മണിക്ക് കുരിക്കൽ നഗറിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശ പ്രചരണ യാത്ര ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി  വൈകിട്ട് 7 മണിക്ക് മുട്ടം കവലയിൽ സമാപിച്ചു. ആരോഗ്യ കാര്യ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ ഷെഫ്ന അമീൻ, കരുണ അഭയ കേന്ദ്രം മാനേജർ കെ പി ബഷീർ,കരുണ സെക്രട്ടറി വി. പി ഷരിഫ്  വീ എം ഷഹീർ യുസഫ് പി എ , എസ് കെ നൗഫൽ , അഷ്കർ, മുഹ്സിൻ , നസീർ, ബഷീർ ഇടകളമറ്റം, സമദ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

യൂത്ത് മാർച്ചിന് ഈരാറ്റുപേട്ടയിൽ സമാപനം

ഈരാറ്റുപേട്ട: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മു ദ്രാവാക്യവുമായി കേന്ദ്ര ,കേരള സർക്കാരുടെ ജനവിരുദ്ധ നയ ങ്ങൾക്കെതിരെ ജനുവരി 21 ന് കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് മഹാറാലിയുടെ വിളമ്പരമാ യി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയു ടെ നേതൃത്വത്തിൽ രണ്ടു ദിവസമായി കോട്ടയം ജില്ലയിൽ നടത്തിയ യൂത്ത്  മാർച്ച്  ഈരാറ്റുപേട്ടയിൽ ആവേശകരമായി സമാപിച്ചു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അ ഡ്വ.വി.പി നാസർ ജാഥാ ക്യാപ്റ്റ നും ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി വൈസ് ക്യാപ്റ്റനുമായ  മാർച്ച് ആദ്യ ദിവസം രാവിലെ 9 ന് പാലായിൽ  മുസ്ല‌ിംലീഗ് ജില്ലാ ജ നറൽ സെക്രട്ടറി റഫീഖ് മണിമ ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീ ഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ ഫ്ലാഗ് ഓഫ് ചെയ്തു കടുത്തുരുത്തി, വൈക്കം, ഏറ്റു മാനൂർ, കോട്ടയം, ചങ്ങനാശേരി വഴി ഒന്നാം ദിനം കാഞ്ഞിരപ്പള്ളി യിൽ സമാപിച്ചു സമാപന സമ്മേളനം മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡൻ്റ് അസിസ് ബ ഡായിൽ ഉദ്ഘാടനം ചെയ്തു.. യൂ ത്ത് ലീഗ് ദേശീയ വൈസ് പ്രസി ഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാ ഷണം നടത്തി.  രണ്ടാം ദിവസം രാവി ലെ 9 മണിക്ക് കൂട്ടിക്കലിൽ നി ന്നും മാർച്ച് മു സ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു പ്രവർത്തകസമിതി അംഗം വി.എ സ്. അജ്‌മൽ ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു. മുണ്ടക്കയം, ഇട ക്കുന്നം,പാറത്തോട് വഴി  മാർച്ച് ആ നിയിളപ്പിൽ വൈകുന്നേരം 5 ന് എത്തിച്ചേർന്നു.  തുടർന്ന് ആനിയിളപ്പിൽ നിന്നും ആരംഭിച്ച മാർച്ച് മുട്ടം ജംഗ്ഷനിൽ സമാപിച്ചു. മാർ ച്ചിന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ,ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ ജില്ലാ ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി എന്നിവർ നേതൃത്വം നൽകി.മാർച്ചിൽ കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ അണിചേർന്നു സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജ നറൽസെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു .അഡ്വ.വി.പി. നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായിൽ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.റഫീഖ് മണിമല ,ആൻ്റോആൻ്റണി എം.പി. ,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ എ മാഹിൻ, അബ്സർ മുരിക്കോലി തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

വര ഏകദിന ചിത്രകല പരിശീലനം

ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  അൽമനാർ സ്കൂളിൽ വച്ച്  അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 'വര' എന്ന പേരിൽ ഏകദിന ചിത്രരചന പരിശീലനം സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനുമായ ജയൻ പി.ജി ചിത്രം വരച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വരയ്ക്കാനും പെയിന്റിങ്ങിനും ഉള്ള അഭിരുചിയെ  സർഗാത്മകമായി വികസിപ്പിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ചിത്രകാരനായ നസീർ കണ്ടത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി. തനിമ ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി അമീൻ ഒപ്റ്റിമ, ഏക്സിക്യുട്ടീവ് അംഗങ്ങളായ  നാസർ പി എസ്, ഹാഫിസ് പി അലിയാർ, ഹസീന കെ എച്ച്, റഷീദ നിജാസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഭിന്നശേഷി വാർഡ് സഭാ 30 ന്

