പ്രാദേശികം

നഗരോത്സവത്തെക്കുറിച്ചുള്ള പരാതികൾക്ക് മറുപടി പറയണം -വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: നഗരത്തിന് ഉത്സവപ്രതീതി പകർന്ന് നൽകി നടത്തുന്ന നഗരോത്സവത്തെ കുറിച്ച് ജനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾക്ക് മറുപടി നൽകാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഫണ്ട് വരവ് ചിലവ് കണക്കുകൾ സുതാര്യമല്ലെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാകുന്നില്ല

എന്നുമാണ് പ്രധാനമായും ഉയർന്ന് വരുന്ന ആക്ഷേപം. ഫണ്ടിന്റെ ഉറവിടവും അത് ചിലവഴിച്ചതിന്റെ വൗച്ചറും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് നഗരോത്സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ, ട്രഷറർ നോബിൾ ജോസഫ്, വി.എം ഷഹീർ, യൂസഫ് ഹിബ, എസ്.കെ നൗഫൽ, സഹല ഫിർദൗസ് എന്നിവർ സംസാരിച്ചു.