വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു

ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ് സ്വാഗതം അറിയിച്ചു. ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി, സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ, ഡിവിഷൻ കൗൺസിലർമാരായ സുനിൽകുമാർ, അബ്ദുൽ ലത്തീഫ്, സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ കെ മുഹമ്മദ് സക്കീർ, ട്രസ്റ്റ് സെക്രട്ടറി കെ എ മുഹമ്മദ് ഹാഷിം, ഹെഡ്മാസ്റ്റർ മുഹമ്മദ് സാലി, നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, അബ്സാർ മുരുക്കോലിൽ, ഷനീർ മഠത്തിൽ, ഫാത്തിമ ഷമ്മാസ്, എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന ശ്രീ രതീഷ് വയലയുടെ “ഒന്ന് ചിരിക്കൂ ഒരു മണിക്കൂർ നേരം” കോമഡി പ്രോഗ്രാമും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി രേണു യോഗത്തിന് കൃതജ്ഞത അറിയിച്ചു കൊണ്ട് സംസാരിച്ചു.  

പ്രാദേശികം

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട ;പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ  ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത്  നടന്നു.  ആശുപത്രിയുടെ ഉദ്ഘാടനം ബഹു :mp ശ്രീ ആന്റോ ആന്റണി  നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു  സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് പദ്ധതി വിശദീകരണം നൽകി.തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്‌,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്നാ അമീൻ , അബ്ദുൽ ഖാദർ( ക്ഷേമകാര്യ ചെയർമാൻ), ഫാസില അബ്സാർ ( വികസന കാര്യ  ചെയർമാൻ ), ഫസിൽ റഷീദ് ( പൊതുരാമത്ത് ചെയർമാൻ) , അനസ് പാറയിൽ, സഹല ഫിർദൗസ്, അബ്ദുൽ ലത്തീഫ്,സജീർ ഇസ്മായിൽ, ഷൈമ എന്നിവർ ആശംസകൾ അറിയിച്ചു.ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ കൃതജ്ഞത അർപ്പിച്ചു.

പ്രാദേശികം

കാരുണ്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: കെ.എം. മാണി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. ഈരാറ്റുപേട്ട ക്രസന്റ് സ്പെഷ്യൽ സ്കൂളിൽ നടന്ന ദിനാചരണം വനിതാ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ. ആൻസി ജോസഫ് ഉൽഘാടനം ചെയ്തു.സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിoസ് ജോസ് വലിയ വീട്ടി, അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി. പി.പി.എം നൗഷാദ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, സോജൻ ആലക്കുളം, പി.എസ്. എം. റംലി, എ. കെ.നാസർ ആലുംതറ, സണ്ണി വടക്കേ മുളഞ്ഞിനാൽ, നാസർ ഇടത്തുംകുന്നേൽ, ബാബു വടകര എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ, മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി യു.ഡി.എഫ് ബഹുജന സദസ്

ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ. മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി നടത്തിയ വമ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. ഈരാറ്റുപേട്ടയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ തന്നെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് പിൻവലിച്ച് ഈരാറ്റുപേട്ടക്കാരോട് മാപ്പ് പറയണമെന്ന് കെ.എം.എ ഷുക്കൂർ ആവശ്യപ്പെട്ടു.വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യൂ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, വി.എം.സിറാജ്, സി.പി. ബാസിത്, കെ.എ. മാഹിൻ, അഡ്വ.വി.പി.നാസർ ,.അഡ്വ.ജോമോൻ ഐക്കര, അഡ്വ.സതീഷ് കുമാർ, റാസി ചെറിയ വല്ലം, എം.പി.സലീം,കെ.കെ.സാദിഖ്, അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ,കെ.എ മുഹമ്മദ് ഹാഷിം, അമീൻ പിട്ടയിൽ ,അബ്സാർ മുരിക്കോലി,അനസ് നാസർ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു

പ്രാദേശികം

എൽ ഡി എഫ് ബഹുജനസദസ് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട; കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപി, എം എൽ എ മാരും ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ  കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ്   ഇൻഡ്യൻ നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ ഉൽഘാടനം ചെയ്തു. ഫൈസൽ പി. ആർ.അദ്ധ്യഷത വഹിച്ചു.  യോഗത്തിൽ അഭിവാദ്യം അർപ്പിച്ച് സഖാവ്.ജോയി ജോർജ്,  സഖാവ്.എം.ജി.ശേഖരൻ , സഖാവ്.മുജീബ് ഇ. കെ, സഖാവ്. നൗഷാദ് കെ.ഐ ,അഡ്വ. ജയിംസ് വലിയവീട്ടിൽ,അക്ബർ നൗഷാദ്. ഷനീർ മഠത്തിൽ, പി.പി.എം. നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു

പ്രാദേശികം

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു.

