വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും നടത്തി.

ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്  നെല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇന്‍ ചാര്‍ജ് രഞ്ജിത്ത് ബിജുകുമാര്‍.എം.റ്റി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസെബാസ്റ്റ്യന്‍, കുഞ്ഞുമോന്‍.കെ.കെ, ഓമന ഗോപാലന്‍ എന്നിവരും ബ്ലോക്ക് പഞ്ചായത്ത്     ജീവനക്കാരും എമര്‍ജ് ഹോസ്പിറ്റല്‍ ആരോഗ്യപ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം കൊടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ സൗജന്യ തിമര ശസ്ത്രക്രിയയ്ക്കും ക്യാമ്പ് പ്രയോജനപ്പെടുമെന്ന് എമര്‍ജ് ഗ്രൂപ്പ് പറഞ്ഞു.

പ്രാദേശികം

നഗരസഭ ഉപതെരെഞ്ഞെടുപ്പ് :സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി

ഈരാറ്റുപേട്ട:2023 ഡിസംബർ 12ന് ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾക്ക് വേണ്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലാണ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി റഫീക്ക് മണിമല, കെ എ മുഹമ്മദ്‌ അഷറഫ്, മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽഖാദർ, വൈസ് ചെയർമാൻ വി എം മുഹമ്മദ് ഇല്യാസ്,പി എച് നൗഷാദ്,അഡ്വ:പീർ മുഹമ്മദ്‌ ഖാൻ, പി എം അബ്ദുൽ ഖാദർ,നൗഫൽ ബാഖവി, സിറാജ് കണ്ടത്തിൽ, അൻവർ അലിയാർ, ഷാജി തട്ടാംപറമ്പിൽ എന്നിവർ സംസാരിച്ചു.  യൂത്ത് ലീഗ് പ്രവർത്തകനായ സിയാദ് കൂവപ്പള്ളി മുൻസിപ്പൽ ഭാരവാഹിയാണ്. എസ് ഡി പി ഐ അംഗമായിരുന്ന അൻസാരിയെ അയോഗ്യൻ ആക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരം.....

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും യു.പി വിഭാഗത്തിൽ മേരി മൗണ്ട് സ്കൂൾ കട്ടച്ചിറയും ജേതാക്കളായി...     സമാപന സമ്മേളനം തൊടുപുഴ അൽ അസ്ഹർ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എം.ഡി അഡ്വ.കെ.എം മിജാസ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ.അൻസാരി,പി.ഇ ഇർഷാദ്,പി.എം അബ്ദുൽ റഹ്മാൻ മൗലവി, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

നോവായി ഫൈഹ മോൾ; വൈറലായി ശിശു ദിനത്തിൽ അവതരിപ്പിക്കാൻ പഠിച്ച പ്രസംഗം

ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്‌കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത് ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകൾ കോർക്കാം”- ഫൈഹ മോൾ പ്രസംഗ വിഡിയോയിൽ പറയുന്നു ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും കുടുംബം. വിവാഹ സത്കാരത്തിന് ശേഷം മടങ്ങവെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും ആറരയോടെ കുട്ടി മരണപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രാദേശികം

ടീം നന്മക്കൂട്ടം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷാജി കെകെപി ജനറല്‍ സെക്രട്ടറി ഹാഷിം ലബ്ബ

ഈരാറ്റുപേട്ട: ഏഴ് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ സവിധനങ്ങളോടൊപ്പവും, നാട്ടുകാരോടൊപ്പവും രക്ഷപ്രവര്‍ത്തനങ്ങളും മറ്റും നടത്തിവരുന്ന ടീം നന്മക്കുട്ടത്തിന്റെ ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു. നവംബര്‍ 12 ന് രാവിലെ പത്ത് മണി മുതല്‍ മേലുകാവ് ഫ്രാന്‍സിസ് റിവര്‍ഫ്രണ്ട് നാലുകെട്ടില്‍ നടത്തിയ പരിപാടി രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രസിഡന്റ് ഫാസില്‍ വെള്ളുപറമ്പില്‍ ജോലി ആവശ്യം വിദേശത്തേക്ക് പോകുന്നത് കൊണ്ട് തത്സസ്ഥാനത്തേക്ക് ജനറല്‍ സെക്രട്ടറിയായിരുന്ന ഷാജി കെകെപിയെ പ്രസിഡന്റായും ഹാഷിം ലബ്ബയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വിവിധ ട്രൈനിംഗ് പരിപാടികളും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഷാജി കെകെപി, ഹാഷിം ലബ്ബ, കെ പി ഷാഹുല്‍, ടി എ ഫൈസല്‍, നദീര്‍ കൊട്ടുകാപള്ളി, റമീസ് ബഷീര്‍, യു സന്ദിപ്, അനസ് പുളിക്കില്‍, ഷിഹാബ് പാറയില്‍, ഹാരിസ് പുളിക്കില്‍, ഷെല്‍ഫി ജോസ്, അജ്മല്‍, അഫ്സല്‍, ഷാഫി, നിസാര്‍ ഫാസില്‍ വെള്ളുപ്പറമ്പില്‍ തുടങ്ങിയര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

പ്രാദേശികം

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

ഈരാറ്റുപേട്ട:നഗരസഭയും, തൊടുപുഴ അൽ-അസ്‌ഹർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി റ്റി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കാളികളായി. അൽ അസ്ഹർ മെഡിക്കൽ കോളേജിലെ വിദഗ്ധരായ മുപ്പതോളം ഡോക്ടന്മാരുടെയും അൻപതോളം മെഡിക്കൽ സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: മുഹമ്മദ് ഇല്യാസ് അദ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ സ്വാഗതം ആശംസിച്ചു. പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ  പി.എം. അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അൻസർ പുള്ളോലിൽ, റിസ് വാന സവാദ്, അൽ അസ്ഹർ സി. ഒ. ഒ സുധീർ ബസുരി, നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്.കെ. നൗഫൽ, നൗഫിയ ഇസ്മയിൽ, സുനിത ഇസ്മയിൽ, ലീന ജെയിംസ് എന്നിവർ  സംസാരിച്ചു.

പ്രാദേശികം

മുസ്ലിം ലീഗ് ധർണ നടത്തി

ഈരാറ്റുപേട്ട: വൈദ്യുതി വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.  കെ.എസ്.ഇ.ബി ഓഫീസ് മുന്നിലെ  ധർണ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം.പി.സലീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. ബാസിത് , മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി പി. നാസർ, നഗരസഭാ പ്രസിഡൻ്റ് അൻവർ അലിയാർ, വി.എം.സിറാജ് , അബ്സാർ മുരിക്കോലി ,സി കെ.ബഷീർ, വി.പി.മജീദ്, സിറാജ് കണ്ടത്തിൽ , അൽഫാജ് ഖാൻ എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഉപജില്ലാ കലോൽസവം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജേതാക്കൾ

ഈരാറ്റുപേട്ട.  മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ നിലനിർത്തി. ട്രോഫി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. യു.പി.വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ മാനേജ്മെൻ്റും പി.ടി.എ.യും വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പടം ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  ഹയർ  സെക്കണ്ടറി വിഭാഗത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ട്രോഫി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.