ഈരാറ്റുപേട്ട : നഗര ഹൃദയത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്ന മഞ്ചാടിതുരുത്ത് വൃത്തിയാക്കി മലർവാടി ആക്കാനുള്ള ശ്രമത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു പറ്റം വിദ്യാർത്ഥികൾ. മുട്ടം കവലയിലും ഇതേ നിലയിൽ പൂന്തോട്ടത്തിന്റെ നിർമാണം തുടങ്ങി. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ  സ്നേഹാരാമം പദ്ധതിയുടെ ഭാഗമായാണ് മഞ്ചാടിതുരുത്തിലും മുട്ടം കവലയിലും നിർമാണം നടത്തുന്നത്. ഒപ്പം മഞ്ചാടിതുരുത്തിൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മിനി പാർക്ക് കൂടി  നിർമിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ് യുണിറ്റുകൾ ആണ് സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മഞ്ചാടിതുരുത്തിനെ മലർവാടി ആക്കാൻ ഒരുങ്ങുന്നത്. ഷാദി മഹൽ ഓഡിറ്റോറിയത്തിന് അടുത്ത് പാലത്തിനോട് ചേർന്നുള്ള നദീ തീരത്ത് ചെക്ക് ഡാമിനോട് ചേർന്നുള്ള ഭാഗം ആണ് മഞ്ചാടിതുരുത്ത് ആയി അറിയപ്പെടുന്നത്. വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറിയ ഈ പ്രദേശത്ത് മാലിന്യങ്ങളുടെ ദുർഗന്ധം നിറഞ്ഞ നിലയിലാണ്. ഇന്നലെ എൻഎസ്എസ് വോളന്റിയർമാരും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കൽ ആരംഭിച്ചു.  തുടർന്ന് ചാമ്പ തോപ്പ്, പേര തോപ്പ്, പൂന്തോട്ടം എന്നിവ ഒരുക്കും. നദിയുടെ തീരത്ത് മുളകൾ നട്ടുപിടിപ്പിക്കും. രാവിലെയും വൈകുന്നേരങ്ങളിലും ഉൾപ്പടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിശ്രമിക്കാനുള്ള ഹരിതാഭ സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യം. മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ, പൂഞ്ഞാർ എസ്എംവി സ്കൂൾ, ഈരാറ്റുപേട്ട എംഇഎസ് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് മഞ്ചാടിതുരുത്തിൽ പദ്ധതി. വടക്കേക്കരയിലെ മുട്ടം കവലയിലെ ടേക്ക് എ ബ്രേക്ക്‌ വഴിയിട വിശ്രമ കേന്ദ്രത്തിന് സമീപം മൂന്നിലവ് സെന്റ് പോൾ സ്കൂളിലെ എൻഎസ്എസ് യുണിറ്റ് ആണ് സ്‌നേഹാരാമം പദ്ധതി ഭാഗമായി പൂന്തോട്ടം നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ശുചീകരണ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ ഖാദർ, വാർഡ് കൗൺസിലർമാരായ സുനിത ഇസ്മായിൽ, പിആർഎഫ് ഫൈസൽ, മുസ്ലിം ഗേൾസ്‌ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ടീച്ചർ, വിവിധ എൻഎസ്എസ് യുണിറ്റ് പ്രോഗ്രാം ഓഫിസർമാരായ ഫാ. എബി, അമ്പിളി ഗോപൻ, ശ്രീജ, ഹേമ, മുംതാസ്, ശുചിത്വ മിഷൻ പ്രതിനിധി അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണം രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.  

പ്രാദേശികം

പ്രതീഷേധ മാർച്ച് നടത്തി

ഈരാറ്റുപേട്ട.  പോലീസ് അക്രമത്തിനും ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിലും  പ്രതിഷേധിച്ച് പൂഞ്ഞാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധരണയും പ്രതിഷേധവും നടത്തി. പൂഞ്ഞാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സതീഷ് കുമാർ അധ്യക്ഷത  വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ്, പിഎച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡന്റുമാരായ അനസ് നാസർ, ചാർളി അലക്സ്, സുരേഷ് കാലായിൽ, എം സി വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മോൻ സി സി എം, കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു, കെ ഇ എ ഖാദർ, ലത്തീഫ് വള്ളുപറമ്പിൽ, ജോൺസൺ ചെറുവള്ളി, നിസാമുദ്ദീൻ, ഹരി മണ്ണുമഠം,റോയ് തുരുത്തി, അപ്പച്ചൻ മൂശാരി പറമ്പിൽ, എസ് എം കബീർ  എന്നിവർ സംസാരിച്ചു.

പ്രാദേശികം

ജില്ലാ വോളിബാൾ ചാമ്പ്യഷിപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഇരട്ട കിരീടം.

