വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മുസ്‌ലീം ഗേൾസിൽ ജനമൈത്രി പോലീസിന്റെ സ്ത്രീസുരക്ഷാനാടകം അരങ്ങേറി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള ജനമൈത്രി പോലീസ് സ്കൂളിൽ അവതരിപ്പിച്ച ' ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ - എന്ന നാടകം വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി. സ്ത്രീ സുരക്ഷ യ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി സാമൂഹിക വിഷയങ്ങളെ കോർത്തിണക്കി ക്കൊണ്ട് വളരെ ആകർഷകമായി സംവിധാനം ചെയ്ത മികച്ച കലാസൃഷ്ടി പോലീസ് കലാകാരൻമാർ അവരുടെ അഭിനയ മികവു കൊണ്ട് അവിസ്മരണീയമാക്കി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ വളരെ ഫലപ്രദമായി അവതരിപ്പിച്ചു. അതിന് പോലീസ് സഹായം എങ്ങനെ ലഭ്യമാക്കാമെന്നും അതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും നൽകിയത് ബോധവൽക്കരണത്തിന്റെ ഒരു പുതിയ തലമായി കാണികൾക്ക് അനുഭവപ്പെട്ടു. പ്രൊഫഷണൽ നാടകങ്ങളുടെ എല്ലാ സാങ്കേതിക മികവോടെ അവതരിപ്പിച്ച ഈ നാടകം ഇത്തരം നാടകങ്ങൾ നേരിട്ടു കാണാത്ത വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.  പരിപാടി നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.പി. ലീന , ജനമൈത്രി പോലീസ് എസ്.ഐ ബിനോയ് തോമസ്, എ.ഡി.എൻ. ഒ മാത്യു പോൾ, അൻസാർ അലി എന്നിവർ സംസാരിച്ചു. ജനമൈത്രി ഡയറക്ടറേറ്റിലെ എസ്.ഐ നിസാറുദ്ദീൻ പദ്ധതി വിശദീകരിച്ചു. നാടകം അവലോകനം ചെയ്ത് മുഹമ്മദ് ലൈസൽ സംസാരിച്ചു. റമീസ് പി.എസ്. നന്ദി പറഞ്ഞു.

പ്രാദേശികം

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിവാദ പരാമർശം മുഖ്യമന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി.

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെവിവാദ പരാമായ റിപ്പോർട്ട്  പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം  മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി ഓഫീസിൽ വെച്ച് നിവേദനം നൽകി.  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ  വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ തന്നെ യാഥാർഥ്യമാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി അന്വേഷിച്ച് വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.  നിവേദന സംഘത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ  പി.ആർ ഫൈസൽ, അബ്സാർ മുരിക്കോലി (മുസ്ലിം ലീഗ്) എന്നിവർ ഉണ്ടായിരുന്നു.

പ്രാദേശികം

`സംരംഭകത്വ സംസ്കാരം കാലഘട്ടത്തിന്റെ അനിവാര്യത. മാത്യു ജോസഫ് .

വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഫ്രെഷ് ടു ഹോം പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടറും സി.ഇ. ഓയുമായ മാത്യു ജോസഫ് പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികളുടെ സംരംഭകത്വ വികസനം ലക്ഷ്യമാക്കി  സംഘടിപ്പിച്ചമീറ്റ് ദി ഓൺട്രപ്രോണർ പ്രോഗ്രാമിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സംരംഭകത്വത്തിലൂടെ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് വലിയ നേട്ടങ്ങളാണ്. സംരംഭകത്വ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ  ഒരു സംരംഭകന് സമൂഹത്തിന് വലിയ സംഭാവനകൾ നൽകാനാകും.  സംരംഭകത്വ വികസനത്തിനായി അരുവിത്തറ സെൻറ് ജോർജ് കോളേജിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ  പ്രശംസിക്കുന്നതായും അദ്ധേഹം പറഞ്ഞു.  കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്  അധ്യക്ഷത വഹിച്ച പരിപാടിയിൽ  കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ.ബിജു കുന്നക്കാട്ട് , കോളേജ് വൈസ് പ്രിൻസിപ്പാളും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. മിഥുൻ ജോൺ , ഡോ. ജസ്റ്റിൻ ജോയ്, ശ്രീ. ബിനോയി സി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

സ്വച്ഛതാ ഹി സേവാ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഈരാറ്റുപേട്ടയില്‍ തുടക്കമായി

ഈരാറ്റുപേട്ട.സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം അവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക കൂടി വേണമെന്ന് ആന്റോ ആന്റണി എംപി ആഹ്വാനം ചെയ്തു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടയം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സ്വച്ചതാ ഹി സേവ ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, ഐസിഡിഎസ് ഈരാറ്റുപേട്ട പ്രൊജക്ട് എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.      മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ഖാദര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരളാ-ലക്ഷദ്വീപ് ജോയിന്റ് ഡയറക്ടര്‍ വി. പാര്‍വ്വതി, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, സിഡിപിഒ കെ. ജാസ്മിന്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിന്‍ലാല്‍ സംസാരിച്ചു.  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷഫ്‌ന അമീന്‍, ഫാസില അന്‍സാര്‍, അന്‍സര്‍ പുള്ളോലില്‍, പിഎം അബ്ദുള്‍ഖാദര്‍, കൗണ്‍സിലര്‍മാരായ ഫസല്‍ റഷീദ്, റിയാസ് പ്ലാമൂട്ടില്‍, നാസര്‍ വെള്ളൂപ്പാറ, അനസ് പാറയില്‍,  റാപിഡ് റെസ്‌പോണ്‍സ് പ്രോഗ്രാം അംഗങ്ങള്‍ തുടങ്ങിയവരും സംബന്ധിച്ചു.     വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകള്‍, പ്രദര്‍ശനങങള്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, ഐസിഡിഎസ് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍, മല്‍സരങ്ങള്‍ തുടങ്ങിയവയും നടന്നു. ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വരെ തുടരും