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ ലൈസൻസി ഫസൽ ഫരീദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ സുനിൽകുമാർ ഉദ്യോഗസ്ഥരെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി, ഓവർസീയർ എന്നിവരും ലെൻസ് സംസ്ഥാന സെക്രട്ടറിയും കെ സ്മാർട്ട് ഫക്കൽറ്റിയുമായ പി എം സനൽകുമാർ, ജില്ലാ സമിതി അംഗം ജോർജ് ലാൽ എബ്രഹാം, യൂണിറ്റ് പ്രസിഡണ്ട് അനിത നാരായണൻ,യൂണിറ്റ് സെക്രട്ടറി റാഷിദ് പരിക്കുട്ടി, സിയാദ് പി എ മാഹിൻ കെ എ,  ഹാരിസ് എം എ, സുഹൈൽ വി കെ., നാഫി പി.എ. എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം.

ഈരാറ്റുപേട്ട : ഹരിത കേരള മിഷൻ്റെ ഹരിത വിദ്യാലയ പുരസ്കാരം മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിന് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല റ്റീച്ചർ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ബീവിയ്ക്ക് പുരസ്കാരം കൈമാറി. തുടർന്ന് ഹരിത കേരള മിഷൻ്റെ ദേവഹരിതം പദ്ധതിയുമായി സഹകരിച്ച് സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കിയ പൂജാപുഷ്പ സസ്യ തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി ലീന ക്ഷേത്രഭാരവാഹി സജികുമാറിന് മന്ദാര തൈ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഹരിതം നിത്യഹരിതം എന്ന അവതരണഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ പ്രൊഫ എം. കെ ഫരീദ് അധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജി ജോർജ്ജ് ഈ രാറ്റുപേട്ട നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ ഖാദർ, എ, ഇ, ഒ ഷംലാബീവി, പി.ടി. എ പ്രസിഡൻ്റ് തസ്നീം കെ. മുഹമ്മദ്,തുടങ്ങിയവർ സംസാരിച്ചു. ഹരിത കേരള മിഷൻ ആർ.പി വിഷ്ണുപ്രസാദ് വിഷയം അവതരിപ്പിച്ചു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ നന്ദി പറഞ്ഞു.

പ്രാദേശികം

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24 അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു.

ഈരാറ്റുപേട്ട . കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24   അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള  എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ്  ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു. ക്യാമ്പ്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും താക്കോൽ ദാനവും ബഹുമാന്യനായ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ  സ്വാഗതം ആശംസിച്ചു.  സിപാസ് ഡയറക്ടർ പ്രൊഫ. ഹരികൃഷ്ണൻ പി  അധ്യക്ഷ പ്രസംഗം നിർവഹിച്ചു.   മഹാത്മാഗാന്ധി  സർവ്വകലാശാല  എൻഎസ്എസ് കോർഡിനേറ്റർ   ഡോ.ഇ. എൻ. ശിവദാസൻ  മുഖ്യപ്രഭാഷണം നിർവഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്നേഹവീട് പ്രോജക്റ്റ് കോഡിനേറ്റർ ഡോ. സൂസമ്മ എ. പി ആശംസ അറിയിക്കുകയും ചെയ്തു. സിപാസ് കോർഡിനേറ്റർ ശ്രീ ശ്രീകുമാർ എസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് കെ. ജെ, അധ്യാപക പ്രതിനിധി ശ്രീമതി സുജ കെ.കെ, വാർഡ് കൗൺസിലർ ശ്രീമതി. ഫാത്തിമ മാഹിൻ, എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സിബി ജോസഫ്  എന്നിവർ പ്രസംഗിച്ചു.