ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിന് നാളെ തുടക്കമാവും
ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് നവംബർ 15 ചൊവ്വ രാവിലെ 8.30ന് സെന്റ് പോൾസ് എച്ച് എസ് എസ് വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമാവും. ഈരാറ്റുപേട്ട എ.ഇ.ഓ. ഷംലബീഗം പതാക ഉയര്‍ത്തും.തുടർന്ന് വിവിധ വേദികളിൽ രചന മത്സരങ്ങൾ നടക്കും. നവംബർ 16 രാവിലെ ഒൻപതു മണിക്ക് സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയിലിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.എല്‍.എ മാണി.സി.കാപ്പന്‍ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും. 18ന് വൈകിട്ട് 4ന് സമാപന സമ്മേളനം പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റിന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിക്കും മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ഈരാറ്റുപേട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംലബീഗം, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ് പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍.ധര്‍മ്മകീര്‍ത്തി പബ്ലിസിറ്റി കൺവീനർ റമീസ് പി എസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.