പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഇന്ന് ആരംഭിക്കും

ഈരാറ്റപേട്ട: ഈരാറ്റുപേട്ടയ്ക്ക് ഉത്സവമായി നഗരോത്സവം ഇന്ന് വെള്ളിയാഴ്ച തുടക്കമാകും. വിപുലമായ തയാ റെടുപ്പുകളുമായി ഈരാറ്റുപേട്ട നഗരസഭ.പി .ടി. എം .എസ് ഓഡിറ്റോറിയത്തിലും പരി സരങ്ങളിലുമായാണ് നഗരോത്സവം നടക്കുന്നത്. വിവിധ സമ്മേളനങ്ങൾ, ജനുവരി 5 വരെ നീളുന്ന വ്യാപാരോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസി പ്പിക്കുകയും ചെയ്യുന്ന അമ്യൂസ് മെന്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യ മേള, പുരാവസ്തു പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവയും നഗരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പി ച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 6.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ ആമുഖ പ്രഭാഷണം നടത്തും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറി ന്റെ അദ്ധ്യക്ഷത വഹിക്കും  . സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്ല്യായാസ് സാഗതം പറയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ട്‌സ്  സമീപ പഞ്ചായത്ത്‌ പ്രസിഡൻ്റു മാർ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങിയവർ സംസാരിക്കും വൈകിട്ട് 7:30  ന് സുപ്രസിദ്ധ ഗായകൻ സലീം കോടത്തൂർസംഘവും നയിക്കുന്ന ഇശൽ നിലാവ് എന്ന ഗാനമേള നടക്കും 10 ദിവസം നീണ്ടു നിൽക്കുന്ന നഗരോത്സവത്തിൽ എല്ലാ ദിവസവും കലാവിരുന്നുകൾ സാംസ്‌കാരിക സമ്മേളങ്ങൾ എന്നിവ നടക്കും