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ലോക ഭക്ഷ്യദിനാചരണം .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നടന്ന ലോക ഭക്ഷ്യ വാരാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറി സയൻസ്റ്റിസ്റ്റ് ഡോ ഹേംലാൽ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ഈരാറ്റുപേട്ട കൃഷി ഓഫീസർ രമ്യാ ആർ, ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ വാരചരണത്തിന്റെ ഭാഗമായി നിർദ്ധന ർക്കായി വിദ്യാർത്ഥികൾ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുടെ വിതരണം, വിത്തുകളുടെയും , നടീൽ വസ്തുക്കളുടെയും പ്രദർശനം, ചെറു മണി ധാന്യ വിത്തു വിതക്കൽ , വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

പ്രാദേശികം

ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാൻ ഭാരതിന്റെ  ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള  കോട്ടയം ജില്ലയിലെ ആദ്യത്തെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭയിലെ നടയ്ക്കലി ൽ  ആന്റോ ആന്റണി  എം.പി നിർവഹിച്ചു  മുൻസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർഅധ്യക്ഷത വഹിച്ചു.  സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് സ്വാഗതം  പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ , പി.എംഅബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ  ചെയർമാൻ ), അൻസർ പുള്ളോലിൽ  ( പൊതുരാമത്ത് ചെയർമാൻ) റിസ്വാന സവാദ് ( വിദ്യാഭ്യാസം ) നാസർ വെളളൂപ്പറമ്പിൽ, എസ്.കെ.നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ഡോ.സഹല ഫിർദൗസ്, അൻസൽന പരിക്കുട്ടി, ഹബീബ് കപ്പിത്താൻ ,കെ.സുനിൽകുമാർ, കെ.എ.മുഹമ്മദ് അഷറഫ്, വി.എം.സി റാജ്, അൻവർ അലിയാർ, അനസ് നാസർ ,  പി.ആർ ഫൈസൽ, ഷഹീർ വെള്ളൂപ്പറമ്പിൽ സുബൈർ വെള്ളാപ്പള്ളിൽ ,കെ ഐ നൗഷാദ്, റസീം മുതുകാട്ടിൽ, മാഹിൻ തലപ്പള്ളി എന്നിവർ  സംസാരിച്ചു.

പ്രാദേശികം

പ്രതിരോധമൊരുക്കാൻ അടവുകൾ പഠിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിന്റെ പെൺപട .

അരുവിത്തുറ: അനാവിശ്യമായി ദേഹത്തു പിടിച്ചാൽ ഇനി അടിയുടെ ചൂടറിയും . പറയുന്നത് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. കോളേജിന്റെ വിമൻ സെല്ലിന്റെയും സ്വയം പ്രതിരോധ സേനയുടെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് വിദ്യാർത്ഥികൾക്ക് അത്മവിശ്വാസം പകർന്നത് അയോധന കലയായ കരാട്ടയുടെ അടവുകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്. മുപ്പത് വർഷമായി പരിശീലന രംഗത്തുള്ള കരാട്ടെ മാസ്റ്റർ വി എൻ സുരേഷാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. അപ്രതീക്ഷിതമായി പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ തടയുന്നതിനും രക്ഷപ്പെടുന്നതിനും ഉതകുന്ന അടവുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. 100 റോളം വിദ്യാർത്ഥിനികൾ ഏകദിന പരിശീലനപരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , വിമൻസ് സെൽ കോഡിനേറ്റർ മാരായ തേജി ജോർജ് , നാൻസി വി.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശികം

ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് പിൻവലിക്കണം സർവ്വകക്ഷിയോഗം

ഈരാറ്റുപേട്ട . തീവ്ര വാദത്തിന്റെയും ഭീകരപ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന്  ഈരാറ്റുപേട്ടയെ കുറിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭ യിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ  തെറ്റായ റിപ്പോർട്ട് പിൻവലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. വടക്കേക്കരയാലെ സർക്കാർ വക സ്ഥലത്ത് തന്നെ മിനി സിവിൽ സ്റ്റേഷൻ പണിയ ണമെ ന്ന് യോഗം ആവശ്യപ്പെട്ടു  പൂഞ്ഞാർ എം.എൽ.എ.അ ഡ്വ സെബാസ്റ്റ്യൻ കുളത്തി ങ്കൽ  ,നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി. എം.അബ്ദുൽ ഖാദർ ,പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ മുഹമ്മദ് സക്കീർ , മുഹിദ്ദീയിദ്ദീൻ പള്ളി പ്രസിഡൻ്റ് പി.റ്റി അസ്ഹറുദ്ദീൻ, ജോജി അരുവി ത്തുറ പള്ളി,സി.പി.എം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ ,സി പി ഐ ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, റാസി ചെറിയ വല്ലം, അൻവർ അലിയാർ (മുസ്ലിം ലീഗ്) യു ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദ്, എ.എം.എ ഖാദർ ,റ്റി.ഡി.മാത്യൂ (കേരള വ്യാപാര വ്യാവസായ ഏകോപന സമിതി.) ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി )കെ.ഐ.നൗഷാദ്, മാഹിൻ തലപ്പള്ളി, സുബൈർ വെളളാപ്പളളി, റസീം മുതുകാട്ടിൽ, കൗൺസിലറന്മാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു