പ്രാദേശികം

നടക്കൽ വാഹനാപകടം: കാർ ഓടിച്ചിരുന്നത് ഊബർ ടാക്‌സി ഡ്രൈവർ

ഈരാറ്റുപേട്ട: ഇന്നലെ രാത്രി നടക്കലിൽ ഒരാളുടെ മരണത്തിനും ഒരാളുടെ പരിക്കിനും ഇടയാക്കിയ വാഹനം ഓടിച്ചിരുന്നത് എറണാകുളം കേന്ദ്രമായി ഊബർ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്. കൊണ്ടൂർ സ്വദേശിയായ ആദർശ് അഗസ്റ്റിനാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. മദ്യലഹരിയിലായിരുന്ന ഇയാളുടെ രക്തസാമ്പിൾ പോലീസ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കൂടെ വാഹനത്തിലുണ്ടായിരുന്ന നിജോ തോമസും പോലീസ് കസ്റ്റഡിയിലാണുള്ളത്. മറ്റ് മൂന്നുപേരെ മൊഴിയെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.