പ്രാദേശികം

നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം

ഈരാറ്റുപേട്ട . നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്നസാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു ചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു

ലൈബ്രറി കൺവീനർപി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ,വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ,നാസർ വെള്ളൂപ്പറമ്പിൽ,അനസ് പാറയിൽ,വി ടി ഹബീബ്,പി എസ് ഹാഷിം,അൻസാർ അലി ,കെ എം ജാഫർ തുടങ്ങിയവർ സംസാരിച്ചുതുടർന്ന് സുറുമി വയനാടിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു.