ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വി.എച്ച്.എസ്.എസ് മുരിക്കുംവയൽ എൻ.എസ്.എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 ചൊവ്വാഴ്ച 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകും. കൂടാതെ ജലശപഥം പ്രതിജ്ഞ, പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തും.