പ്രാദേശികം

സിജിയുടെ ആഭിമുഖ്യത്തിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി ) കോട്ടയം ജില്ല ചാപ്റ്റർ  സി- സ്റ്റെപ്പ് 1 എന്ന പേരിൽ സിജിയുടെ പ്രവർത്തകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനം തിട്ട ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 പ്രവർത്തകർക്കാണ്  ജനുവരി 11,12 തീയതികളിൽ ബറകാത് മഹൽ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകിയത്. കേരള ഹജ്ജ് കമ്മിറ്റി മെമ്പറും നൈനാർ മസ്ജിദ് പ്രസിഡൻ്റുമായ പി.ഇ മുഹമ്മദ് സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു.

അഭിരുചികൾ തിരിച്ചറിഞ്ഞു വിദ്യാഭ്യാസം നേടുന്നതിൻ്റെ പ്രാധാന്യം തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വിശദീകരിച്ചു. സിജി പ്രവർത്തകരെ മാനവശേഷി വികസന ട്രെയിനർമാരാക്കി മാറ്റുന്നതിനുള്ള പരിശീലനമാണ് ശിൽപശാലയിൽ നൽകിയത്. ശില്പശാലക്ക് പ്രഫഎ.എം റഷീദ് , എം.എഫ് അബ്ദുൽഖാദർ, നിഷ എം.എം ,സാജിദ് കരീം , പി.പി എം നൗഷാദ്, അമീൻ ഒപ്ടിമ, മാഹിൻ എ കരീം, 
അമീർ പി ചാലിൽ , കെ.എം ജാഫർ എന്നിവർ നേതൃത്വം നൽകി.  സിജി യുടെ ട്രൈനെർമാരായ അൻഷാദ് അതിരമ്പുഴ, അമീൻ ഒപ്ടിമ, ഷറഫ്  പി ഹംസ, അബിൻ സി ഉബൈദ്, സാജിദ് എ കരീം തുടങ്ങിയവർ സെഷനുകൾ നയിച്ചു.