വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ലിംഗ നീതി അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ.

ഈരാറ്റുപേട്ട : ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

"ജലഘോഷം' തെരുവ് നാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വി.എച്ച്.എസ്.എസ് മുരിക്കുംവയൽ എൻ.എസ്.എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 ചൊവ്വാഴ്ച 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും.  പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകും. കൂടാതെ ജലശപഥം പ്രതിജ്ഞ, പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തും.     

പ്രാദേശികം

എസ്.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  അൻസർ റഹീം (പ്രസി.), അജ്മൽ സത്താർ (സെക്ര.), നജാദ് നവാബ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.  അൽ മനാർ സ്‌കൂളിൽ നടന്ന പ്രവർത്തക സംഗമത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറി അഷ്ഫാഖ് ആലപ്ര നേതൃത്വം നൽകി.*

പ്രാദേശികം

മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്.  കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി.  കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി കൃഷ്ണ ആർ കോട്ടയം.  കാറ്റഗറി 4: അന്ന സതീഷ് ജോർജ് മുണ്ടക്കയം, പ്രണവ് പ്രവീൺ കോട്ടയം, കോഹില ശ്രീ എം. കോട്ടയം. കോട്ടയം, തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം ഏരിയകളിലായി നടന്ന മത്സരത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് പങ്കാളികളായത്. ഓരോ ഏരിയയിലേയും മികച്ച മൂന്ന് ചിത്രങ്ങളിൽനിന്നാണ് ജില്ലാതല വിജയികളെ നിർണയിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന തല വിജയികൾക്ക് 10000, 5000, 3000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം.    .

പ്രാദേശികം

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോൽസവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതി.അതിനു നേതൃത്വം കൊടുക്കുന്നത് യുഡിഎഫ് ഭരണസമിതി യാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.നഗരോത്സവത്തിന്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് രസീതില്ലാതെ നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പൈസ വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നഗരോത്സവത്തിന്  കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. എന്നാൽ അതിൽനിന്നും  വ്യത്യസ്തമായി  അഴിമതിയുടെ പേരിലും, കൃത്യമായി കണക്ക് അവതരിപ്പിക്കാത്തതിന്റെയും പേരിൽ ഇത്തവണ വ്യാപാരി സമൂഹം വിട്ടുനിൽക്കാൻ നിർബന്ധിതരായി.മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന പേരിൽ ഭവന നിർമാണവും, റോഡ് നിർമാണവും,പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സേഫ്റ്റി ടാങ്ക് പൊട്ടിയൊലിക്കുന്നത് പരിഹാരം കാണുന്നതിനും മുനിസിപ്പൽ ഓഫിസ് നിർമ്മാണം ക്ഷേമ പ്രവർത്തങ്ങൾ  തുടങ്ങിയവ എല്ലാം  മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഇത് സംഘടിപ്പിച്ചിരിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമാണ്.നഗരോത്സവത്തിലെ പരിപാടികൾ ബുക്ക് ചെയ്യുന്നത് വഴി വലിയ തുകയാണ് ഇടനിലക്കാർ ചമഞ്ഞ് യുഡിഎഫ് കൗൺസിലർമാർ വാങ്ങുന്നത്.ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് ഇവർ കൊടുക്കുന്ന തുകയെക്കാൾ വളരെ കൂടിയ തുകയാണ് സ്പോൺസർ ചെയ്യുന്നവരിൽ നിന്ന് മുൻസിപ്പാലിറ്റി വാങ്ങിയെടുക്കുന്നത്.അഴിമതിക്ക് പൂർണപിന്തുണ ആദ്യം മുതൽ നൽകിയ എസ് ഡി പി ഐ ജനങ്ങൾ നഗരോത്സവത്തിന് എതിരായപ്പോൾ വാർത്ത സമ്മേളന നാടകം കളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്..നാടിന്റെ മഹോത്സവമാവേണ്ട ഈ പരിപാടിയിൽ വ്യാപകമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ ഈ കൊള്ളയുമായി  സിപിഐഎം നു യാതൊരു ബന്ധവും ഇല്ലെന്നും സിപിഐഎം വിട്ടുനിൽക്കുമെന്നും യുഡിഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൊള്ളക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന വിധത്തിൽ കണക്കുകൾ അവതരിപ്പിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ഈ കൊള്ളക്ക് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ വൈസ് ചെയർമാൻ ഉൾപ്പെടെ ഇതുമായി സഹകരിക്കുന്ന ജനപ്രതിനിധികൾക്കും  സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

പ്രാദേശികം

നഗരോത്സവത്തെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി പറയണം -വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരത്തിന് ഉത്സവപ്രതീതി പകർന്ന് നൽകി നടത്തുന്ന നഗരോത്സവത്തെ കുറിച്ച് ജനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾക്ക് മറുപടി നൽകാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഫണ്ട് വരവ് ചിലവ് കണക്കുകൾ സുതാര്യമല്ലെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാകുന്നില്ല എന്നുമാണ് പ്രധാനമായും ഉയർന്ന് വരുന്ന ആക്ഷേപം. ഫണ്ടിന്റെ ഉറവിടവും അത് ചിലവഴിച്ചതിന്റെ വൗച്ചറും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നഗരോത്സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ, ട്രഷറർ നോബിൾ ജോസഫ്, വി.എം ഷഹീർ, യൂസഫ് ഹിബ, എസ്.കെ നൗഫൽ, സഹല ഫിർദൗസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് -ഡിബേറ്റ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് നടക്കുക. ഒരു സ്കൂളിൽ നിന്നും രണ്ട് അംഗങ്ങളുള്ള ഒരു ടീമിനാണ് പങ്കെടുക്കാവുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നൽകും. രണ്ടാം സമ്മാനാർഹർക്ക് 3000 രൂപ ക്യാഷ് പ്രസും മൊമെന്റോയും നൽകും. മൂന്നാം സമ്മാനാർഹർക്ക് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും ആണ് നൽകുക. 6-ാം തീയതി തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. സുജ എം.ജി : +91 70124 67834, ഖലീൽ മുഹമ്മദ് : 98475 52134, എലിസബത്ത് തോമസ് : +91 81139 87242.

പ്രാദേശികം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പിണ്ണാക്കനാട്: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.