ഈരാറ്റുപേട്ട: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
അൻസർ റഹീം (പ്രസി.), അജ്മൽ സത്താർ (സെക്ര.), നജാദ് നവാബ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
അൽ മനാർ സ്‌കൂളിൽ നടന്ന പ്രവർത്തക സംഗമത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറി അഷ്ഫാഖ് ആലപ്ര നേതൃത്വം നൽകി.*