പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ സെക്കന്റ് ഓവറോൾ നേട്ടം കൈവരിച്ച ഹയാത്തൂദ്ധീൻ ഹൈ സ്കൂളിനെയും വിദ്യാർത്ഥികളെയും എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി അഭിനന്ദിച്ചു

സംസ്ഥാന സ്കൂകൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ സെക്കന്റ് ഓവറോൾ നേട്ടം കൈവരിച്ച ഹയാത്തൂദ്ധീൻ ഹൈ സ്‌കൂളിനെയും വിദ്യാർത്ഥികളെയും എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി അഭിനന്ദിച്ചു. നാല്പത്തിയാറു പോയിന്റ് നേടി സ്കൂൾ രണ്ടാമതെത്തിയത് ഒരു പോയിന്റന്റെ വ്യത്യാസത്തിൽ മാത്രമാണ് വരും വർഷങ്ങളിൽ കൂടുതൽ മികവ് പുലർത്തി ഒന്നാം സ്ഥാനം നെടുവാൻ സ്കൂളിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു

മുൻമ്പ് പല വർഷങ്ങളിലും കലോത്സവത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സ്‌കൂളിനായെങ്കിലും ഓവറോൾ കിരീടം നേടുന്നത് ആദ്യമാണ്കലോത്സവത്തിന് പുറമേ അസം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നൽകുവാൻ സ്ക്‌കൂളിന് സാധിച്ചതിൽ അതിയായ ആഹ്ല‌ാദം പങ്കുവെക്കുന്നു എന്നും എം എൽ എ കൂട്ടിച്ചേർത്തു.വിജയനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് മധുരം വിതരണം നടത്തുകയും ചെയ്തുസ്‌കൂൾ ഹെഡ്‌മാസ്റ്റർ അബ്‌ദുൽ ഷുക്കൂർ, മാനേജർ ബഷീർ തൈതോട്ടത്തിൽ, മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്സർ പുള്ളോലിൽ സ്കൂ‌ൾ അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം, ദിലീപ്, ഹബീബുള്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.