അരുവിത്തുറ:ഡിസംബർ 15 മുതൽ 17 വരെ വൈക്കത്ത് വെച്ച് നടന്ന കോട്ടയം ജില്ലാ യൂത്ത് ചാമ്പ്യഷിപ്പിലും സീനിയർ ചാമ്പ്യൻഷിപ്പിലും അരുവിത്തുറ സെന്റ് ജോർജ് കോളേജ് ജേതാക്കളായി. ഇരു വിഭാഗങ്ങളിലും പാലാ  സെന്റ് തോമസ് കോളേജിനെ ആണ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സീനിയർ ചാമ്പ്യഷിപ്പിലെ ഏറ്റവും മികച്ച സെറ്റർ ആയി  സെന്റ് ജോർജ് കോളേജിന്റെ ക്യാപ്റ്റൻ സാഗർ സത്യൻ മികച്ച അറ്റക്കാർ ആയി st. തോമസ് കോളേജിന്റെ അക്ഷയ് എന്നിവർ തിരെഞ്ഞെടുക്കപ്പെട്ടു.

പ്രാദേശികം

തനിമ ഈരാറ്റുപേട്ട ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട .തനിമ കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ഉദ്ഘാടനകർമ്മം പ്രമുഖ ചലച്ചിത്രകാരനും മികച്ച തിരക്കഥയ്ക്കുള്ള 2023ലെ സംസ്ഥാന അവാർഡ് ജേതാവുമായ ഷാജി മാറാട് തനിമയുടെ ലോഗോ കൈമാറിക്കൊണ്ട്  നിർവഹിച്ചു. തനിമ സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയംഗം സമീർ ഇല്ലിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ടയുടെ സ്വന്തം കലാകാരനായ കാഥികൻ വി എം എ സലാമിനെ ആദരിക്കുകയും  കൈരളി പട്ടുറുമാൽ ഗായിക അസ്ന ഖാന് സമ്മേളനത്തിൽ സ്നേഹോപഹാരം നൽകുകയും ചെയ്തു. തനിമ കലാസാഹിത്യ വേദിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ്,  ഗായകനായ ഹക്കീം പുതുപ്പറമ്പിലിന്  മെമ്പർഷിപ്പ് നൽകിക്കൊണ്ട് നിർവഹിച്ചു. തനിമ ഈരാറ്റുപേട്ട യൂണിറ്റിന്റെ രക്ഷാധികാരി മുഹമ്മദ് ഇബ്രാഹിം ആമുഖപ്രസംഗം നടത്തി. വ്യാപാര വ്യവസായി  ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, മാധ്യമപ്രവർത്തകനും മുൻ മുനിസിപ്പൽ ചെയർമാനുമായ വി എം സിറാജ്, വാർഡ് കൗൺസിലർ എസ് കെ നൗഫൽ  തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ സ്വാഗതവും തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ സലിം കുളത്തിപ്പടി നടത്തിയ ഏകാംഗ നാടകവും, ബുസ്താനുൽ ഉലൂം       മദ്രസയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ടും വേറിട്ട അനുഭവം പകർന്നു.  സമ്മേളനത്തിനു മുന്നോടിയായി നടന്ന സാഹിത്യ സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ കെ എം ജാഫർ മുഖ്യ പ്രഭാഷണം നടത്തി.സലിം കുളത്തിപ്പടി മോഡറേറ്ററായ സംഗമത്തിൽ നൗഫൽ പത്താഴപ്പടി, റഷീദ നിജാസ്, സജിത എ ഖാദർ എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകരായ വി.ടി ഹബീബ്,പി എം മുഹ്സിൻ,  പി പി എം നൗഷാദ്, എം ഇ എസ് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ യാസർ പാറയിൽ തുടങ്ങിയവർ രചനകളെ വിലയിരുത്തി സംസാരിച്ചു. തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ സ്വാഗതവും  വൈസ് പ്രസിഡന്റ് ഹസീന കെ എച്ച് നന്ദിയും പറഞ്ഞു.  സമ്മേളനത്തിനു ശേഷം നടന്ന ഗാനമേളയിൽ ഈരാറ്റുപേട്ടയിലെ ഇരുപതോളം വരുന്ന ഗായകർ വിവിധതരം പാട്ടുകൾ ആലപിച്ചു. കലാകാരായ നസീർ കണ്ടത്തിൽ,നാസർ പി എസ് തുടങ്ങിയവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി.  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ഉപതിരഞ്ഞടുപ്പിൽ എസ്.ഡി.പി.ഐ സീറ്റ് നിലനിർത്തി. ഭൂരിപക്ഷം കുറഞ്ഞു. സി പി.എം ന് വോട്ട് കുറഞ്ഞു

ഈരാറ്റുപേട്ട . നഗരസഭ 11-ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷ നിലെ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ സീറ്റ് നില നിർത്തി.എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാടിന് 366 വോട്ടും യു.ഡി.എഫിലെ സിയാദ് കൂവപ്പള്ളിക്ക് 322 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈന് 236 വോട്ടും ലഭിച്ചു.ഭൂരിപക്ഷം 44 എസ്ഡിപിഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർ ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.   കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ് .ഡി.പി.ഐ സ്ഥാനാർത്ഥി അൻസരി ഈ ലക്കയത്തിന് 374 വോട്ട് ലഭിച്ചിരുന്നു. യു ഡി.എഫിലെ പരിക്കൊച്ച് മോനിക്ക് 301 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈൻ 294 വോട്ടും ലഭിച്ചിരുന്നു.